Thursday 15 December 2016

മാർപാപ്പയുടെ എൺപതാം പിറന്നാൾ ശനിയാഴ്ച


Click here for detailed news of all items
 
 
വത്തിക്കാൻ സിറ്റി: ശനിയാഴ്ച എൺപതാം ജന്മദിനം ആഘോഷിക്കുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്കു മുൻകൂട്ടി ആശംസകൾ നേർന്ന് വിശ്വാസികൾ. മാർപാപ്പയുടെ പ്രതിവാര പൊതുദർശനത്തിനിടെ ഇറ്റാലിയൻ തീർഥാടകരാണ് അദ്ദേഹത്തിനു മുൻകൂറായി ആശംസകൾ നേർന്നത്. തനിക്ക് ആശംസകൾ അറിയിച്ചവർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

മൂൻകൂട്ടി ജന്മദിനാശംസകൾ നേരുന്നത് ദൗർഭാഗ്യം വരുത്തുമെന്നു തന്റെ രാജ്യമായ അർജന്റീനയിൽ ഒരു വിശ്വാസമുണ്ടെന്ന് ആശംസകൾ അറിയിച്ചവരോട് തമാശപറയാനും അദ്ദേഹം തയാറായി.ശനിയാഴ്ച മാർപാപ്പ കർദിനാൾമാരോടൊപ്പം രാവിലെ ദിവ്യബലി അർപ്പിക്കും. ജന്മദിനത്തിനു മറ്റു പ്രത്യേക ആഘോഷ പരിപാടികൾ ഒന്നുമില്ല.
http://www.deepika.com/ucod/

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin