Thursday 16 June 2016

NEWS
By Web Desk | 05:47 PM Sunday, 12 June 2016

8133


28 കുട്ടികളെ മൂന്നുമാസത്തോളം പീഡിപ്പിച്ച രണ്ട് സ്വയം പ്രഖ്യാപിത ആള്‍ ദേവങ്ങളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. സാംത നഗറിലെ ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആശ്രമത്തില്‍ കുട്ടികളെ പീഡഠനത്തിന് വിധേയമാക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കിരണ്‍ ചവാന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മഹാരാജ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവരെ പിടികൂടിയത്.
ഠാകൂര്‍ വില്ലേജിലെ ഇവരുടെ ആശ്രമം പുറത്ത് നിന്ന് കാണാനാവാത്ത വിധത്തില്‍ പച്ച നിറത്തിലുള്ള തുണികെട്ടി മറച്ചിരിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. മഹാരാഷ്‌ട്രയ്‌ക്ക് പുറത്ത് പലസ്ഥലങ്ങളില്‍ നിന്ന് മൂന്ന് മാസം മുമ്പാണ് കുട്ടികളെ ഇവിടെ എത്തിച്ചത്. 16 മുതല്‍ 20 മണിക്കൂര്‍ വരെ ഒറ്റക്കാലില്‍ നിര്‍ത്തി മന്ത്രം ചൊല്ലിക്കുയും ക്രൂരമായി തല്ലിച്ചതയ്‌ക്കുകയും ചെയ്യുമായിരുന്നെന്ന് കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി. മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്നാണ് കുട്ടികളെ എത്തിച്ചത്. കുട്ടികളിലൊരാള്‍ കഴിഞ്ഞ ദിവസം വീട്ടില്‍ വിളിച്ച് പീഡനവിവരം രക്ഷിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ ആള്‍ദൈവങ്ങളെ റിമാന്റ് ചെയ്തു.
http://www.asianetnews.tv/news/two-godmen-arrested-for-torturing-28-children

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin