Wednesday 2 July 2014

ആർച്ച് ബിഷപ്പിന്റെ പട്ടം മാർപാപ്പ റദ്ദാക്കി
Posted on: Saturday, 28 June 2014

 വത്തിക്കാൻ: കരീബിയയിൽ നിരവധി കൗമാരപ്രായക്കാരെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മുൻ വത്തിക്കാൻ അംബാസഡർ കൂടിയായ ആർച്ച് ബിഷപ്പ് ജോസഫ് വെസലോവ്സ്​കിയുടെ വൈദികപട്ടം ഫ്രാൻസിസ് മാർപാപ്പ റദ്ദാക്കി. ഇത്രയും ഉന്നതനായ നേതാവിനെതിരേ ഇത്തരമൊരു നടപടി ആദ്യമാണ്. കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങൾ വത്തിക്കാൻ വെളിപ്പെടുത്തിയില്ല. ഡൊമിനിക്കൻറിപ്പബ്ളിക്കിലെ മാർപാപ്പയുടെ നുൺഷ്യോയായിരുന്നു വെസലോവ്സ്​കി. വത്തിക്കാൻ പൗരനായ അദ്ദേഹത്തെ വത്തിക്കാൻ ട്രൈബ്യൂണൽ വിചാരണ ചെയ്യും. കുറ്റം തെളിഞ്ഞാൽ ജയിൽശിക്ഷ ലഭിക്കും.
 http://news.keralakaumudi.com/news.php?nid=c83f061b4051259d70ed6afe6959b85a

2 comments:

  1. എന്റെ പൊന്നുപിതാവേ അങ്ങയുടെ ആ ദിവ്യ ദൃഷ്ടി ഇന്ത്യയിലെ ഞങ്ങളുടെ കൊച്ചു സംസ്ഥാനമായ കേരളത്തിലേക്കും കൂടി പതിയണമെ. അവിടെ നടക്കുന്ന അനീതികളും മറ്റും അങ്ങ് കാണുന്നില്ലേ പിതാവേ.
    പ്രത്യേഹിച്ചു പാല , കാഞ്ഞിരപ്പിള്ളി , ചെങ്ങനാശ്ശേരി തുടങ്ങിയ കത്തോലിക്കാ രൂപതകളിൽ നടക്കുന്നതെന്തെന്നു അവിടുന്ന് അറിയാൻ മനസുണ്ടാകണം . ഇവിടങ്ങളിലേക്ക് നിയോഗിക്കപ്പെട്ട മെത്രാന്മാർ
    ഇന്ന് ക്രിസ്തുവിനും ക്രിസ്തുമതത്തിനും എതിരായി പ്രവർത്തിക്കുന്നു . ആരാധനാലയങ്ങളിൽ ഇന്ന് യേശുവിന്റെ ക്രൂശിതരൂപമോ ഒന്നും കാണാനില്ലാതായിരിക്കുന്നു . പകരം ക്ലാവർ , താമര ആകൃതിയിലുള്ള
    പൈശാചികത നിഴലിക്കുന്ന സാത്താൻ ക്രോസ്സുകൾ ആണ് ഇന്ന് പള്ളിയുടെ അൽത്താരകളിലും കാണാൻ
    സാദിക്കുന്നത് . ഇതിനൊക്കെ പുറമെ അൽമായരെ ചൂഷണം ചെയ്യുകയും ഒരു തരത്തിൽ അല്ലങ്കിൽ മറ്റൊരു
    തരത്തിൽ നിരന്തരം പീടിപ്പിക്കുകയും ചെയ്യുന്നു . ഇവരുടെ ഈ തരത്തിലുള്ള ചൂഷണങ്ങളെ ആരെങ്കിലും
    ചോദ്യംചെയ്യതാൽ അവരെ പള്ളിവിലക്കുന്ന സ്റ്റേജുവരെ എത്തിയിരിക്കുന്നു കാര്യങ്ങൾ . അതുമല്ലങ്കിൽ
    അൽമായനു അർഹിക്കുന്ന ശുത്രൂക്ഷകൾക്ക് വിലക്കേർപ്പെടുത്തും . മരണം , മാമോദീശ , വിവാഹം , അന്ത്യ -
    കുദാശ , സഭാചാരപ്രകാരമുള്ള എന്തെങ്കിലും സർട്ടിഫിക്കറ്റുകൾ , വിവാഹക്കുറി തുടങ്ങി പല കാര്യങ്ങൽക്കും വിലക്കേർപ്പെടുത്തും . ഇവർ ചെയ്യുന്നതോ അൽമായരെ പല വിധത്തിൽ ചൂഷണം ചെയ്തും
    കൊള്ളയടിച്ചും കിട്ടുന്ന പണം ദുർ വിനിയോഗം ചെയ്യുന്നു . A/C മണിമന്ദിരങ്ങളും , A/C കാറുകളും വാങ്ങികൂട്ടി തിന്നു കൊഴുത്തു ജീവിക്കുന്നു. അല്മായരുടെ കാര്യങ്ങൾ നോക്കാനോ അന്വേഷിക്കാനോ
    ഇവർക്കു നേരമില്ല . അതുകൊണ്ടു പിതാവേ ഞങ്ങളുടെ സഭയെ നശിപ്പിക്കാൻ ഇവറ്റകളെ അനുവദിക്കരുതെ . ഇവരെ കൂടി ഞങ്ങളുടെ പൊന്നു പിതാവേ കത്തോലിക്കാതിരുസഭയിൽനിന്നും നീക്കം ചെയ്യണമെ . കൂട്ടത്തിൽ അമേരിക്കയിലുള്ള ഷിക്കാഗോ മെത്രാൻ ജേക്കബ്‌ അങ്ങാടിയേയും സഭയുടെ അധികാരസ്ഥാനത്തു
    നിന്ന് നീക്കം ചെയ്തു അമേരിക്കയിലുള്ള കത്തോലിക്കാ വിശ്വാസികളെയും ഒപ്പം സഭയേയും കാത്തു
    രക്ഷിക്കണമെ .

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin