Tuesday, 9 May 2017

ഫാ.ടോം ഉഴുന്നാലിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്

സ്വന്തം ലേഖകന്‍ 09-05-2017 - Tuesday
ന്യൂഡല്‍ഹി : ഭീകരര്‍ ബന്ധിയാക്കിയിട്ടുള്ള ഫാ.ടോം ഉഴുന്നാലിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടത്തി വരുന്ന മോചനത്തിനായുള്ള ശ്രമങ്ങള്‍ പരാജയമാണെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. 

വീഡിയോയില്‍’ 15-4-2017′ എന്ന് തീയ്യതി രേഖപ്പെടുത്തിയ പ്ലകാര്‍ഡും മടിയില്‍ വച്ചാണ് ടോം ഉഴുന്നാലില്‍ സംസാരിക്കുന്നത്. അത്യധികം അവശതയോടെയും നിരാശയോടെയുമാണ് ഫാ. ടോമിനെ വീഡിയോയില്‍ കാണുന്നത്. 

‘ഇന്ത്യന്‍ സര്‍ക്കാരിന്റെ നിരുത്തരവാദപരമായ പെരുമാറ്റം തന്നെ വേദനിപ്പിക്കുന്നുവെന്നും ‘എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ എന്താണ് നിങ്ങള്‍ക്ക് എന്റെ മോചനത്തിനായി ചെയ്യാന്‍ കഴിയുക? ദയവായി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുക. അതിനായി ദൈവം അനുഗ്രഹിക്കട്ടെ’ എന്നുമാണ് വീഡിയോയില്‍ ഫാ. ടോം പറയുന്നത്. 

ദൃശ്യങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
https://www.facebook.com/pravachakasabdam/videos/803679886453988/

മുന്‍പ് രണ്ടു തവണ ഫാ.ടോമിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. 2016 ഡിസംബറിലായിരുന്നു ആ വീഡിയോ എത്തിയത്. അതിലും തന്റെ മോചന കാര്യമായിരുന്നു ഫാ. ടോം പറഞ്ഞിരുന്നത്. ഒരു വര്‍ഷത്തില്‍ ഏറെയായി ഫാ.ടോം ഉഴുന്നാലില്‍ ഭീകരരുടെ തടവിലാണ്. 


തെക്കന്‍ യെമനിലെ ഏദനിലുള്ള വൃദ്ധപുനരധിവാസ കേന്ദ്രത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെട 16 പേരെ കൊലപ്പെടുത്തിയ ശേഷമായിരുന്നു ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയത്. മോചനം സാധ്യമാക്കാന്‍ പറ്റുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നു വ്യക്തമാക്കിയിരിന്നുവെങ്കിലും ഇതെല്ലാം വാക്കാല്‍ മാത്രം ഒതുങ്ങിയിരിക്കുകയാണെന്നാണ് പുതിയ വീഡിയോ വ്യക്തമാക്കുന്നത്. 
http://pravachakasabdam.com/index.php/site/news/4866

Saturday, 6 May 2017

ക്രിസ്തുവിനു സാക്ഷ്യം വഹിച്ച പന്ത്രണ്ടുപേര്‍ കൂടി വിശുദ്ധപദവിയിലേക്ക്


സ്വന്തം ലേഖകന്‍ 05-05-2017 - Friday

വത്തിക്കാൻ: ക്രൈസ്തവ വിശ്വാസത്തിനു സാക്ഷ്യം വഹിച്ചു നിത്യതയിലേക്ക് യാത്രയായ പന്ത്രണ്ടോളം പേരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള രേഖയില്‍ മാര്‍പാപ്പ ഒപ്പ് വെച്ചു. മെയ് 4ന് വിശുദ്ധരുടെ നാമകരണ നടപടിക്കായുള്ള തിരുസംഘത്തിന്റെ തലവന്‍ കർദിനാൾ ആഞ്ചലോ അമാട്ടോയുമായുള്ള കൂടികാഴ്ചക്കു ശേഷമാണ് നടപടി. 5 പേരെ വാഴ്ത്തപ്പെട്ട പദവിയിലേക്കും 7 പേരെ ധന്യപദവിയിലേക്കുമാണ് ഉയര്‍ത്തുന്നത്. 

കപ്പൂച്ചിന്‍ സഭാംഗം ധന്യനായ ഫാ. ഫ്രാന്‍സിസ് സൊലാനോ കാസി, അമലോത്ഭവനാഥയുടെ സഹോദരിമാര്‍ എന്ന സന്ന്യാസസഭാ സ്ഥാപകയും ഫ്രാന്‍സ് സ്വദേശിയുമായ ധന്യയായ മരിയ അഡലൈഡ് ദെ ബാസ് ത്രേഗ്വിലിയോണ്‍, ഉണ്ണീശോയുടെ പാവപ്പെട്ട സഹോദരിമാര്‍ എന്ന സന്യാസ സഭയുടെ സ്ഥാപകയും ധന്യയുമായ ക്ലാരാ ഫെ, ഈശോയുടെ തിരുഹൃദയത്തിന്‍റെ ദാസിമാരുടെ സഭാസ്ഥാപകയായ ധന്യയായ കതലീനാ മരിയ റോഡ്രിക്സ് എന്നിവരെയാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തുന്നത്. 

ഇറ്റലിയിലെ ഫ്ലോറന്‍സിന്‍റെ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ ഏലിയ ദേലാ കോസ്താ, വിയറ്റ്നാമിലെ കർദിനാൾ ഫ്രാന്‍കോയ്സ് വാന്‍ തുവാന്‍, ഈശോയുടെ തിരുഹൃദയത്തിന്‍റെ ഊര്‍സുലൈന്‍ സഹോദരിമാരുടെ സഭാസ്ഥാപക ജൊവാന്നാ മനേഗിനി, പാവങ്ങളുടെ ദാസിമാരുടെ സന്ന്യാസസഭയുടെ സുപ്പീരിയര്‍ ജനറലായിരിന്ന വിന്‍ചെന്‍സീനോ കുസ്മാനോ, സമാധാന രാജ്ഞി സമൂഹത്തിന്‍റെ സ്ഥാപകനും കുടുംബസ്ഥനുമായ അലക്സാണ്ടര്‍ നൊത്താഗര്‍, ആത്മീയ സിദ്ധികളുടെയും വെളിപാടുകളുടെയും പേരില്‍ അറിയപ്പെട്ട എഡ്വിഗെ കര്‍ബോനി, ഓപൂസ് ദേയി സന്ന്യാസസമൂഹാംഗവും മെക്സിക്കന്‍ സ്വദേശിനിയുമായ മരിയ ഗ്വാഡലൂപെ ഓര്‍തിസ്, എന്നിവരെ ധന്യ പദവിയിലേക്കാണ് ഉയര്‍ത്തുന്നത്.
വാഴ്ത്തപ്പെട്ട പദവിയിലേക്ക് പ്രവേശിക്കുന്ന അമേരിക്കന്‍ വൈദികന്‍ സൊളാനസ് കാസേ ആത്മീയ ഉപദേശങ്ങളിലൂടെ വിശ്വാസികള്‍ക്ക് മാർഗനിർദേശം നല്കുന്ന ശുശ്രൂഷയിൽ മുൻപന്തിയിലായിരുന്നു. ജീവിച്ചിരിക്കുമ്പോഴും മരണശേഷവും അദ്ദേഹത്തിന്റെ മദ്ധ്യസ്ഥത്തിൽ നടന്ന രോഗശാന്തികളിലൂടെയാണ് അദ്ദേഹം വിശ്വാസികൾക്കിടയിൽ പ്രശസ്തനായത്. 

ഐറിഷ് ദമ്പതികളുടെ പതിനാറ് മക്കളിൽ ആറാമനായി വിസ്കോൺസിനിലാണ് സൊളാനസ് കാസേ ജനിച്ചത്. തടിവെട്ടുകാരനായും ടാക്സി ഡ്രൈവറായും കാരാഗൃഹ കാവൽക്കാരനായും സേവനമനുഷ്ഠിച്ച സൊളാനസ്, ഇരുപത്തിയാറാം വയസ്സിൽ കപ്പൂച്ചിൻ സഭാംഗമായി. 

1904 ൽ വൈദികനായി അഭിഷിക്തനായെങ്കിലും വൈദിക പഠനത്തിൽ പുറകിലായിരുന്നതിനാൽ കുമ്പസാരിപ്പിക്കാനോ പ്രസംഗിക്കാനോ ഫാ. കാസേയ്ക്ക് അനുവാദമുണ്ടായിരുന്നില്ല. അതിനാൽ കാവൽക്കാരനായും ആശ്രമത്തിലെ മറ്റ് ചെറിയ ജോലികൾ ചെയ്തും ശിഷ്ടക്കാലം കഴിച്ചു കൂട്ടാനായിരുന്നു ഫാ. കാസേയുടെ നിയോഗം. 

എന്നാൽ, തന്നെ സമീപിച്ചവരോടെല്ലാം വളരെ ലാളിത്യത്തോടെ പെരുമാറുകയും അവരുടെ ആവശ്യങ്ങൾ കണ്ടറിയാനും ദൈവിക പദ്ധതിക്ക് അനുരൂപരാക്കാന്‍ കഠിന ശ്രമം നടത്തുകയും ചെയ്തു. 1995 ൽ ധന്യനായി പ്രഖ്യാപിച്ച ഫാ. സൊളാനസിന്റെ മദ്ധ്യസ്ഥതയിലുള്ള അത്ഭുത പ്രവർത്തികൾ പരിഗണിച്ചാണ് മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തുന്നത്.
ഫ്രാൻസിസ്കൻ മൂന്നാം സഭാംഗവും വിശ്വാസ പരിശീലകനുമായിരിന്ന മഡഗാസ്കറിലെ രക്തസാക്ഷിയായ ലൂസിയൻ ബോടോവാസോവയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഒരു അല്മായൻ. കൊളോണിയൻ ആധിപത്യത്തിൽ നിന്നും മഡഗാസ്കർ ദ്വീപിനെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ക്രൈസ്തവവിശ്വാസിയായ ബോടോവാസോവയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി വധിക്കുകയായിരുന്നു. 1947-ല്‍ നടന്ന വിശ്വാസത്തെപ്രതി നടന്ന അദ്ദേഹത്തിന്റെ രക്തസാക്ഷിത്വവും പാപ്പാ കഴിഞ്ഞ ദിവസം അംഗീകരിച്ചു. 

ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന കർദിനാൾ ഫ്രാന്‍കോയ്സ് വാന്‍ തുവാന്‍ 1928-ല്‍ ആണ് ജനിച്ചത്. സയ്ഗൺ പ്രവശ്യയുടെ ബിഷപ്പായിരുന്ന അദ്ദേഹത്തെ, വിയറ്റ്നാം കമ്മ്യൂണിസ്റ്റ് ലഹളയിൽ കാരാഗൃഹത്തിലടച്ചിരിന്നു. പതിമൂന്ന് വർഷത്തോളം ഏകാന്ത തടവിന് വിധിക്കപ്പെട്ട അദ്ദേഹം തടവറയിലെ തന്റെ ദുരവസ്ഥയെയോർത്ത് നിരാശനായിരുന്നില്ല. ഇരുമ്പഴികള്‍ക്കുളിലും അദ്ദേഹം ക്രിസ്തുവിനെ വാഴ്ത്തി. പിന്നീട് മോചിക്കപ്പെട്ട അദ്ദേഹം നീതിയ്ക്കും സമാധാനത്തിനുമായി നിലകൊള്ളുന്ന വത്തിക്കാൻ പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡൻറായി സേവനമനുഷ്ഠിച്ചിരുന്നു.
http://pravachakasabdam.com/index.php/site/news/4837
.......................................................................................
ക്രിസ്തുവിനേ കളിയാക്കി താമര ക്രോസിനേ സാക്ഷ്യം വഹിക്കുന്ന സീറോമലബാറിലേ മാ.അങ്ങാടിയത്തിനേപോലുളള കളള വൈദിക൪ക്ക് എന്നാണാവോ, അശുദ്ധപദവിയിലേക്ക് വിളിക്കുന്നത്!
????????????......


സര്‍ക്കാര്‍ ഭൂമി കൈയ്യേറിയവരുടെ പട്ടികയില്‍ എം.എം മണിയുടെ സഹോദരനും സിപിഎം ഏരിയ കമ്മിറ്റി അംഗവും


സര്‍ക്കാര്‍ ഭൂമി കൈയ്യേറിയവരുടെ പട്ടികയില്‍ എം.എം മണിയുടെ സഹോദരനും സിപിഎം ഏരിയ കമ്മിറ്റി അംഗവും
NEWS

സര്‍ക്കാര്‍ ഭൂമി കൈയ്യേറിയവരുടെ പട്ടികയില്‍ എം.എം മണിയുടെ സഹോദരനും സിപിഎം ഏരിയ കമ്മിറ്റി അംഗവും


ഇടുക്കിയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ സംബന്ധിച്ച് ജില്ലാ ഭരണകൂടം തയ്യാറാക്കിയ ലിസ്റ്റില്‍ എം.എം മണിയുടെ സഹോദരന്‍ എം.എം ലംബോദരനും ഉള്‍പ്പെട്ടിട്ടുന്ന് സൂചന. സ്‌പിരിറ്റ് ഇന്‍ ജീസസ് അദ്ധ്യക്ഷന്‍ ടോം സഖറിയയും വെള്ളൂക്കുന്നേല്‍ കുടുംബത്തിലെ ചില അംഗങ്ങളും ലിസ്റ്റിലുണ്ട്. സി.പി.എം ശാന്തന്‍പാറ ഏരിയാ കമ്മറ്റി അംഗം, വി.എക്‌സ് ആല്‍ബിനാണ് പട്ടികയിലുള്ള മറ്റൊരു കയ്യേറ്റക്കാരന്‍.
മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന സര്‍വ്വകക്ഷി യോഗത്തിനു മുന്നോടിയായാണ് കയ്യേറ്റക്കാരുടെ പട്ടിക ഉണ്ടാക്കിയത്. ജില്ലാ കളക്ടറും ദേവികുളം സബ്കളക്ടറും റവന്യൂ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് ഇത് തയ്യാറാക്കിയത്.  ഉടുമ്പന്‍ചോല താലൂക്കില്‍ മാത്രം 28 വന്‍കിട കൈയ്യേറ്റക്കാരുണ്ടെന്ന് പട്ടികയിലുണ്ട്.  ഭൂരിഭാഗവും ചിന്നക്കനാല്‍ വില്ലേജിലാണ്. 10 സെന്റിനു മുകളില്‍ ഭൂമി കൈയ്യേറിയ വന്‍കിടക്കാരുടെ മാത്രം പട്ടികയാണിത്. ഇതില്‍ വെള്ളൂക്കുന്നേല്‍ കുടുംബത്തിലെ അംഗങ്ങളുടെ കൈയ്യേറ്റം സംബന്ധിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ചിന്നക്കനാല്‍ മേഖലയിലെ കയ്യേറ്റക്കാരുടെ പട്ടികയിലാണ് ശാന്തന്‍പാറ ഏരിയാ കമ്മറ്റി അംഗം വി.എക്‌സ് ആല്‍ബിന്റെ പേരുമുള്ളത്. എം.എം മണിയുടെ സഹോദരന്‍ ലബോദരന്റെ കയ്യില്‍ നിന്നും ഒന്നാം ദൗത്യസംഘം പിടിച്ചെടുത്ത 250 ഏക്കറോളം ഭൂമി സര്‍ക്കാര്‍ കൈവശമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ടോമിന്‍ തച്ചങ്കരിയുടെ സഹോദരന്റെ സൂര്യനെല്ലിയിലെ കൈയ്യേറ്റത്തെക്കുറിച്ചും റവന്യു ഉദ്യോഗസ്ഥര്‍ വിവരം നല്‍കിയിട്ടുണ്ട്.  ജോയ്സ് ജോര്‍ജ്ജ് എം.പിയുടെ കൈവശമിരിക്കുന്ന ഭൂമിയുടേതടക്കം പല രേഖകളും റവന്യു ഉദ്യോഗസ്ഥര്‍ നല്കിയിട്ടുള്ളതായാണ് വിവരം. 8 വില്ലേജുകളില്‍ എന്‍.ഒ.സി. ഇല്ലാതെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചവരെ സംബന്ധിച്ച വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ആദ്യ പട്ടികയില്‍ ഇതില്‍ ഏതൊക്കെ ഇടംപിടിക്കുമെന്ന് കണ്ടറിയണം. ഒഴിപ്പിക്കല്‍ നടപടിക്ക് യോഗ്യമായ കൈയ്യേറ്റങ്ങളുടെ പട്ടികയാവും നാളെ വിളിച്ചുചേര്‍ത്തിരിക്കുന്ന സര്‍വ്വകക്ഷി യോഗത്തിന് മുന്നോടിയായി ജില്ലാ ഭരണകൂടം സമര്‍പ്പിക്കുക. പട്ടികയിലെ വിവരങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും ജില്ലാ ഭരണകൂടം നടത്തുന്നുണ്ട്. പട്ടിക പൂര്‍ണ്ണ രൂപത്തിലാക്കാന്‍ കളക്ടര്‍ക്ക് മൂന്ന് ആഴ്ചത്തെ സമയം കൂടി അനുവദിച്ചതായാണ് വിവരം. 
     
http://www.asianetnews.tv/news/idukki-district-administration-prepares-list-of-land-encroachers

Wednesday, 3 May 2017

വാഗമണ്ണില്‍ കുരിശുസ്ഥാപിച്ച് കയ്യേറ്റം; 15 കുരിശും സര്‍ക്കാര്‍ ഭൂമിയില്‍.... അങ്ങനേ പവ്വത്തില്‍ താമരകുരിശും കയ്യേറ്റഭൂമിയില്‍ വിരിഞ്ഞു.....

റോഡിന്റെ ഒരുവശത്തായി കുന്നില്‍ സ്ഥാപിച്ചിരുന്ന 15 കുരിശുകളും കയ്യേറ്റഭൂമിയിലാണെന്നും കണ്ടെത്തി.
Wagamon
             പവ്വത്തില്‍ താമര കുരിശ് ഇതാണ് മക്കളേ....ഹഹഹഹ..

വാഗമണ്‍: കാഞ്ഞാര്‍ പുള്ളിക്കാനം മേജര്‍ ഡിസ്ട്രിക്ട് റോഡിനിരുവശത്തുമായി വ്യാപകമായ ഭൂമികയ്യേറ്റം തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂസംഘം കണ്ടെത്തി. ചിന്നക്കനാലിലെ വിവാദഭൂമി കയ്യേറിയ കുടുംബമായ വെള്ളൂക്കുന്നേല്‍ കുടുംബത്തിലെ ഉണ്ണിക്കുഞ്ഞ് ജോര്‍ജിന്റെതുള്‍പ്പെടെ 35 ഏക്കര്‍ കയ്യേറ്റം സര്‍വേനടപടികളിലൂടെ സംഘം കണ്ടെത്തി. റോഡിന്റെ ഒരുവശത്തായി കുന്നില്‍ സ്ഥാപിച്ചിരുന്ന 15 കുരിശുകളും കയ്യേറ്റഭൂമിയിലാണെന്നും കണ്ടെത്തി.

റോഡിനിടതുവശത്തായി സര്‍വേനമ്പര്‍ 305/2-ല്‍ ഉള്‍പ്പെട്ട 15 ഏക്കറോളം സര്‍ക്കാര്‍ ഭൂമിയാണ് ഉണ്ണിക്കുഞ്ഞ് കയ്യേറിയത്. ഇവിടെ വന്‍തോതില്‍ മലയിഞ്ചി കൃഷിചെയ്യുകയും ഷെഡ് നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. അനധികൃതമായി ഭൂമി കയ്യേറിയതിനെതിരേയും നിര്‍മാണങ്ങളും കൃഷിയും നിര്‍ത്തിവെയ്ക്കണമെന്നും കാണിച്ച് ഉണ്ണിക്കുഞ്ഞിന് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കി. പാപ്പാത്തിച്ചോലയില്‍ കുരിശുസ്ഥാപിച്ച് 200 ഏക്കര്‍ റവന്യൂഭൂമി കയ്യേറിയ സ്​പിരിറ്റ് ജീസസ് ടോം സഖറിയയുടെ കുടുംബമാണ് വെള്ളൂക്കുന്നേല്‍.

തൊട്ടടുത്തുള്ള എട്ട് ഏക്കര്‍ (സര്‍വ്വേ നമ്പര്‍ 307/2) സര്‍ക്കാര്‍ഭൂമി പൂഞ്ഞാര്‍ വള്ളിക്കാപ്പില്‍ ജോര്‍ജിന്റെ മകന്‍ മാത്യുവാണ് കയ്യേറിയതെന്ന് റവന്യൂസംഘത്തിന് വിവരംകിട്ടി. എന്നാല്‍, ഇയാളെ കണ്ടെത്താനാവാത്തതിനാല്‍ നോട്ടീസ് നല്‍കാനായില്ലെന്ന് റവന്യൂ സംഘം സൂചിപ്പിച്ചു.

റോഡിന്റെ മറുവശത്ത് കുന്നിന്റെ ഭാഗമായുള്ള 12 ഏക്കറില്‍ (സര്‍േവ നമ്പര്‍ 316) സര്‍ക്കാര്‍ഭൂമി കയ്യേറി നിരയായി 15 കുരിശുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ ഒരു കുരിശ് രണ്ടുമാസം മുമ്പാണ് സ്ഥാപിച്ചത്. ഇതിന് സമീപത്തായി നാല് ഏക്കറോളം പട്ടയമുള്ള ഭൂമിയും അതിലൊരു കെട്ടിടവുമുണ്ട്. ഇതിന്റെ മറവില്‍ സര്‍ക്കാര്‍ ഭൂമിയില്‍ കുരിശുസ്ഥാപിച്ച് കുരിശിനിരുവശവുമുള്ള 12 ഏക്കര്‍കൂടി കൈവശപ്പെടുത്താനുള്ള നീക്കമാണെന്നു കരുതുന്നു. കുരിശുകളെ ബന്ധിപ്പിച്ച് നാലടി വീതിയില്‍ ഒരു പാത വെട്ടിത്തെളിച്ചിട്ടുണ്ട്. 15-ാമത്തെ കുരിശിലേക്ക് കാഞ്ഞാര്‍ പുള്ളിക്കാനം റോഡില്‍നിന്ന് വാഹനം കയറ്റുന്നതിനായി ഒരു വഴിയും ഉണ്ടാക്കിയിട്ടുണ്ട്.

കുരിശു സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സമീപത്ത് താമസിക്കുന്ന രണ്ടുപേര്‍ക്ക് നോട്ടീസ് നല്‍കാനായി റവന്യൂസംഘം എത്തിയെങ്കിലും ഉടമകളെ കണ്ടെത്താനായില്ല.

ഈ ഭാഗത്തായി പ്രധാന റോഡിനോട് ചേര്‍ന്ന് സര്‍ക്കാര്‍ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച ഒരു ഷെഡ് റവന്യൂസംഘം പൊളിച്ചുനീക്കി. പുള്ളിക്കാനം കേന്ദ്രീകരിച്ചുള്ള കയ്യേറ്റങ്ങള്‍ സംബന്ധിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് തൊടുപുഴ തഹസില്‍ദാര്‍ സോമനാഥന്‍പിള്ള അറിയിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിനു ജോസഫ്, താലൂക്ക് ഹെഡ് സര്‍വേയര്‍ വി. ബിനു, താലൂക്ക് സര്‍വേയര്‍ സനല്‍ എസ്., ഇലപ്പള്ളി വില്ലേജ് ഓഫീസ് ഇന്‍ചാര്‍ജ് വി.കെ. സാജന്‍, വില്ലേജ്മാന്‍മാരായ പി.എന്‍. മണി, ചാര്‍ലിസണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സര്‍വേനടപടികള്‍.
http://www.mathrubhumi.com/print-edition/kerala/vagaman-1.1909771

ആന ജീവിച്ചാലും ചെരിഞ്ഞാലും 10000.00 രൂപ എന്ന് പണ്ട് നാട്ടിലേ പാട്ട്.
ഇപ്പോഴിതാ ചിക്കാഗോയിലെ വലിയ മെത്രാനായാലും കൊച്ച് മെത്രാനായാലും ഓരോ വരവിനും കുറഞ്ഞത് ആയിരം ഡോള൪ കോടുത്തിരിക്കണം ഇടവക കള്‍, ക൪ദിനാള്‍  ആണ് അമേരിക്കയിലേക്ക് എഴുന്നളളണമെങ്കില്‍ പറയുംവേണ്ട. എന്തും ഏതിനും പണം പണം......


കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു

സ്വന്തം ലേഖകന്‍ 03-05-2017 - Wednesday
ടക്സോണ്‍: അരിസോണയിലെ ‘അസ്സംബ്ലി ഓഫ് ഗോഡ്‌ ചര്‍ച്ച്’ എന്ന പെന്തക്കൊസ്ത് സഭയിലെ പാസ്റ്ററും വിശ്വാസികളും പ്രൊട്ടസ്റ്റന്‍റ് ആശയങ്ങള്‍ ഉപേക്ഷിച്ച് കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. പാസ്റ്റര്‍ ജോഷുവാ മാങ്ങെല്‍സ്, അദ്ദേഹത്തിന്റെ കുടുംബം, അസ്സംബ്ലി ഓഫ് ഗോഡ്‌ ചര്‍ച്ച് സഭയിലെ വിശ്വാസികള്‍ എന്നിവരാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. വിശുദ്ധ മെലനീസ് കത്തോലിക്കാ ദേവാലത്തിലെ പുരോഹിതനായ ഫാദര്‍ ബോബ് റാന്‍കിനാണ് സത്യസഭയിലേക്ക് തിരിച്ചുവന്നവരെ ജ്ഞാനസ്നാനത്തിലൂടെ സ്വീകരിച്ചത്. ശക്തമായ വിശ്വാസസാക്ഷ്യവുമായി മടങ്ങിയെത്തവരുടെ തീരുമാനത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ബിഷപ്പ് എമിരിറ്റസ് ജെറാള്‍ഡ് ഡിനോ പ്രതികരിച്ചു. 

കൗമാര കാലഘട്ടത്തില്‍ വിശ്വാസമില്ലാതെ ജീവിക്കുന്ന സമയത്താണ് ജോഷുവ, കാരെന്‍ എന്ന് പേരായ സ്ത്രീ അവിടത്തെ കമ്മ്യൂണിറ്റി സെന്ററില്‍ താന്‍ നടത്തികൊണ്ടിരിക്കുന്ന ബൈബിള്‍ ക്ലാസ്സില്‍ തന്നെ സഹായിക്കുവാന്‍ മാങ്ങെലിനോടാവശ്യപ്പെട്ടു. ഇതാണ് സുവിശേഷ പ്രചാരണത്തിനുള്ള ഒരുള്‍വിളി തനിക്കുണ്ടെന്ന് മനസ്സിലാക്കിയതായും മാങ്ങെല്‍ പറയുന്നത്. തുടര്‍ന്ന്‍ മാങ്ങെല്‍ അസ്സംബ്ലി ഓഫ് ഗോഡ്‌ ചര്‍ച്ചില്‍ ചേരുകയും അവിടത്തെ പാസ്റ്ററാവുകയും ചെയ്തു. 

എന്നാല്‍ തങ്ങളുടെ സഭയുടെ പ്രചാരണത്തിന്റെ പ്രവര്‍ത്തനങ്ങളും സൈദ്ധാന്തികമായ മാറ്റങ്ങളും മാങ്ങെലിനെ അസ്വസ്ഥനാക്കുകയായിരിന്നു. അക്കാലത്താണ് തന്റെ ഒരു സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം മാങ്ങെല്‍ കത്തോലിക്ക വചനപ്രഘോഷകന്‍റെ സുവിശേഷ പ്രഘോഷണം കേള്‍ക്കുവാനിടയായി. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ മാങ്ങെലിനെ ഏറെ സ്പര്‍ശിച്ചു. തുടര്‍ന്നു കത്തോലിക്കാ സഭാ പിതാക്കന്‍മാരുടെ പ്രബോധനങ്ങളും, കത്തോലിക്കാ സഭാചരിത്രവും പഠിക്കുവാന്‍ ആരംഭിക്കുകയായിരിന്നു. 

കത്തോലിക്കാ സഭാപിതാക്കന്‍മാരുടെ ഗ്രന്ഥങ്ങള്‍ അദ്ദേഹം തേടിപ്പിടിച്ചു വായിക്കുവാന്‍ തുടങ്ങി. സഭാപിതാക്കന്‍മാരുടെ രചനകളില്‍ നിന്നും പരിശുദ്ധ കുര്‍ബ്ബാനക്ക് ആദിമ സഭയില്‍ എത്രമാത്രം പ്രാധാന്യം ഉണ്ടായിരുന്നു എന്ന കാര്യം അദ്ദേഹം മനസ്സിലാക്കി. പരിശുദ്ധ ദിവ്യകാരുണ്യം സ്ഥാപിച്ചത് യേശുവായാതിനാല്‍, തനിക്കും കര്‍ത്താവിനെ സ്വീകരിക്കുവാനുള്ള ആഗ്രഹമുണ്ടായതായി മാങ്ങെല്‍ തുറന്ന്‍ പറഞ്ഞു. 

തുടര്‍ന്നു കഴിഞ്ഞ ജൂലൈ മാസം മുതല്‍, ആദിമസഭയെക്കുറിച്ച് തങ്ങള്‍ പഠിച്ച കാര്യങ്ങള്‍ മാങ്ങെലും, അദ്ദേഹത്തിന്റെ ഭാര്യ തെരേസയും തങ്ങളുടെ സഭയില്‍ പഠിപ്പിക്കുവാന്‍ തുടങ്ങി. ആദിമ സഭയുടെ പഠനത്തിനായി ബുധനാഴ്ച തോറും അവര്‍ മാറ്റിവെച്ചു. ഓരോ ക്ലാസുകളും അവരുടെ സഭയില്‍പ്പെട്ട ആളുകളെ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുകയും, കത്തോലിക്കാ സഭയെക്കുറിച്ച് പഠിക്കുവാനുള്ള താല്‍പ്പര്യം അവരില്‍ ജനിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് സഭയിലെ പ്രൊട്ടസ്റ്റന്‍റ് വിശ്വാസികള്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്. 

കത്തോലിക്കാ സഭയെക്കുറിച്ച് നേരത്തെ തന്നെ ചില കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നുവെന്നും തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ എത്രമാത്രം സത്യമായിരുന്നുവെന്ന് തങ്ങളുടെ പാസ്റ്ററുടെ ബുധനാഴ്ച ക്ലാസ്സുകളില്‍ നിന്നും മനസ്സിലായെന്ന് മാങ്ങെലിനൊപ്പം കത്തോലിക്കാ സഭയിലേക്ക് വന്ന റെബേക്ക മക്ക്ലോസ്കി പറഞ്ഞു. 40,000 ത്തോളം പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ ഉണ്ട്. അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ പ്രശ്നങ്ങളുടെ ഭാഗമാണോ അതോ പ്രശ്നപരിഹാരത്തിന്റെ ഭാഗമോയെന്ന ചിന്ത തന്നെ മറ്റൊരു തലത്തിലേക്ക് കൂട്ടികൊണ്ട് പോയതായി കത്തോലിക്കാ സഭയില്‍ ചേര്‍ന്ന ലിസാ ഗ്രേ പറഞ്ഞു. 

സെപ്റ്റംബര്‍ മാസത്തിലാണ് താന്‍ പാസ്റ്റര്‍ പദവി ഒഴിയുകയാണെന്നും തന്റെ കുടുംബത്തോടൊപ്പം കത്തോലിക്കാ സഭയില്‍ ചേരുകയാണെന്നും മാങ്ങെല്‍ തന്റെ സഭയെ അറിയിച്ചത്. കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ മാങ്ങെല്‍ സമീപിച്ചത് വിശുദ്ധ മെലനീസ് കത്തോലിക്കാ ദേവാലത്തിലെ പുരോഹിതനായ ഫാദര്‍ ബോബ് റാന്‍കിനേയാണ്. തുടര്‍ന്നു ജ്ഞാനസ്നാനം സ്വീകരിക്കുകയായിരിന്നു. തന്റെ ഇടവകയിലെ വിശ്വാസികള്‍ക്കില്ലാത്ത ആവേശത്തോടെയാണ് മാങ്ങെല്‍സും അദ്ദേഹത്തിന്റെ കൂടെ വന്നവരും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നതെന്നു ഫാദര്‍ ബോബ് റാന്‍ക് പറഞ്ഞു.
http://pravachakasabdam.com/index.php/site/news/4808

Tuesday, 2 May 2017

മുംബൈയില്‍ 122 വര്‍ഷം പഴക്കമുള്ള കുരിശ് തകര്‍ത്തു: കോടതിയെ സമീപിക്കുമെന്ന് മുംബൈ അതിരൂപത

........................................................................................................................................................
നമുക്കുവേണ്ടി ബലിയ൪പ്പിച്ച  ക്രിസ്തുവിനേ  അവഗേളിക്കാ൯വേണ്ടി, ക്രൂസിഫിക്സിനേ പളളികളില്‍ നിന്ന് മാറ്റി, (താമര കുരിശ്, പവ്വത്തില്‍ കുരിശ്, ബി.ജേ.പ്പി  കുരിശ് എന്നറിയപെടുന്ന ഡെവള്‍ കുരിശിനേ ആരാധിപ്പിക്കുന്ന  ക്രിസ്ഥാനികളായ സീറോമലബാ൪ പളളികളിലേ സഭനേതാക്കന്മാ൪ ഈ കാര്യം മനസ്സിലാക്കിയാല്‍, താമര കുരിശിന് ഒരു പ്രാധാനമില്ല. ക്രൂസിഫിക്സിനാണ് പ്രാധാനം എന്ന് മനസ്സിലാകുമായിരുന്നു......

സ്വന്തം ലേഖകന്‍ 02-05-2017 - Tuesday
മുംബൈ: മുംബൈയിലെ ബാന്ദ്രായിലെ ബസാര്‍ റോഡിന് സമീപത്ത്‌ 122 വര്‍ഷമായി സ്ഥിതി ചെയ്തിരിന്ന കുരിശ് ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ച് മാറ്റിയതില്‍ വ്യാപക പ്രതിഷേധം. ഇക്കഴിഞ്ഞ ഏപ്രില്‍ 29-ന് ആണ് സംഭവം നടന്നത്. വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുംബൈ അതിരൂപത അറിയിച്ചു. റോഡുകളിലും പൊതുസ്ഥലങ്ങളിലും സ്ഥിതിചെയ്യുന്ന മതപരമായ നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റണമെന്ന സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നു അധികൃതര്‍ പറയുന്നു. എന്നാല്‍ പൊളിച്ചു മാറ്റപ്പെട്ട കുരിശ് ഒരു സ്വകാര്യസ്ഥലത്തായിരുന്നു സ്ഥിതിചെയ്തിരുന്നതെന്ന്‍ മുംബൈ അതിരൂപതാ വ്യക്തമാക്കി. 

ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭാഗത്ത്‌ നിന്നുള്ള അന്യായ നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബോംബെ അതിരൂപത അറിയിച്ചു. അനേകം ആളുകളും നിരവധി സ്ഥാപനങ്ങളും കത്തോലിക്കാ സമൂഹത്തിന്റേതായി ബാന്ദ്രയില്‍ ഉണ്ട്. കോര്‍പ്പറേഷന്റെ നടപടി ബാന്ദ്രായിലെ കത്തോലിക്കാ സമൂഹത്തിനിടയില്‍ ആശങ്കക്ക് കാരണമായതായി അതിരൂപത വക്താവ് ഫാദര്‍ നൈജെല്‍ ബാരെറ്റ് പറഞ്ഞു. അതേ സമയം സ്ഥലത്തു പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്നു താത്ക്കാലിക കുരിശ് സ്ഥാപിച്ചിട്ടുണ്ട്. 

മതപരവും ചരിത്രപരവുമായി പ്രാധാന്യമുള്ള ഒരു കുരിശാണ് കോര്‍പ്പറേഷന്‍ പൊളിച്ചു നീക്കിയത്. ഏപ്രില്‍ 3-ന് കോര്‍പ്പറേഷന്‍ പ്രാദേശിക കത്തോലിക്കാപ്രതിനിധികളുമായി ഒരു കൂടിക്കാഴ്ച നടത്തിയിരിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവിന്റെ പരിധിയില്‍ വരുന്നതല്ല പ്രസ്തുത കുരിശെന്നും അതിനാല്‍ നിയമപരമായി ആ കുരിശ് പൊളിച്ചുമാറ്റുവാന്‍ സാധിക്കുകയില്ലായെന്നും കത്തോലിക്കാ സഭാ പ്രതിനിധികള്‍ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായി ഫാദര്‍ ബാരെറ്റ് പറഞ്ഞു. 

പൊതുസ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്ന മതപരമായ നിര്‍മ്മിതികളെ കുറിച്ച് 2010-മുതല്‍ ബോംബെ ഹൈക്കോടതിയുടെ മുന്നിലുള്ള ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയെ ചൂണ്ടികാണിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഏപ്രില്‍ 26-ന് അസിസ്റ്റന്റ് മുനിസിപ്പല്‍ കമ്മീഷണര്‍ ശരത്‌ ഉഘാടെ നോട്ടീസ്‌ അയച്ചിരുന്നു. എന്നാല്‍ പ്രസ്തുത കുരിശ് സ്വകാര്യസ്ഥലത്തു സ്ഥിതി ചെയ്യുന്നതിനാല്‍ മേല്‍പ്പറഞ്ഞ നോട്ടീസിന് നിയമപരമായി യാതൊരു സാധുതയുമില്ലായെന്ന് രൂപതാ വ്യക്തമാക്കിയിരിന്നു. 

കുരിശ് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ഉടമയും സഭാ പ്രതിനിധികളും വ്യക്തമായ രേഖകള്‍ മുനിസിപ്പാലിറ്റിയില്‍ സമര്‍പ്പിക്കുകയും കുരിശിന്റെ നിയമപരമായ സാധുതയെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനെയെല്ലാം നിരാകരിച്ചു കൊണ്ടാണ് കുരിശ് തകര്‍ത്തത്, കുരിശ് പൊളിച്ച നടപടി അധികാരദുര്‍വിനിയോഗമാണെന്നും, ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചതിനു ശേഷം നിയമപരമായി വേണ്ട നടപടികള്‍ കൈകൊള്ളുമെന്നും സഭാധികാരികള്‍ അറിയിച്ചു. വിഷയത്തില്‍ സഭയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നു പ്രാദേശിക രാഷ്ട്രീയ നേതൃത്വം സഭാപ്രതിനിധികളെ ഇന്ന്‍ കൂടികാഴ്ചക്കു ക്ഷണിച്ചിട്ടുണ്ട്.
http://pravachakasabdam.com/index.php/site/news/4800

വെനസ്വേലയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്തു കൊണ്ട് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 02-05-2017 - Tuesday
വത്തിക്കാന്‍: വെനസ്വേലയില്‍ നടക്കുന്ന അകമപ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. അക്രമത്തിനിരകളായി മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും മരണപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു. 

സെന്‍റ് പീറ്റേഴ്സ് സ്വകയറില്‍ ഞായറാഴ്ച ദിന സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കണമെന്നും, അക്രമത്തിന്‍റെ എല്ലാ രൂപങ്ങളെയും ഉപേക്ഷിക്കണമെന്നും വെനിസ്വേലയിലെ ഗവണ്‍മെന്‍റിനോടും സമൂഹത്തോടും മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. 

"സമാധാനവും അനുരഞ്ജനവും ജനാധിപത്യവും ഈ പ്രിയപ്പെട്ട രാജ്യത്തു പുലരുന്നതിനുള്ള നിയോഗം പരിശുദ്ധകന്യകാമറിയത്തെ ഭരമേല്‍പ്പിക്കാം. ഗൗരവ പൂര്‍ണ്ണമായ വിഷമഘട്ടങ്ങളിലൂടെ കടന്നുപോകുന്ന എല്ലാ രാജ്യങ്ങള്‍ക്കുവേണ്ടിയും നമുക്കു പ്രാര്‍ത്ഥിക്കാം. പ്രത്യേകിച്ച് മാസിഡോണിയന്‍ റിപ്പബ്ലിക്കിനെ ഈ ദിനങ്ങളില്‍ ഞാനോര്‍ക്കുന്നു". മാര്‍പാപ്പ പറഞ്ഞു. 

വെനസ്വേലയ്‌ക്കു വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും എന്നാലത്‌ ഉപാധികളുടെ അടിസ്‌ഥാനത്തില്‍ ആകണമെന്നും ഈജിപ്‌തില്‍ നിന്നു റോമിലേക്കുള്ള മടക്കയാത്രയ്‌ക്കിടെ വിമാനത്തില്‍വച്ച്‌ മാര്‍പാപ്പ പറഞ്ഞിരിന്നു. 

പ്രസിഡന്റ് നിക്കൊളാസ് മഡുറോ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് വെനസ്വേലയില്‍ പ്രക്ഷോഭപരമ്പര ശക്തമാകുകയാണ്. വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തുന്നവരും പോലീസും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലുകളില്‍ 28 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

പ്രക്ഷോഭത്തെ തുടര്‍ന്നു കഴിഞ്ഞ ഡിസംബറില്‍ നടക്കേണ്ട പ്രാദേശിക തിരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്.ലോകത്ത് ഏറ്റവുമധികം എണ്ണനിക്ഷേപമുള്ള രാജ്യമായ വെനസ്വേല, ഏതാനും വര്‍ഷങ്ങളായി പണപ്പെരുപ്പത്തിന്റെ ദുരിതത്തിലാണെന്നാണ് റിപ്പോര്‍ട്ട്. 
http://pravachakasabdam.com/index.php/site/news/4802

Monday, 1 May 2017

ഗീതയും ക്രിസ്തവദൈവദര്ശനവും



Image may contain: 2 people, people standing and text

''ഗീതയും കൈസ്തവദൈവദര്ശനവും'' 

പ്രിയാത്മരേ ,
ഭാരതീയ വിചാരകേന്ദ്രം പത്തനംതിട്ട ജില്ലാസമതിയുടെ ആഭിമുഖ്യത്തിൽ, 2017 മെയ് ഒന്നു തിങ്കളാഴ്ച രാവിലെ പത്തുമണി മുതൽ വൈകിട്ട് അഞ്ചു മണിവരെ പത്തനംതിട്ട ടൗണ്ഹാളിൽവച്ച്  നടത്തപ്പെടുന്ന ദേശീയ തത്ത്വജ്ഞാനീദിനാചരണത്തിലും, മാനനീയ പരമേശ്വർജിയ്ക്കു നവതിപ്രണാമത്തിലും , അതോടൊപ്പം നടത്തുന്ന ഗീതാജ്ഞാനസംഗമത്തിലും നിങ്ങളോടൊപ്പം പങ്കെടുക്കാൻ എനിക്ക്  മഹാഭാഗ്യം [ സ്പേസ് ആൻഡ് ടൈം] ഒരുക്കിത്തന്ന ജഗദീശ്വരനോടും ഇതിന്റെ സംഘാടകരോടും സ്തുതിയും ബഹുമാനവും നന്ദിയും ആമുഖമായി അർപ്പിച്ചുകൊണ്ട് ഞാൻ തുടങ്ങട്ടെ ..

"സവർണ്ണരെ ഭയന്നന്നു സനാതന മതം വീട്ടീ-
സ്രേയസെന്തെന്നറിയാത്ത സഭയിലെത്താൻ 
ഭാരതത്തിനുപനിഷത്തുപേക്ഷിച്ചെൻ വല്യപ്പച്ചൻ,
തലമുറയ്ക്കാത്മജ്ഞാന ദാഹമില്ലാതായ്!

മുലക്കരം കൊടുക്കുവാൻ പിശുക്കനെൻ മുത്തച്ഛന്റെ 
മടി കാരണമാമനം മതം വെറുത്തു;
പിടിച്ചിട്ടഴിക്കും ജംബർ, അതു ഭയന്നെൻ മുത്തശ്ശി 
മതം മാറി പാതിരിതൻ വഴിക്കു വന്നു! "  

എന്റെ 'അപ്രിയ യാഗങ്ങളിൽ' ഇങ്ങിനെ എന്റെ മുതുമുത്തച്ഛനെ /മുത്തശ്ശിയെ മനസ്സിൽ ഓർക്കുന്ന ദുഖിതനായ എനിക്ക് ഈ മനംതുറന്ന കുമ്പസാരവും ഒരു ഭാഗ്യമായി കരുതുന്നു! 
  
''ഗീതയും കൈസ്തവദൈവദര്ശനവും'' എന്ന വിഷയമാണിവിടെ ഞാൻ അവതരിപ്പിക്കേണ്ടത് ! ''കൈസ്തവദൈവദര്ശനവും'' എന്നു പറയുമ്പോൾ തന്നെ ഒരു കല്ലുകടി എന്റെ മനസ്സിൽ തടഞ്ഞു!   
''ഭൂമിയും അതിന്റെ പൂർണ്ണതയും യഹോവയ്ക്കുള്ളതാകുന്നു''എന്ന് ബൈബിൾ ഘോഷിക്കുമ്പോൾ, പലദൈവങ്ങൾക്ക് നമ്മുടെയിടയിൽ ഇടമില്ലാതെ വരുന്നു !

''പലരാണ് ദൈവങ്ങൾ എന്ന് വന്നാകിലോ,                     കലഹം സുലഭമാണുയർത്തിലും;                                      അവരുടെ അടിപിടി ഓശയോ ഇടിനാദം?                      അറിവൂറും ശാസ്ത്രങ്ങൾ അപപാഠമോ?''                                           
എന്നെനിക്കു പണ്ടേ പാടേണ്ടിയും വന്നു [സാമാസംഗീതത്തിൽ]  !  പാതിരിയുടെ  വയറ്റിപ്പാടിനായുള്ള കൂദാശപ്പുകമറയിൽ, അവർ അനവധി  പുന്ന്യാളൻമാരെ സഭയുടെ സ്വാർത്ഥ ലാഭത്തിനായി കാലാകാലമായി പാതിരിമാർതന്നെ  മെനഞ്ഞുണ്ടാക്കി രൂപക്കൂട്ടുകളിലാക്കി ! പിന്നീട് പാതിരി നവീനയും കൊന്തചൊല്ലലെന്ന  ജല്പനപാഴ്‌വേലയും പാവം ആടുകൾക്ക് ശീലമാക്കിയെങ്കിലും ക്രിസ്തീയതയിൽ ഏകദൈവവിശ്വാസമാണ് അടിത്തറയായി ഇന്നും എന്നും ഉള്ളത്!

ആകെ  എഴുനൂറു ശ്ലോകങ്ങളും വെറും പതിനെട്ടു അദ്ധ്യായങ്ങളും ഉള്ള ലോകത്തിലെ ഏറ്റവും ചെറിയ ആധ്യാത്മീക പുസ്തകമായ ഭഗവത്ഗീതയെ , പഴയ/ പുതിയ നിയമങ്ങളും, സങ്കീർത്തനങ്ങളും ചേർന്ന് ആകെ 66  പുസ്തകങ്ങളും, അതിൽ  919  അധ്യായങ്ങളുമുള്ള, ഒരു കിലോയിലേറെ ഭാരംവരുന്ന ഒരു കൂറ്റൻ ബൈബിളിനോട് ഉപമിക്കാനാർക്കും സാധ്യമല്ല!  കാരണം ഒരുകിലോ സ്വർണ്ണവും, ഒരുകിലേ പഞ്ഞിക്കെട്ടും പോലെയാകും  ''ഗീതയും / ബൈബിളും'' ! ഗീതയിൽ വെറും 700 ശ്ലോകങ്ങൾ മാതമേയുള്ളുവെങ്കിലും അവയുടെ സർവകാല പ്രസക്തി / മനുഷ്യനെ ദൈവത്തോളമാക്കുന്ന ഉൾക്കരുത്ത്, സാഗരങ്ങളെ വെല്ലുന്ന ആഴമുള്ള ആത്മീയ ആശയങ്ങൾ നിറഞ്ഞിരിക്കുന്നു !  മറുവശത്തോ വെറും കണ്ണൂർ ജില്ലയോളം വലിപ്പമുള്ള ഒരു ചെറു നാടിന്റെ / ഒരു കുലത്തിന്റെ രാജാക്കന്മാരുടെ /പിതാക്കന്മാരുടെ കെടുതികൾ, യുദ്ധങ്ങൾ വിവരിക്കുന്ന , കാല ത്തിനിന്നു  അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ബൈബിളിനു ഗീതയ്‌ക്കൊപ്പം എങ്ങിനെ വിലയും നിലയും ഉണ്ടാകാനാണ്, വിലയിരുത്താനാണ്?

''ബൈബിൾ '' ഒരു മതഗ്രന്ഥമാണെങ്കിൽ, ''ഭഗവത് ഗീത'' ഒരു മതത്തിന്റെയും ഗ്രന്ഥമല്ല!  പകരം അതൊരു മനഗ്രന്ഥമാണ്, ''മനസിന്റെ ശാസ്ത്ര'' ഗ്രന്ഥമാണ്! ''മനസുള്ള ''മനുഷ്യരുടെ ആകമാന അറിവിന്റെ സുധയാണ് ഗീത! അവനവന്റെ മനസിനെ വിശകലനം ചെയ്യുവാൻ / അറിയുവാനുള്ള അച്ചടിച്ച ഏക പുസ്തകമാണ് ഗീത ! ഓരോമനസും ദൈവമെന്ന ബോധചൈതന്യത്തിന്റെ പ്രതിരൂപങ്ങളാണെന്നു ഗീത പറയുമ്പോൾ, കത്തനാരും പാസ്റ്ററും [ക്രിസ്തുവിനെ ധിക്കരിച്ചു] ജനത്തെ പ്രാര്ഥനയെന്ന ''വായ്യാവേല'' ചെയ്യിക്കുന്നു ! ദുഖങ്ങളെ നീക്കിത്തരാൻ പാതിരി ജനത്തിനു പ്രാർത്ഥന / ജല്പനം വഴി വിവേകവും സമയവും ശക്തിയും വൃഥാവിലാക്കുമ്പോൾ  , ഗീത അവനോടു ''നീ സ്വയം ദുഃഖങ്ങളെ നേരിടാൻ, അവൻ സ്വയമറിഞ്ഞു കരുത്തനാകുവാൻ ,അവനെ സ്വയം അവനുതന്നെ പരിചയപ്പെടുത്തി ധീരനാക്കുന്നു!

"ഈശനോട് പ്രാർത്ഥക്കാതെ, പ്രാപിക്കൂ അവനെ നിൻ 
ചേതസിനെ ഉണർത്തുമാ "ബോധചേതന'';
മുന്തിരിതൻ വള്ളിയോട് ചില്ലയൊന്നും പ്രാർത്ഥിക്കില്ല,
പ്രാപിച്ചവർ പരസ്പര പൂരക,മൊന്നായ് !

രണ്ടാമതൊന്നുണ്ടാക്കുന്നു മായകൊയ്യാൻ മനസെന്നും,
ഒന്നായവൻ നമ്മിലുണ്ടെന്നറിഞ്ഞാൽ മോക്ഷം!
പിന്നെ വേണ്ടാ പാതിരിയെ ,പള്ളിവേണ്ട , അരമന- 
സിംഹാസനമേറുവോനും, കോടിതൻ കാറും!

മതമെന്നാൽ ''അഭിപ്രായം'', മാറുമത് ദിനംതോറും,
മാറ്റമില്ലാതൊന്നേയുള്ളീ മനസു മാത്രം! 
കത്തനാർക്കുണ്ടഭിപ്രായം  ,പാസ്റ്റർക്കുണ്ട് വേറേ മതം,
ക്രിസ്തുവിൻ  തേന്മൊഴികളോ നമുക്കമൃതം!

വിധിദോഷമെന്നേ ചൊല്ലൂ, ഒരു ജന്മം പാഴായിപ്പോയ്!
പള്ളിവഴക്കതിൽ നെഞ്ചു നീറി, കാശു0 പോയ്;  
ഈശാനുള്ളിലുണ്ടെന്നാരും പറഞ്ഞുതന്നില്ലാപ്പള്ളീൽ, 
പഠിപ്പുള്ളോരുണ്ടാകേണ്ടേ ഗുരുക്കളാകാൻ ? "

എന്ന് [അപ്രിയഗാനങ്ങളിലൂടെ] എന്നും വിലപിക്കുന്ന എനിക്കീ നിമിഷങ്ങൾ അതിധന്യമാണ്‌ !  

'സോ കാൾഡ്'  ബൈബിൾ പണ്ഡിതന്മാർ അതിലെ [ക്രിസ്തുവചനങ്ങളിലെ] വേദാന്തരഹസ്യങ്ങൾ കണ്ടെത്തുന്നതിന് പകരം, "യേശു കണ്ണുനീർ വാർത്തു " എന്നതാണ് ''ബൈബിളിലെ ഏറ്റവും ചെറിയ വാചകം ''എന്ന് 'സൺ‌ഡേ സ്കൂളിൽ' കുട്ടികളെ ഒരു കൂസലുമില്ലാതെ പഠിപ്പിച്ചു തലമുറകളെ അല്പബുദ്ധികളാക്കി! പൗരോഹിത്യത്തിന്റെ ഈ കൊടുംചതി കാലത്തികവിങ്കൽ മനസിലാക്കിയ യൂറോപ്പിലെ  ജനത ബൈബിളിനോട്, പള്ളികളോട്, പാതിരിപ്പാടയോട് വിട പറഞ്ഞു,! അതോടൊപ്പം അഞ്ചാംക്ലാസ്  മുതൽ  ''ഭഗവത്ഗീത''  എല്ലാ  സ്കൂളുകളിലും ഒരു നിര്ബന്ധ പഠനവിഷയവുമാക്കി ! പകർച്ചാവ്യാധിപോലെ ഇത് ലോകമാകെ പടരുവാൻ പ്രകൃതി കനിയട്ടെ !  ''സത്യമേവജയതേ / തമസ്സോമാ ജ്യോതിർഗമയ'' എന്നറിയാതെ ഞാൻ പാടിപ്പോകുന്നു! 

ഭാരതീയ ദര്ശനത്തിലെ ഉപനിഷത് വാക്യങ്ങൾ അറിയാതെ ഉരുവിട്ട ഒറ്റ കുറ്റത്തിന് ക്രിസ്തുവിനെ യഹൂദർ കുരിശിലേറ്റിയത് ! "അഹം ബ്രഹ്‌മാസ്‌മി'' /''ഞാനും പിതാവും ഒന്നാകുന്നു " എന്നും, ''തത്വമസി'' / ''എന്നെകണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു''   എന്നും പറഞ്ഞതാണ് , ''സ്വയം ദൈവമാകാൻ ശ്രമിച്ചു'' എന്ന കുറ്റമവർ ക്രിസ്തുവിൽ അന്ന്   ചുമത്തിയത്!

"പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളികളിൽ  പോകരുതെന്നും /അതിനുപകരം നിങ്ങളുടെ മനസ്സാകുന്ന അറയിൽ കയറി ഇന്ദ്രിയങ്ങളാകുന്ന അഞ്ചു വാതിലുകളും അടച്ചു , രഹസ്യത്തിലുള്ള ദൈവത്തോട് പ്രാത്ഥിക്കാൻ '' [മെഡിറ്റേഷൻ ധ്യാനം ] ക്രിസ്തു ജനത്തെ ഉപദേശിച്ചതായിരുന്നു അന്നത്തെ മെത്രാൻ കയ്യാപ്പ ക്രിസ്തുവിൽ കണ്ട മറ്റൊരു കുറ്റം ! സത്യത്തിൽ ക്രിസ്തു തന്റെ പന്ത്രണ്ടാം വയസു മുതൽ മുപ്പതുവരെ ഭാരതത്തിൽ വന്നു, ഇവിടുത്തെ അറിവുകൾ നുകർന്നു എന്നതായിരുന്നു ഇതിനെല്ലാം കാരണം ! ക്രിസ്തു തിരുവായ്‌ മൊഴിഞ്ഞതെല്ലാം ഭാരതീയ വേദാന്ത സൂക്തങ്ങളുടെ പരമമായ പൊരുളായിരുന്നു എന്ന് ഇന്ന് ലോകം അറിഞ്ഞുതുടങ്ങി എന്നതാണ് കാലത്തിന് മോദിക്കാവുന്ന ഏക വസ്തുത!  

അപ്രിയയാഗങ്ങളിലെ ''ലോകമേ ,ഗീതാപാടൂ'' എന്ന എന്റെ പാട്ടിൽ :-

ത്രേതായുഗത്തിലാ ബിസിയിൽ ഭാരതം 
ലോകത്തിനാകെ  അറിവരുളും
ശാസ്ത്ര പഠനശാലയായിരുന്നുപോൽ
തക്ഷശില-നളന്ദാ പേരിലായ്‌! 

നാനാവിധ  ജ്ഞാനമേറുവാൻ ജ്ഞാനികൾ
മാമുനി ചാരേ അണഞ്ഞ കാലം,
വേദം പഠിക്കുവാൻ മാനസാഴങ്ങളിൽ  
നീന്തുവാൻ ഭാരതം തേടി ലോകം!

പന്ത്രണ്ടിലെത്തിയോൻ മുപ്പത്താകുംവരെ 
എപ്പോൾ എവിടെ എന്തായിരുന്നു 
എന്നുപറയുവാൻ ബൈബിളിലേശുവിൻ  
പുണ്യചരിതങ്ങളേതുമില്ല!

ഭാരതം തന്നിലെ ജ്ഞാനമാം സാഗരേ
യേശുവും നീന്തിത്തുടിച്ചു പോലും ;
ഉപനിഷത്ത്തോതിയ വേദാന്ത സൂക്തങ്ങൾ 
നാസറായൻ നാവിൽ നിറച്ചു നന്നായ്" ! 

എന്നൊക്കെ പാടുന്ന എനിക്ക് ഒരു ''ഘർ വാപ്പസി'' മനമാണിന്നിന്റെ പുണ്യം! 

''ഞാൻ എന്ന ബോധവും ദൈവവും ഒന്നാകുന്നു'' എന്ന് ക്രിസ്തു മൊഴിഞ്ഞെങ്കിലും,ഇന്നയോളം ഒറ്റ ക്രിസ്ത്യാനിയും ഒരു പുരോഹിതന്റെ നാവില്നിന്നും ആ സത്യം കേട്ടിട്ടേയില്ല!

"ഈശൻ ഉള്ളിൽ ഉണ്ടെന്നാരും പറഞ്ഞുതന്നില്ലാപ്പള്ളീൽ; പഠിപ്പുള്ളോരുണ്ടാകേണ്ടേ  ഗുരുക്കളാകാൻ"? 
                                     
 എന്ന ധർമ്മസങ്കടത്തിലാണിന്നത്തെ ക്രിസ്തീയ സഭകൾ ആകമാനം ! "ശത്രുവിനെ സ്നേഹിക്കൂ''/ ''നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കൂ '' എന്ന മനോഗുണമുള്ള ഒരു സഭയോ വ്യക്തിയോ ലോകത്തു രണ്ടായിരം കൊല്ലമായി ഉണ്ടായിട്ടില്ല , ഈ സഭകൾക്ക് അതിനുള്ള ശേഷിയുമില്ല എന്നതും, ക്രിസ്തീയത കലികാലത്തു ''ചീറ്റിപ്പോയ വാണം'' കണക്കെയായി, എന്നത് ദുഖത്തോടെ ഓതുന്നു  ! 

 ''ലോകാ സമസ്താ സുഖിനോഭവന്തൂ''/ ''ഈശാ വാസമിതം സർവം'' എന്നുമുള്ള അർച്ചനാമന്ത്രങ്ങൾക്കു പകരം ''എന്റെ പ്രാർത്ഥന അവരുടെ  ദോഷത്തിനാകുന്നു''/ " യഹോവേ നീ എന്റെ ശത്രുക്കളെ  നിഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു " എന്ന ദാവീദിന്റെ ഗാനം ഒരു പുളിപ്പും കൂസലുമില്ലാതെ പള്ളിയിൽ മുടങ്ങാതെ പാടുന്ന ക്രിസ്ത്യാനിക്ക് ഇതുവരെ ക്രിസ്തുവിനെത്തന്നെ മനസിലായില്ല എന്നതാണ് സത്യം  ! കാരണം അവർ ദിനവും  ക്രിസ്തുവിനെ തിന്നുന്നു /പിറ്റേന്ന് മറപ്പുരയിൽ കളയുന്നു ! അത്രതന്നെ... അവന്റെ വചനമോ തള്ളിക്കളഞ്ഞു ! പകരം,
 "പോഴൻ പാതിരി ഉരുവിടും ഓരോ ചൊല്ലും വേദമായ്" .

''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന്'' വിലക്കിയവന്റെ പേരിൽ നാടാകെ കാക്കത്തൊള്ളായിരം പള്ളികൾ പണിതു, പൗരോഹിത്യത്തിന് രാജകീയമായി വാഴാൻ ജനത്തെ നിത്യവും [അവർക്കറിയാൻമേലാത്ത ദൈവത്തിന്റെ പേരിൽ] ചൂഷണം ചെയ്യുന്ന പൗരോഹിത്യ/പാസ്റ്റർ മതങ്ങളെ ഗീതയോടോ ഭാരതീയ ദര്ശനങ്ങളോടോ ആർക്കും ചേർത്തു വായിക്കാൻ ആവുകയില്ല ! അതു 'വേ' ഇതു 'റേ' എന്നാകാം ...

''സകലതുമറിയും ഒരറിവായി നീയെന്നുള്ളിൽ നിറഞ്ഞിരിക്കുന്നുവെന്നേ അറിയേണ്ടു ഞാൻ ;
സകലതുമറിയും നീ നിജനിത്യ ചൈതന്യമായ് 
നിറഞ്ഞു നിൽക്കുമെന് ജീവൻ അമൃതനുമായ്!

അറിവിനെ അറിയുവാൻ മനസിനെ ഉണർത്തുമെൻ 
ഉണർത്തുപാട്ടായ് ഉള്ളിൽ മരുവുവോനെ,
ഉണരുമെൻ മനസിലായ് ഉദിക്കുമീ കദനങ്ങൾ
ഉരുക്കി ആനന്ദമന്നാ പൊഴിക്കുവോൻ നീ! 

മനസുതൻ വാസനയാം കരുക്കളിൽ മെനയുമീ 
സുഖദുഃഖമെന്നും മായ, മനസ്സ് നിത്യം;
മനസിന് ജീവൻ നൽകി പുലർത്തുമെൻ ചൈതന്യമേ,
മനസ്സു മെനഞ്ഞ നിന്നിൽ ലയിക്കും മനം!

മനസു നിന്നിൽ ലയിച്ചാൽ ,''അഹം'' പോയി നീയായി ''ഞാൻ'', 
''അഹംബ്രഹ്മം'' എന്ന സൂക്തം മനസ്സു പാടും ;
''തത്വമസി'' എന്നുമെന്നിൽ നാദബ്രഹ്മമായ്  മേവും,
''വചനം'' ജഡമായോനെ , ഞാൻ നിൻ ''വചനം''!

വചനമുണരുന്നത് മനസ്സിൽ നിന്നതു സത്യം ,
വചനമുൾക്കൊള്ളുവോനും മനസ്സു മാത്രം;
''വചനമാം'' തിരുനാവിൽ ഒഴുകിയ സ്നേഹമാകും
നദിയതിൽ സ്നാനം ചെയ്യാൻ കൊതിച്ചെൻ മനം!''

''സ്നേഹനദീ പുളിനത്തിൽ ജ്ഞാനസ്നാനം ചെയ്തഹമേ 
നീയെന്നറിഞ്ഞാനന്ദിപ്പോൻ''  അമൃതനെന്നും!;
സുഖദുഃഖ വിചാരങ്ങൾ, ശത്രുമിത്ര ബന്ധം പോയി,
ജനനമരണമില്ലാതലിയും നിന്നിൽ!" 

എന്ന് പാടാൻ ഭാരതീയ വേദാന്തമാണ്‌ / ഗീയതയാണ് / രാമായണമാണ് ഉപനിഷത്തുകളാണ് ശ്രീമത് മഹാഭാഗവതമാണ് എനിക്ക് കരുത്തു നൽകിയത് ! അറിവൊരു കരുത്താണല്ലോ! "പ്രജ്ഞാനം ബ്രഹ്മം"! 

''ഹിന്ദുമതം 'സനാതനധര്മ്മ'മാണ് .
അത് സര്വ്വമതങ്ങളുടെയും മാതാവാണ്. പ്രഭവസ്ഥാനമാണ് ''
ശ്രീമദ് ഭഗവത് ഗീത  അറിവിന്റെ ഒരു മഹാത്ഭുതമാണ്, മനുഷ്യനുള്ളിടത്തിലം! ലോകമേ ഗീതാപാടൂ..എന്ന് പാടാൻ എനിക്കും  നാവുതന്ന എന്നിൽ നിറഞ്ഞുനിൽക്കുന്ന ''സത്യനിത്യചൈതന്യത്തെ'' ഞാൻ വണങ്ങുന്നു !

മഹാഭാരതം ഭീഷ്മപര്‍വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത് ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ ('' പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ '')
രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽഉൾ‍പ്പടുത്തിയിട്ടില്ലാത്തതുമായഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)
1.അര്‍ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്‍മ്മയോഗം
4.ജ്ഞാനകര്‍മ്മസന്ന്യാസയോഗം
5.കര്‍മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്‍ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ കര്‍മ്മയോഗം,7-12ഭക്തിയോഗം,13-18ജ്ഞാനയോഗം എന്നും പറയാറുണ്ട് .
ഇവിടം കൊണ്ട് തീരുന്നതല്ല
സാഗരത്തിന് തുല്ല്യം സാഗരം മാത്രമാണ് , ആയതിനാൽ ഉപമിക്കാനോ .. തർക്കിക്കിനോ.. ആരും വരില്ല!
സ്വ ധർമ്മത്തെ അറിയൂ..
ഒപ്പം എല്ലാ മതത്തിനും അതിന്റെതായ മഹത്വം ഉണ്ടെന്നും സ്വമതത്തെ വിശ്വസിക്കും പോലെ മറ്റു മതങ്ങളെ ബഹുമാനിക്കുകയും ചെയ്യുക.... അതാവട്ടെ മാനവത്വം

കണ്ണ് നിറഞ്ഞുപോയി ,സന്തോഷം കൊണ്ട് ! ''ലോകമേ, ഗീത പാടൂ '' എന്ന എന്റെ കരച്ചില്‍ ലോകം കേട്ട് തുടങ്ങി ! കൌമാര പ്രായത്തിലേ ഒരു മനുഷ്യജന്മം ആര്‍ജ്ജിരിച്ചിക്കേണ്ട ജ്ഞാനമാണ് ഗീതയില്‍ എഴുനൂറു ശ്ലോഗങ്ങളിലൂടെ ശ്രീ. കൃഷ്ണന്‍ ലോകത്തിനു / കാലത്തിനു കൊടുത്തത് എന്നറിയാതെ, ''ബീ.ജേ .പീ. സര്‍ക്കാര്‍ ഇന്നും പശുവിന്റെ പുറകെ നടക്കുന്നു , ഗോപാലകൃഷ്ണന്‍റെ 'ഗീത' പഠിക്കാതെ '' എന്ന ദുഃഖവും പേറി, സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുമ്പോള്‍, ദേ...ബൈബിള്‍ മടക്കിവച്ച് യൂറോപ്പില്‍ മനനമുള്ള മനുഷ്യര്‍ 'ഗീത' പാടിത്തുടങ്ങി! ''സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ മേലായെ'' എന്ന പെന്തക്കൊസുകാരുടെ നിലവിളിപോലായി ഞാനും!  
സര്ക്കാര് ചിലവില്‍ ഉലകം ചുറ്റുന്ന വിവരമില്ലാത്ത രാഷ്ട്രീയക്കാര്‍ ഇനിയെങ്കിലും കണ്ണ് തുറന്നു ലോകം കാണൂ...ലോകം ഗീത പാടിത്തുടങ്ങി ..നാമോ ഇന്നും പശുവിന്റെ പുറകെ ..തമ്മിൽ തള്ളി കൊന്നും ജീവിക്കുന്നു! 
"ഗുരുവായൂരപ്പന്‍ ചോന്നോരൂപദേശമൂറും ഗീത 
ഒരുവട്ടം വായിചീലാ ലലലാലലാ''
 എന്ന് പണ്ടു ഞാൻ പാടിയത് ഓര്‍ത്തുപോയി ! ആ നേതാവും മണ്മറഞ്ഞു !  

ഗുരുവായൂരപ്പനെ പതിവായി തൊഴുന്നവരിൽ എത്രപേർക്ക് ഗീതയുടെ ആത്മജ്ഞാനം ലഭിച്ചിട്ടുണ്ട് ? നമ്മുടെ രാഷ്ട്രീയക്കാർ നിർബന്ദ്ധമായും ഗീത പഠിച്ചിരിക്കണം, സാമാന്യവിദ്യാഭ്യാസം പോലും ഇല്ലാത്തവർ മന്ത്രിമാരാകുന്ന ഈ കലികാലത്തിൽ! യുദ്ധസന്നാഹങ്ങൾ മുഴക്കുന്നതിനു പകരം ആയുധങ്ങൾ ഒരുക്കുന്നതിനുപകരം ഗീതയിലെ ആത്മജ്ഞാനം  ലോകമാകെ വിതരണം ചെയ്യൂ നിങ്ങൾ ഇനിയെങ്കിലും ലോകരാഷ്ട്രങ്ങളെ, എന്നാണെന്റെ പ്രാർത്ഥന! 

''മാവേലി നാട് വാണീടും കാലം 
മാനുഷ്യരെല്ലാരും ഒന്നുപോലെ '' 
എന്ന് മനസുപാടണമെങ്കിൽ ഗീത പാടുന്ന നാവുകളാകണം നാം ഒരോരുത്തരുമതിനു മുൻപായി തന്നെ!  2000  കൊല്ലത്തിലേറെയായി കോടാനുകോടി ക്രിസ്ത്യാനികൾ ലോകമാകെ "നിന്റെ രാജ്യം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും വരേണമേ "എന്ന് പ്രാർത്ഥിച്ചിട്ടും   യാതൊരു ഫലവുമില്ലാതെയായി! അതിനു കാരണം "നിന്നെപ്പോലെ നീ നിന്റെ അയൽക്കാരനെയും സ്നേഹിക്കൂ" എന്ന ക്രിസ്തുവിന്റെ ആ സ്നേഹാമൃതവചനം ആരുടേയും മനസ്സിലിന്നയോളം പതിഞ്ഞിട്ടില്ല/ നുകർന്നില്ല എന്നതുതന്നെയാണ് !

''മനുഷ്യാ നീ സർവ ലോകവും നേടിയാലും നിന്റെ ആത്മാവിനെ നീ നേടിയില്ലെങ്കിലും/കണ്ടെത്തിയില്ലെങ്കിൽ  നിനക്കെന്തു പ്രയോജനം" എന്ന ക്രിസ്തുവിന്റെ വചനമെന്നും,  ഈ സത്യം ചൂണ്ടിക്കാണിക്കുന്നു! ആകാശഗംഗയാകെ ഒരുവൻ പരതി പഠിച്ചാലും, അവനിന്നും അവന്റെ മനസിന്റെ തലത്തിലും, ശരീരബോധത്തിലുമാണ് ജീവിക്കുന്നത്! ഗീതാ പഠനത്തിലൂടെ അവൻ സ്വയം ആതാമാവിന്റെ തലത്തിലെത്തിയെങ്കിലേ ഈ നരജന്മം കൊണ്ടവന് പ്രയോജനമുള്ളൂ എന്നാണു ക്രിസ്തുവിന്റെ മതം!   

"കോടി ജന്മങ്ങളെ താണ്ടിയൊരാത്മാവ്                               
 നേടുന്നിതന്ത്യേ നരന്റെ വേഷം ,
കർമ്മപാപത്തിനാൽ പങ്കിലരായ് ചിലർ 
നിർമ്മലരാവതോ കർമ്മ സൗമ്യർ !''  
എന്ന [സാമാസംഗീതത്തിലെ] എന്റെ ഈരടികൾ ഞാൻ അറിയാതെവിടെ പാടിപ്പോകുന്നു!   

''കേവലാത്മാവിന് അനര്ഘമാം ശക്തിയാൽ 
ഭൂവുമനന്തമാം ദ്യോവുമുണ്ടായ് ;
തന്തുപാദത്തിനുദരമുതിർക്കുമാ 
തന്തുപോലീശൻ രചിച്ചു സർവം"! 
എന്ന് ഭാരതം പറയുമ്പോൾ, ഉൽപ്പത്തി പുസ്തകത്തിലെ ''മണ്ണുകൊണ്ട് മനുഷ്യനെ മെനഞ്ഞ'' ദൈവത്തെ ഇന്നത്തെ പോപ്പും വെറുക്കുന്നു!  
                              
ഞാൻ പണ്ട് പാതിരിമാർക്കു പള്ളിയിൽ കുർബാനയ്ക്കു പാടാൻ എഴുതിക്കൊടുത്ത ഒരു ''ഹൂത്തോമോ'' ഓർത്തുപോകുന്നു!....

''ശത്രുവെ സ്നേഹിക്കാനോതി ,എന്തിനതിന്നായ് ഹൃദയങ്ങൾ, ശത്രുവിലും നിന്നിലുമൊരുപോൽ ചലനാധാരമതാത്മൻ ഞാൻ !

താതാ നീ എന്നിലുമതുപോൽ നിന്നിലീഞാനും  മരുവുന്നു ;
അതുപോലീ മാനുജരു നമ്മിൽ മേവാൻ സ്നേഹമിവർക്കരുളൂ..
     
''ഞാനേ മുന്തിരി ചില്ലകളീ ഓരോ ജീവനുമതു സ്നേഹാൽ,
എന്നിൽ വസിക്കാത്തോൻ മൃതനായ് , ഫലമേകാത്തരുവിന്'';

എന്നരുളിയ നിൻ സ്നേഹമൊഴി ഞങ്ങളിൽസ്നേഹമൊഴുക്കണമേ

കനിവേ, നിൻ കിരണം കരളിന് ഇരുളാമജ്ഞത മാറ്റണമേ.." പാതിരിയും മെത്രാനും ഈ ഗാനം പതിവായി പാടുന്നുണ്ടെങ്കിലും ഈ പാട്ടുകേൾക്കാൻ ഞാൻ പള്ളിയിൽ പോകാറില്ല ! കാരണം ''ബലിയല്ല എനിക്കുവേണ്ടത് ബലിയല്ല ,കാസയെന്തും കൈകളിൽ വേണ്ടത് കരുണയാണല്ലോ'' എന്ന സിനിമാപാട്ടുപോലെ, ക്രിസ്തു ''ത്യാഗത്തിലല്ല കരുണയിലത്രേ ഞാൻ പ്രസാദിക്കുന്നതു " എന്നരുളിയത് ഇന്നയോളം കേട്ടിട്ടില്ലാത്ത ഈ സ്വാർത്ഥ മോഹികളായ / മോഹക്ഷയം വരാത്ത കാമിതാക്കളായ കത്തനാരോടും അവരുടെ മേല്കോയ്മയിലെ പള്ളികളും ക്രിസ്തുവിനെപ്പോലെ ഞാനും വെറുക്കുന്നു! "നിങ്ങൾ പ്രാർത്ഥിക്കാൻ പള്ളിയിൽ പോകരുതേ" എന്ന ക്രിസ്തുവിന്റെ സന്ദേശ വാഹകനായി ഈ  സുവിശേഷവേല, ആത്മനിര്വൃതിയ്ക്കായി  ചെയ്യുന്നു..ആമ്മേൻ...   samuelkoodal   
http://almayasabdam.blogspot.co.uk/

ശ്രീലങ്കയിലെ ഏക വിശുദ്ധനായ ജോസഫ് വാസിനെ പറ്റി തമിഴ് സിനിമ




സ്വന്തം ലേഖകന്‍ 01-05-2017 - Monday
കൊളംബോ: ശ്രീലങ്കയിൽ ക്രൈസ്തവ വിശ്വാസം ശക്തിപ്പെടുത്താന്‍ മുൻകൈയെടുത്ത ഇന്ത്യൻ വംശജനായ വിശുദ്ധന്റെ ജീവിതത്തെ വിവരിക്കുന്ന സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചു. രാജ്യത്തെ ക്രൈസ്തവരുടെയിടയിൽ പ്രസിദ്ധിയാർജ്ജിച്ച വിശുദ്ധ ജോസഫ് വാസിനെ കുറിച്ചുള്ള 'ഏഷ്യാസ് ഗ്രേറ്റസ്റ്റ് മിഷ്ണറി' സിനിമ തമിഴിലേക്ക് മൊഴിമാറ്റം നടത്തിയാണ് പുറത്തിറക്കിയത്. സനാജയ നിർമൽ സംവിധാനം ചെയ്ത സിനിമ 2009 ലാണ് റിലീസ് ചെയ്തത്. സിനിമയുടെ തമിഴ് പതിപ്പ് ഏപ്രിൽ 25നാണ് പ്രദർശനത്തിനെത്തിച്ചത്. 

ഇത്തരം പ്രചോദനാത്മകമായ സിനിമകൾ സിംഗള ഭാഷയ്ക്ക് പുറമെ തമിഴിലും ഒരുക്കുന്നത് ശ്രീലങ്കൻ ജനതയ്ക്ക് വി.ജോസഫ് വാസിനെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ഇടവരുത്തുമെന്ന് സിനിമയുടെ തമിഴ് പതിപ്പിന്റെ ആദ്യ പ്രദർശനത്തോടനുബന്ധിച്ച് ബിഷപ്പ് ജോസഫ് വിയാന്നി ഫെർണാഡോ പറഞ്ഞു. സിംഹള ഭാഷയില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ സി‌ഡിയും ഡി‌വി‌ഡിയും ഇതിനോടകം വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. 

2017 വി.ജോസഫ് വാസിന് സമർപ്പിക്കപ്പെട്ട വർഷമായി ശ്രീലങ്കയിലെ കാത്തലിക്ക് ബിഷപ്പ്സ് കേൺഫറൻസ് പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് സിനിമ തമിഴിലും ഒരുക്കിയിരിക്കുന്നത്. ശ്രീലങ്കയിലെ ഏക വിശുദ്ധനായ ജോസഫ് വാസിന്റെ ജീവിതത്തെയും പ്രവര്‍ത്തികളെയും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങളാണ് കത്തോലിക്ക സഭാ നേതൃത്വം പദ്ധതി തയാറാക്കിയിരിക്കുന്നത്. 

1651-ല്‍ ഗോവയില്‍ ആണ് ജോസഫ് വാസ് ജനിച്ചത്. ഒററ്റോറിയന്‍ സഭാംഗമായ വിശുദ്ധ ജോസഫ് വാസ് 1676-ല്‍ വൈദികനായി പൗരോഹിത്യം സ്വീകരിച്ചു. ലങ്കയിലെ തമിഴരുടെയും, സിംഗളരുടെയും ഇടയില്‍ ഒരുപോലെ ബഹുമാനിക്കപ്പെട്ട വ്യക്തിയായിരിന്നു വിശുദ്ധ ജോസഫ് വാസ്. സിംഗള ഭാഷയും, തമിഴും പഠിച്ച അദ്ദേഹം, ശത്രുക്കളായി കഴിഞ്ഞിരുന്ന ഇരുവിഭാഗങ്ങളേയും തമ്മില്‍ യോജിപ്പില്‍ മുന്നോട്ടു കൊണ്ടു പോകുവാനുള്ള വലിയ ശ്രമങ്ങളാണ് നടത്തിയത്. ക്രിസ്തുവിന്റെ സ്‌നേഹത്തേയും രക്ഷയേയും കുറിച്ച് അദ്ദേഹം ലങ്കന്‍ ജനതയോട് പ്രഘോഷിച്ചു.
1505-ല്‍ തന്നെ ശ്രീലങ്കയിലേക്ക് കത്തോലിക്ക വിശ്വാസം പോര്‍ച്ചുഗീസുകാര്‍ കൊണ്ടെത്തിച്ചിരുന്നു. 1658-ല്‍ വന്ന ഡെച്ചുകാരാണ് ലങ്കയിലേക്ക് പ്രൊട്ടസ്റ്റന്‍ഡ് വിശ്വാസം കൊണ്ടുവന്നത്. ശ്രീലങ്കയുടെ തീരപ്രദേശങ്ങളില്‍ പ്രൊട്ടസ്റ്റന്‍ഡ് ആശയങ്ങള്‍ പടര്‍ന്നു പിടിക്കുകയും, വിശ്വാസികള്‍ കത്തോലിക്ക സഭയെ ഉപേക്ഷിക്കുവാന്‍ തീരുമാനിക്കുകയും ചെയ്ത സമയത്താണ് വിശുദ്ധ ജോസഫ് വാസ് തന്റെ പ്രവര്‍ത്തനവുമായി തീരദേശ ഗ്രാമങ്ങളിലേക്ക് എത്തിയത്. 

വൈദികരില്ലാതെ മുന്നോട്ടു നീങ്ങിയ കത്തോലിക്ക വിശ്വാസികള്‍ക്ക് വലിയ ആശ്വാസവുമായിട്ടാണ് ഭാരതത്തില്‍ നിന്നും വിശുദ്ധ ജോസഫ് വാസ് ലങ്കയിലേക്ക് എത്തിയത്. തന്റെ മിഷ്‌ണറി പ്രവര്‍ത്തനം ഒറ്റയ്ക്കാണു വിശുദ്ധ ജോസഫ് വാസ് ആരംഭിച്ചത്. ബുദ്ധമത വിശ്വാസിയായ ലങ്കന്‍ രാജാവ് കാന്‍ഡിയുമായുള്ള സൗഹൃദം, തന്റെ പ്രവര്‍ത്തനം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുവാന്‍ വിശുദ്ധനു സഹായമായി തീര്‍ന്നു. 

പ്രവര്‍ത്തനങ്ങളുടെ ആരംഭത്തില്‍ വെറും എട്ടു മിഷനുകളിലേക്ക് മാത്രം സേവനം എത്തിച്ചിരുന്ന വിശുദ്ധ ജോസഫ് വാസ്, കാന്‍ഡി രാജാവിന്റെ സഹായത്തോടെ മിഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 60 ആയി ഉയര്‍ത്തി. ശ്രീലങ്കയുടെ അപ്പസ്‌തോലന്‍ ആയി അറിയപ്പെട്ട ജോസഫ് വാസ് 1711-ൽ ആണ് അന്തരിച്ചത്. 1995-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ജോസഫ് വാസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. 2015-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ജോസഫ് വാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
http://pravachakasabdam.com/index.php/site/news/4798

മലയാറ്റൂർ എട്ടാമിടം തിരുനാളിനു എത്തിയത് ആയിരങ്ങള്‍

സ്വന്തം ലേഖകന്‍ 01-05-2017 - Monday
കാ​​ല​​ടി: പു​​തു​​ഞാ​​യ​​ർ തി​​രു​​നാ​​ളി​​ന്‍റെ എട്ടാമിടമായ ഇന്നലെ മ​​ല​​യാ​​റ്റൂ​​ർ കു​​രി​​ശു​​മു​​ടി​​യിലേക്ക് എത്തിയത് ആയിരകണക്കിന് വിശ്വാസികള്‍. കു​​രി​​ശു​​മു​​ടി​​യി​​ൽ രാ​​വി​​ലെ നടന്ന ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ൾ പാ​​ട്ടു​​കുര്‍ബാനയ്ക്ക് ഫാ. ​​സ​​നു പു​​തു​​ശേ​​രി കാ​​ർ​​മി​​ക​​നാ​​യി. 

സെ​​ന്‍റ് തോ​​മ​​സ് പ​​ള​​ളി​​യി​​ൽ രാ​​വി​​ലെ പത്തിനു ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ൾ പാ​​ട്ടു​​കുര്‍ബാനയ്ക്ക് ഫാ.​​ബോ​​ബി അ​​രി​​മ​​റ്റ​​ത്തി​​ൽ നേതൃത്വം വഹിച്ചു. 

തു​​ട​​ർ​​ന്ന് കുരിശുമുടി സ​​ന്നി​​ധി​​യി​​ൽ നി​​ന്ന് ആ​​രം​​ഭി​​ച്ച പ്ര​​ദ​​ക്ഷി​​ണം പൊ​​ൻ​​കു​​രി​​ശു​​ള​​ള ക​​പ്പേ​​ള​​യും മാര്‍​​ത്തോ​​മാ മ​​ണ്ഡ​​പ​​വും ചു​​റ്റി സ​​മാ​​പി​​ച്ചു. വൈ​​കു​​ന്നേ​​രം മൂ​​ന്നി​​ന് എ​​ട്ടാ​​മി​​ടം തി​​രു​​നാ​​ളി​​നു സമാപനം കു​​റി​​ച്ചു​​കൊ​​ണ്ട് പൊ​​ൻ​​പ​​ണം ത​​ല​​ചു​​മ​​ടാ​​യി ഇ​​റ​​ക്കു​​ന്ന പ്ര​​ധാ​​ന ച​​ട​​ങ്ങി​​നു നി​​ര​​വ​​ധി വി​​ശ്വാ​​സി​​ക​​ളും പ​​ങ്കു​​ചേ​​ർ​​ന്നു.
http://pravachakasabdam.com/index.php/site/news/4792