Saturday, 25 July 2015

1 comment:

  1. റാസ കുർബാന എന്ന അത്താഴപൂജ .

    പ്രൊ :- ജോബി ജോർജ്ജ് .

    കൊപ്പേൽ :- വി . അല്ഫോൻസാമ്മയുടെ ഓർമ്മ തിരുന്നാൾ കൊപ്പേൽ ഇടവക വിവിധ കലാപരിപാടിയോടുകൂടി വളരെ കെങ്കേമമായി കൊണ്ടാടി . കഴിഞ്ഞ ജൂലൈ 17 -ന് തിരുന്നാൾ ഒരുക്കങ്ങളോടെ കൊടികയറിയതോടുകൂടി നീണ്ട പത്തുദിവസത്തെ തിരുന്നാൾ , ജൂലൈ 27 -ന് കൊടിയിറക്കത്തോടുകൂടി സമാപിച്ചു .

    സെന്റ്‌ അൽഫോൻസാ സീറോ മലബാർ ചർച്ച് ഇന്ന് അമേരിക്കയിൽ പലതുംകൊണ്ട് പ്രശക്തി ആർജിച്ചതാണു . വിശുദ്ധ ദൈവാലയം ആരെയും ആകൃഷ്ടിക്കത്തക്കരീതിയിൽ മുഖവാരത്തിൽ പ്രതിഷ്ടിച്ചിരിക്കുന്ന യേശുനാഥന്റെ സ്റ്റാച്ചുവും കുരിശും ദൈവാലയത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു . ഇത് എടുത്ത് പറയാതിരിക്കാൻ വയ്യ , കാരണം ഇത് അമേരിക്കയിൽ ഒരനുഭവമാണെന്നു തന്നെ പറയാം . മറ്റു സീറോ മലബാർ ചർച്ചുകളുടെ റൂഫിൽ മുന്നിലും പുറകിലുമായി മാനിക്കേയനെന്ന സാത്താൻ കുരിശാണു പ്രതിഷ്ടിച്ചിരിക്കുന്നത് . പതിവിനു വിപരീതമായി കൊപ്പേലിൽ ക്രിസ്തുരാജന്റെ സ്റ്റാച്ചു ദൈവാലയത്തിന്റെ മുഖവാരത്തിൽ പ്രതിഷ്ടിക്കാൻ കാരണഭൂതരായവർക്ക് വളരെ നന്ദി . അമേരിക്കയിൽ സീറോ മലബാർ സഭയുടെ കീഴിൽ ഒരു ദൈവാലയമെങ്കിലും ഉണ്ടെന്ന് നമുക്ക് ആശ്വസിക്കാം .

    തിരുന്നാളിനോടനുബന്തിച്ച് ആഘോഷകരമായ റാസാ കുർബാനയും നടത്തപ്പെട്ടു . എല്ലാം നേരാംവണ്ണം നടന്നുവെങ്കിലും കുബുദ്ധികളായ കാർമ്മികർ അവസാനം കലമുടച്ചു . അന്നുവരെ ഇല്ലാതിരുന്ന മാനിയുടെ കുപ്പായം ബൈബിളിനെ അണിയിച്ചു . തന്നെയുമല്ല കാർമികർ ( വൈദികർ ) മാനിക്കേയനെ ( സാത്താനെ ) മാറി മാറി ചുംബിച്ചപ്പോൾ വിശ്വാസികൾക്ക് ചുംബിക്കാൻ ക്രൂശിത രൂപത്തിനുപകരം , യേശുവില്ലാത്ത പ്ലയിൻ കുരിശാണു ചുംബിക്കാൻ നൽകിയത് .
    ആരോടോ പക തീർക്കും പോലെയായിരുന്നു കുബുദ്ധികളായ വൈദികരുടെ പെരുമാറ്റമെന്ന് എടുത്തുപറയാതിരിക്കാൻ വയ്യ . ചുരുക്കിപറഞ്ഞാൽ പന്തലിൽ പക്ഷഭേതം കാണിക്കുകയായിരുന്നു വൈദികർ . ഇതൊക്കെ ചെയ്യിപ്പിച്ചത് ബിഷപ്പ് ആണെന്ന് ഏത് കുഞ്ഞിനും മനസിലാകും . ഇത്രക്ക് അറപ്പും വിദ്വോഷവും നിലനിർത്തികൊണ്ട് എന്തിനാണു ഇവർ ഈ കഫടവേഷം കെട്ടുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല . പറ്റില്ലെങ്കിൽ ഇട്ടേച്ചു പോയിക്കൂടെ ഇവറ്റകൽക്ക് .
    എന്തിന് ദൈവകോപം വരുത്തിവയ്ക്കുന്നു .

    മാനിയെ ധ്യാനിച്ചുകൊണ്ട് അവന്റെ ചിന്നം മുതുകത്ത് കുത്തി കർത്താവിന് ബലിയർപ്പിക്കാൻ ഇവന്മാർക്ക് എങ്ങനെ സാദിക്കുന്നു . വിശുദ്ധ അല്ഫോൻസാമ്മയുടെ പേരിനു കളങ്കം വരുത്താൻ എന്തിനു ഇവന്മാർ കൊപ്പേലിലേക്ക് കെട്ടിയെടുത്തു . കർത്താവിന്റെ ഭവനം അശുദ്ധമാക്കാനായിട്ട് വേഷംകെട്ടി ഇറങ്ങിയിരിക്കുന്ന പിശാചിന്റെ സന്ദതികൾ .
    ഈ ബിഷൊപ്പും അദ്ദേഹത്തിന്റെ അനുയായികളും എന്ന് നേരെയാകും . ദൈവമെ ഇവരോട് പൊറുക്കണമേ !!!.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin