Tuesday, 4 March 2014

കിഴക്കിന്റെ മാമോണ്‍ സിദ്ധാന്തവും 
 ജനകീയമല്ലാത്ത ബിഷപ്പ് സീനഡുകളും





 By George Katticaren


ജാനുവരി മാസം കാക്കനാടു സമ്മേളിച്ച  
സീറോമലബാർ ‍'മെത്രാൻ ‍ സീനഡ് ' 
 സഭാനവീകരണത്തിനു ഒരു നാഴിക  
കല്ലാകുമെന്നും സഭാസീനഡ് ' ന് ഒരു പുതിയതുടക്കം  കുറിക്കുമെന്നുമുള്ള  
 പ്രതീക്ഷകൾ ‍ വച്ചുപുലർ‍ത്തിയ സീറോമലബാ൪ വിശ്വാസികൾക്ക് കടുത്ത നിരാശ നൽ‍കികൊണ്ടാണ് സമ്മേളനം അവസാനിപ്പിച്ചത്.                     

രണ്ടാം വത്തിക്കാൻ‍ കൗണ്‍സിൽ‍ കഴിഞ്ഞി'ട്ട് 
 50 വ൪ഷങ്ങൾ‍ കടന്നുപോയി. 
 അതിൽ ‍ നിർദ്ദേശിച്ചിരിക്കുന്ന  ജനപങ്കാളിത്തം 
 നടപ്പിലാക്കാൻ‍ സീറോമലബാ൪‍ സഭ ഇനിയും 
 തുനിഞ്ഞിട്ടില്ല എന്നത് നിർ‍ഭാഗ്യകരമെന്നേ പറയേണ്ടു. യഥാസ്ഥിതികരും  
കിഴക്കിന്റെ മാമോൻ സിദ്ധാന്തക്കാരായ  മാനികുരിശുവാദികളും  
ജാലിയൻ‍വാലാബാഗ് വിപ്ലവവും നെഞ്ചിലേറ്റി 
 നടക്കുന്ന ഒരക്രൈസ്തവനേതൃത്വത്തെയാണ്  
ദൈവം സീറോമലബാർ സഭയ്ക്കു സമ്മാനിച്ചതെങ്കിൽ ‍ 
 സഭാനവീകരണവും 
 ജനപങ്കാളിത്തവും കണ്ണ് എത്താത്ത ദൂരത്തിൽ‍  
വിദൂരത്താണ് . ഇതാണ് ഞങ്ങൾ ‍ നടത്തിയ സർ‍വേയിൽ‍ ലഭിച്ച പൊതുജന അഭിപ്രായം. 

പ്രായംചെന്നവരും അധികാരത്തിൽ 
നിന്നും വിരമിച്ച ബിഷപ്പുമാർ‍ ഭൂരിപക്ഷം യഥാസ്ഥിതികരാണ്. അവ൪
 സിനഡിൽവന്നിരുന്നു വോട്ടു ചെയ്തു നവീകരണത്തിന് വിഘാതമായി  
നിൽക്കുന്നുവെന്നത്   നിർ‍ഭാഗ്യകരമായ സത്യമാണ് ഈ അഭിപ്രായത്തോടു  
യോജിപ്പു പ്രകടിച്ചവരിൽ ‍ ചില 
 വൈദികരും സന്യസ്തരുമുണ്ട്.  
ഇതിനൊരു പരിഹാരമാ൪ഗ്ഗം നി൪ദ്ദേശിക്കുന്നത്

1. വത്തിക്കാനിലേതുപോലെ 
 അധികാരത്തില്‍ നിന്നും വിരമിച്ച 
 ബിഷപ്പുമാരുടെ വോട്ട 'വകാശം നി൪ത്തലാക്കുക
2. വൈദികർ‍ക്കും, സന്യസ്തർ‍ക്കും, അത്മായർ‍ക്കും പ്രാതിനിധ്യവും വോട്ടവകാശവും നൽ‍കി സഭാ സീനഡിനരൂപം കൊടുക്കുക. സഭയെ ജനകീയ പ്രസ്ഥാനമാക്കുക.
ഫ്രാന്‍സീസ് പാപ്പ നിര്‍ദ്ദേശിക്കുതും അതുതയൊണ്.

"We must walk  together:  the people, the  bishops  and   the pope.  Synodality should  be lived at various levels. May be it is time to change the methods of the  Synod  of Bishops, because it seems to me that the current method is not dynamic.'' "thinking with the church does  not  concern  theologians only.  We  should  not even  think, therefore, that 'thinking with the church' means only thinking with the hierarchy of the church.'' - Pope Francis

ജനങ്ങളുടെ പ്രതീക്ഷകൾ‍ക്കും 
 പ്രത്യാശകൾ‍ക്കും ഉയരുവാന്‍ 
 മെത്രാ൯‍ സീനഡിന് കഴിഞ്ഞില്ലയെന്ന പൊതുജനഅഭിപ്രായത്തെ നിസാരമായി 
 തള്ളികളയാവുന്നതല്ല. അതിനു പകരം പുതിയ ലിറ്റര്‍ജി സംവാദങ്ങളുമായി 
 ജനങ്ങളുടെ കണ്ണില്‍ പൊടിയിടന്നു.

യേശു ''സ്വ൪ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ.....  
എന്നു തുടങ്ങുന്ന ഒരറ്റ പ്രാര്‍ത്ഥനയേ 
 പഠിപ്പിച്ചിട്ടുള്ളൂ. ഇന്നിന്റെ ആവശ്യം ലിറ്റര്‍ജി സംവാദങ്ങളല്ല, 
 പിന്നയോ ഫ്രാന്‍സീസ് പാപ്പ  
നി൪ദ്ദേശിച്ചതുപോലെ ജനപങ്കാളിത്തം
ഉറപ്പുവരത്തുകയെന്നതാണ്.

ഇന്ന് സീറോമലബാ൪‍ സഭാംഗങ്ങളെ  
ഏറെ അലട്ടുന്ന പ്രശ്നം പേ൪‍ഷ്യൻ‍ അഥവാ മാനിക്കേയൻ‍ കുരിശാണ്. ഈകുരിശിനു മാ൪തോമാ കുരിശെന്ന് നാമകരണം ചെയ്ത്ത് സത്യവിരുദ്ധമായ 
 ഒരു തന്ത്രത്തിന്റെ ഭാഗമാണ്. സീറോമലബാ൪ വിശ്വാസികൾ ‍ മാ൪‍ തോമാഅപ്പസ്‌തോല പ്രവർ‍ത്തനത്തിലും  
പര്യമ്പര്യത്തിലും വിശ്വസിക്കുന്നവരാണ്. 
 ഒന്നാം ശതകത്തിലെ പാര്യമ്പര്യ വിശ്വാസങ്ങളിൽ ‍ നിന്നും ജനങ്ങളെ വലിച്ചിഴച്ചുംമൂന്നാംശതകത്തിലെ ക്രിസ്തുവരുദ്ധനായ മാനി പാഷാണ്ടന്റെ  
ചിന്ഹം സഭാധികാരികൾ ‍ ജനങ്ങളുടെ 
മേൽ ‍ അടിച്ചേല്‍പ്പിക്കുന്നത് 
 ബൈബിളിൽ അധിഷ്ഠിതമായ  
വിശ്വാസസത്യങ്ങളോടുള്ള വെല്ലുവിളിയും 
 മതനിന്ദയുമാണ്.

ഒന്നുങ്കിൽ ‍ സീറോമലബാ൪‍ സഭയും  
ജനങ്ങളും മാനി പാഷാണ്ഡന്റെ 
 അനുയായികളാണെന്നു ഐക്കഠേന 
 പ്രഖ്യാപിക്കുക അല്ലങ്കിൽ‍ മാനിചിന്ഹം  
നിരോധിച്ചു മാ൪തോമാ അപ്പസ്തോല  
പാര്യമ്പര്യത്തിലേക്ക് തിരിയുക. ഇതൊന്നും കൂട്ടാക്കാതെ  
കിസ്തുവിരുദ്ധന്റെ പേര്‍ഷ്യൻ ‍ കുരിശു  
വി.അള്‍ത്താരയി‍ൽ സ്ഥാപിക്കുന്നത് 
 ക്രൂശിതരുപത്തിന്റെ  
മഹത്ത്വതോടുള്ള വെല്ലുവിളിയാണ്.

ഇന്ന് ഈ പ്രശ്നം രൂക്ഷമായിരിക്കുന്നത്  
ചിക്കാഗോ(USA) സീറോമലബാ൪ സഭയിലാണ്. കഴിഞ്ഞ ലക്കത്തിൽ 
 ചിക്കാഗോ ബിഷപ്പ് മാർ അങ്ങാടിയത്ത്
                            സ്വന്തം കുടുബം
            സീറോമലബാ൪‍ സഭ
           ചിക്കാഗോ കുടുബം
           Fr.Sebastian Vethanath
സ്വന്തം ബന്ധുവിനെ സഹായമെത്രാനാക്കുവാൻ‍  
ശ്രമം നടത്തുന്നുവെന്ന വാർ‍ത്ത  
പ്രസദ്ധീകരിച്ചുവല്ലോ. സിനഡിൽ ‍  
ഇത് വിവാദവിഷയമാകുകയും 
 അദ്ദേഹത്തെ ആ ശ്രമത്തിൽ‍ നിന്നും  
പി൯തിരിപ്പിക്കുകയും ചെയ്തുവെന്നുള്ള  
വാർ‍ത്ത ആശ്വാസ ജനകമാണ്.

ജനസമ്മതനായ ഒരു കൂരിയബിഷപ്പാണ് സീറോമലബാർ ‍ സഭക്കുണ്ടായിരുന്നത്.  
ഹൃദയശുദ്ധിയുള്ള കർദ്ദിനാൾ ‍  
വർ‍ക്കി പിതാവിന്റെ ശ്രദ്ധേയമായ  
തീരുമാനത്തിന്റെ ഫലമായിരുന്നു  
മാ൪ ബോസ്‌കോ പുത്തൂ൪‍ ആ സ്ഥനത്തേയ്ക്കു കടന്നു വന്നത്.  
പി൯തുട൪‍ച്ചാ-അവകാശ പാര്യമ്പര്യങ്ങളുസരിച്ച് 
 ഉയരങ്ങളിലേക്ക് ഉയരുവാ൯‍ മ൪‍ ബോസ്‌കോ പുത്തൂരിന്  അധികം പടിക‍ള്‍  
ചവുട്ടികയറേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. 
 എന്നാൽ‍ അദ്ദേഹത്തെ തല്സ്ഥാനത്തുനിന്നും 
 മാറ്റി ഓസ്ടേലിയ രൂപതയുടെ അദ്ധ്യക്ഷനാക്കി  
നിയമിച്ചതിൽ  സീറോമലബാർ ‍ സഭയിൽ‍ അധികാരവടംവലിയുടെ സാന്നിദ്ധ്യത്തെയാണ്
വെളിപ്പെടുത്തുന്നത്. അദ്ദേഹത്തെ സ്ഥാനത്തു നിന്നും മാറ്റിയത്, വെട്ടിനിരപ്പാക്കുക എന്ന തന്ത്രത്തിന്റെ ഭാഗമാണെന്നാണ്  
വിശ്വാസ സമൂഹത്തിലെ പലരുടെയും  
അഭിപ്രായം. ഈ സംഭവത്തി‍ൽ 
 ബഹുഭൂരിപക്ഷം വൈദികരും സന്യസ്തരും അല്‍മായരും ഒരുപോലെ അസംതൃപ്താരാണ്. 
 വ൪ഷങ്ങൾ‍ക്കു മുമ്പ് അനീതികൾ‍ക്കെതിരെ  
എറണാകുളം- അങ്കമാലി അതിരൂപതയിലെ 
 വൈദികർ ‍  
എറണാകുളത്തെ പൊതുനിരത്തില്‍ നടത്തിയ 
 മൗനജാഥയും വത്തിക്കാന്‍ അധികാരികളുടെ  
ഇടപെടലുകളുമാണ് ഈത്തരുണത്തിൽ ‍ 
 ഓ൪‍മ്മ വരുന്നത്.  
സഭാസീനഡിന്റെ ആവശ്യകതെയും ഇതു ചൂണ്ടി   
കാണിക്കുന്നു.

25. 01. 2014- ല്‍ ദീപിക ദിനപത്രം പ്രസദ്ധീകരിച്ച  
വാ൪ത്തയാണ് താഴെ കൊടുത്തിരിക്കുന്നത്.
''
സിബിസിഐ സമ്മേളനം: പാസ്റ്ററൽ ‍ ഇന്‍സ്റ്റി റ്റിയൂട്ടില്‍ പോലീസ് കണ്‍ട്രോള്‍ റൂം
"കോട്ടയം : ഫെബ്രുവരി അഞ്ചു മുതല് 12 വരെ  
പാലാ അരുണാപുരത്ത് നടക്കുന്ന 
 സിബിസിഐസമ്മേളനത്തിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 
 സമ്മേളനവേദിയായ അല്‍ഫോ൯‍സിയ൯പാസ്റ്ററൽ‍  
ഇന്‍സ്റ്റിറ്റിയൂട്ടിൽ ‍ പോലീസ് കണ്‍ട്രോള്‍റൂം 
 പ്രവ൪‍ത്തിക്കും. കോട്ടയം ജില്ലാ പോലീസ്ചീഫ് എം.പി ദിനേശും  
പാലാ രൂപതാ അധികാരികളുമായി 
 ഇന്നലെ നടത്തിയ യോഗത്തിലാണു തീരുമാനം പാലാ ഡിവൈഎസ്പി ബിജു കെ.സ്റ്റീഫനായിരിക്കും 
കണ്‍ട്രോള്‍‍റൂമിന്റെ ചുമതല. പാലാ ബിഷപ്മാ൪‍ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാൻ 
മാ൪ ജേക്കബ് മുരിക്കൻ, 
 മാ൪‍ ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവരും 
 വികാരി ജനറാൾ‍മാരും യോഗത്തിൽ ‍ സംബന്ധിച്ചു.  
പോലീസ് കണ്‍ട്രോള്‍റൂം നാലിനുരാവിലെ
പ്രവർ‍ത്തന മാരംഭിക്കും. സിബിസിഐ 
 സമ്മേളനത്തിനെത്തുന്ന ബിഷപ്പുമാർ‍ക്ക്  
 നെടുമ്പാശേരി എയ൪പോ൪ട്ട്, കോട്ടയം റെയിൽ‍വെ 
 സ്റ്റേഷൻ‍ എന്നിവിടങ്ങളിൽ‍നിന്ന്അവശ്യമെങ്കിൽ‍  
പോലീസ് എസ്കോ൪‍ട്ട് അനുവദിക്കും.  
മെത്രാന്‍ സമിതിയുടെ സമ്മേളനം നടക്കുന്ന  
 അല്‍ഫോൻ‍സിയൻ ‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ  
ഹാളിൽ രൂപത നല്‍കുന്ന ഐഡൻടിറ്റി  
 കാര്‍ഡുള്ളവർ‍ക്കുമാത്രമായിരിക്കും പ്രവേശനം.  
പാലാ സെന്റ് തോമസ് കോളജ് സ്റ്റേഡിയത്തില്‍ എട്ടിനു നടക്കുന്ന പൗരസ്വീകരണ സമ്മേളനത്തിന്റെ 
 സുരക്ഷാ കാര്യങ്ങളില്‍ പോലീസ് പ്രത്യേക  
ശ്രദ്ധചെലുത്തും. ഭരണങ്ങാനം വിശുദ്ധ അല്‍ഫോൻസാമ്മയുടെ ചാപ്പലിലേക്കും വിവിധ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുമുള്ള  
മെത്രാൻ‍ സംഘത്തിന്റെ യാത്രകളിൽ ‍ എസ്കോ൪ട്ട് നല്‍കുമെന്നും പോലീസ് ചീഫ് അറിയിച്ചു.'' ദീപിക, 25.01.2014

യേശു ജനമദ്ധ്യത്തിലേക്ക് ഇറങ്ങി ചെന്നാണ് വചനം പ്രഘോഷിച്ചത്. തന്റെ പര്യസ ജീവിതകാലംമുഴുവൻ ‍ ജനങ്ങളോടൊപ്പമുണ്ടായിരുന്നു. അവരുടെ ദു:ഖങ്ങളിലും അവശതകളിലും 
 പ്രത്യാശയും ഉപദേശവും നല്‍കികൊണ്ട്  
അവരുടെ മദ്ധ്യത്തിലുണ്ടായിരുന്നു. 
യേശുവിന്റെ മാതൃക അനുകരിക്കാൻ 
കടപ്പെട്ടവരായ ബിഷപ്പുമാർ എന്തിനാണ് ജനങ്ങളെ അഭിമുഖികരിക്കാൻ ഇന്ന്  
ഭയപ്പെടുന്നത് ? 
മാന്യവായനക്കാരുടെ പ്രതീകരണങ്ങളിലെ 
 ചില പ്രസ്ക്തഭാഗങ്ങൾ ‍ ഇവിടെ ചേ൪‍ക്കുന്നു.

"The security plan rolled out for the bishops is the most stupid thing I have ever heard. I hope better sense prevails.  Please  protest against it in papers.  It  is scandalous..... More and  more lay  people  shoud come forward and resist the regressive tendencies of the clergy.''
''Our Bishops must be armed in their faith. they do not need police escorts in their own home."


ഭാരതകത്തോലിക്കസഭയുടെവികൃതമായമുഖമാണ് 
ഇവിടെ ദർ‍ശിക്കാന്‍ കഴിയുന്നത്. പാലായിൽ‍  
നടന്ന മെത്രാന്‍ സിനഡ് ജനങ്ങളുടെ പ്രത്യാശകൾ‍ക്കു 
 വക നൽകാതെ പിരിഞ്ഞു പോയത്  
നിർഭാഗ്യകരമായിപോയി. കോടികൾ മുടക്കിയ  മാമാങ്കം-
  'പീലി ചൂടിയ രാധമാർക്കൊപ്പം നമ്മുടെ ഇടയൻസ്' (Courtsey Facebook).
 അതിന് സാക്ഷ്യം വഹിച്ച  
അരുണാപുരം ദൈവകോപത്തിന് 
 ഇടവരാതിരിക്കെട്ടെ.

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin