Monday 20 July 2015


ഗര്‍ഭച്ഛിദ്ര നിയമ പരിഷ്കരണം ജീവന്റെ സംസ്കാരത്തെ നിഷേധിക്കുന്നത്: മാര്‍ എടയന്ത്രത്ത്






 
കൊച്ചി: ജീവന്റെ സംസ്കാരത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന രീതിയിലുള്ള ഗര്‍ഭഛിദ്ര നിയമ പരിഷ്കര ണ നടപടികളില്‍ നിന്നു കേന്ദ്ര സ ര്‍ക്കാര്‍ പിന്തിരിയണമെന്നു കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത് ആവശ്യപ്പെട്ടു.

ഗര്‍ഭാവസ്ഥയിലുള്ള ശിശുവിനെ ഏതവസരത്തിലും ആരോഗ്യകാര ണം പറഞ്ഞ് ഇല്ലാതാക്കാന്‍ അവ സരമൊരുക്കുന്നതു ക്രൂരമാണ്. ഗര്‍ ഭഛിദ്രം നടത്താനുള്ള 20 ആഴ്ച യെന്ന കാലാവധി പ്രത്യേക സാഹ ചര്യത്തില്‍ 24 ആഴ്ചയിലേക്കു നീ ട്ടാനുള്ള നീക്കം അപലപനീയമാ ണ്. ആ പ്രായത്തില്‍ കുഞ്ഞിനു പ്രത്യേക സംവിധാനങ്ങളൊരുക്കിയാല്‍ ഉദരത്തിനു പുറത്തുപോലും ജീവിക്കാന്‍ കഴിയുമെന്നു വൈദ്യശാസ്ത്രം തെളിയിച്ചിട്ടുണ്ട്. കുട്ടിയുടെയോ അമ്മയുടെയോ അനാ രോഗ്യം പരിഗണിച്ച് ഗര്‍ഭാവസ്ഥയു ടെ ഏതവസരത്തിലും ഗര്‍ഭഛിദ്രമാകാമെന്ന വ്യവസ്ഥ മനുഷ്യാവകാശത്തിന്റെ കടുത്ത ലംഘനമാണ്.

മനുഷ്യജീവന്റെ നിലനില്‍പ്പിനും സംരക്ഷണത്തിനും മാന്യമായ ജീവിതത്തിനും ആവശ്യമായ സംവിധാനങ്ങളെക്കുറിച്ചാണു പരിഷ്കൃത സമൂഹവും അതിനെ നയിക്കുന്നവരും ചിന്തിക്കേണ്ടതും നിയമനിര്‍മാണം നടത്തേണ്ടതും. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്ന യാഥാര്‍ഥ്യം വിസ്മരിക്കാനാവാത്തതിനാല്‍ അതിനെ നശിപ്പിക്കാനും മനുഷ്യന് അവകാശമില്ലെന്നു നാം തിരിച്ചറിയണം. ആയുര്‍വേദ,
ആയുഷ്, ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഗര്‍ഭഛിദ്രത്തിന് അനുമതി നല്കുന്ന നിയമപരിഷ്കരണം വര്‍ധിച്ച ദുരുപയോഗത്തിനും അരാജകത്വത്തിനും ഇടയാക്കും.

ജനാധിപത്യ സര്‍ക്കാരുകള്‍ എല്ലാ മനുഷ്യരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കടപ്പെട്ടവരാണ്. അണ്ഡത്തിന്റെയും ബീജത്തിന്റെയും സങ്കലനനിമിഷം മുതല്‍ മനുഷ്യജീവന്റെ വളര്‍ച്ച ആരംഭിക്കുന്നുവെന്ന് ശാസ്ത്രം വ്യക്തമായി പറയുന്നു. അതിനാല്‍ ഭ്രൂണഹത്യയും ഗര്‍ഭഛിദ്രവും മനുഷ്യഹത്യ തന്നെയാണ്.

ഗര്‍ഭഛിദ്രം എന്ന തിന്മയ്ക്കെതിരേ ലോകമനഃസാക്ഷിയും പ്രതിഷേധങ്ങളും ഉണരുന്ന പുതിയ കാലഘട്ടത്തില്‍ അതിനെ പ്രോത്സാഹിപ്പിക്കാനുതകുന്ന നിയമപരിഷ്കരണ ശ്രമങ്ങള്‍ ഭാരതസംസ്കാരത്തിനേല്‍ക്കുന്ന മുറിവുകൂടിയാണെന്നും ബിഷപ് മാര്‍ എടയന്ത്രത്ത് പറഞ്ഞു.




http://www.deepika.com/ucod/


No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin