Saturday 12 July 2014

ജ്ഞാനസ്‌നാനത്തില്‍നിന്ന് തലതൊട്ടപ്പന്മാരെ ഒഴിവാക്കാന്‍ കത്തോലിക്ക സഭ





ജ്ഞാനസ്‌നാനത്തില്‍നിന്ന് തലതൊട്ടപ്പന്മാരെ ഒഴിവാക്കാന്‍ കത്തോലിക്ക സഭ
വത്തിക്കാന്‍ സിറ്റി :ജ്ഞാനസ്‌നാന ചടങ്ങുകളില്‍നിന്ന് തലതൊട്ടപ്പന്മാരെ (ഗോഡ് പാരന്റ്) ഒഴിവാക്കാന്‍ കത്തോലിക്ക സഭ ഗൗരവപൂര്‍വം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. മാഫിയ ശക്തികള്‍ തങ്ങളുടെ പരസ്പരബന്ധം വിപുലമാക്കാന്‍ ഇതിലൂടെ ശ്രമിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരമ്പാരഗതമായി നല്‍കിവരുന്ന സ്ഥാനം ഇല്ലാതാക്കാന്‍ സഭ ആലോചിക്കുന്നത്.

പത്തുവര്‍ഷത്തേക്ക് കത്തോലിക്ക സഭയുടെ ചടങ്ങുകളില്‍നിന്ന് തലതൊട്ടപ്പന്മാരെ ഒഴിവാക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത് ഇറ്റലിയെ മാഫിയ കേന്ദ്രമായ റെഗിയോ കലാബ്രിയിലെ ആര്‍ച്ച് ബിഷപ്പ് മോണ്‍. ഗ്വിസപ്പെ ഫിയോറിനി മൊറോസിനിയാണ്.

മാഫിയകളെ അടുത്ത തലമുറയുമായി ബന്ധിപ്പിക്കാനാണ് ഈ പാരമ്പര്യം സഹായിക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മാഫിയ സംഘത്തിലെ അംഗം മറ്റൊന്നിലെ അംഗത്തിന്റെ മക്കളെ തലതൊടുന്നതുവഴി ഇരുവരും തമ്മിലുള്ള ശക്തമാകുമെന്ന് അദ്ദേഹം ഉദാഹരണസഹിതം വിശദമാക്കി.

ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞമാസം ഇറ്റലിയിലെ ഒരു മാഫിയ കേന്ദ്രം സന്ദര്‍ശിക്കുകയും ഏറ്റവും ശക്തമായ ഭാഷയില്‍ അവരുടെ പ്രവര്‍ത്തനങ്ങളെ അപലപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പുതിയ നിര്‍ദേശത്തിന് അംഗീകാരം ലഭിക്കുമെന്നാണ് സൂചന.

ന്‍ഡ്രാന്‍ഗെട്ട എന്ന മാഫിയ സംഘം നിയന്ത്രിക്കുന്ന നഗരത്തിലാണ് മോണ്‍ . മൊറോസിനിയുംട അതിരൂപത. ന്‍ഡ്രാന്‍ഗെട്ടയാണ് ഇറ്റലിയിലെ 80 ശതമാനം കൊക്കെയ്ന്‍ ഇറക്കുമതിയുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.



https://www.blogger.com/blogger.g?blogID=3405608279508582992#editor/target=post;postID=1585310062998080795

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin