Monday 7 October 2013

! ഡോ. പോള്‍ മറ്റേക്കാട്ട് ഡിഫു രൂപതയുടെ മെത്രാനായി അഭിഷിക്തനായി !


ഡോ. പോള്‍ മറ്റേക്കാട്ട് ഡിഫു രൂപതയുടെ മെത്രാനായി അഭിഷിക്തനായി

 deepikaglobal.com/
ഗോഹട്ടി: അസാമിലെ ഡിഫു രൂപതയുടെ മെത്രാനായി എറണാകുളം-അങ്കമാലി അതിരൂപതയിലെ തുറവൂര്‍ സെന്റ് അഗസ്റിന്‍സ് ഇടവകാംഗം ഡോ. പോള്‍ മറ്റേക്കാട്ട് അഭിഷിക്തനായി. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ് ഡോ.സാല്‍വത്തോരെ പെനാക്കിയോ മുഖ്യകാര്‍മികത്വം വഹിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഗോഹട്ടി ആര്‍ച്ച്ബിഷപ് ഡോ. ജോണ്‍ മൂലച്ചിറ, ഷില്ലോംഗ് ആര്‍ച്ച്ബിഷപ് ഡോ. ഡൊമിനിക് ജാല, ഇംഫാല്‍ ആര്‍ച്ച്ബിഷപ് ഡോ. ഡൊമിനിക് ലൂമണ്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഡിഫു രൂപതയുടെ, ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ഗ്രൌണ്ടില്‍ നടന്ന അഭിഷേക ചടങ്ങളില്‍ 22-ഓളം മെത്രാന്മാരും നൂറുകണക്കിനു വൈദികരും കന്യാസ്ത്രീകളും ആയിരക്കണക്കിനു വിശ്വാസികളും പങ്കെടുത്തു.

രൂപതാ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോണ്‍ ടിമംഗ് സ്വാഗതം ആശംസിച്ചു. രൂപതാ ചാന്‍സലര്‍ ഫാ.മാത്യു തോമസ് ആയിരുന്നു ആര്‍ച്ച് ഡീക്കന്‍. പുതിയ മെത്രാനെ നിയമിച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ നിയമനപത്രം ഫാ. സിറിയക് തുണ്ടത്തില്‍ വായിച്ചു. അതിന്റെ പരിഭാഷകള്‍ കര്‍ബിയിലും ഹിന്ദിയിലും വായിച്ചു.

തിരുക്കര്‍മങ്ങള്‍ക്കുശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ മുഖ്യകാര്‍മികരും മറ്റു മെത്രാന്മാരും വൈദിക പ്രതിനിധികളും വിശിഷ്ട വ്യക്തികളും അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു.

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin