Saturday 15 March 2014

ഹൈറേഞ്ച് സംരക്ഷണ സമിതിയ്ക്ക് സീറോ മലബാര്‍ സഭയുടെ രൂക്ഷ വിമര്‍ശനം

എന്തിന്റെ അടിസ്ഥാനത്തിലാണ് ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ചോദിച്ചു.

ഹൈറേഞ്ച് സംരക്ഷണ സമിതിയ്ക്ക് സീറോ മലബാര്‍ സഭയുടെ രൂക്ഷ വിമര്‍ശനം

ന്യൂസ്‌ ബ്യൂറോ കൊച്ചി » Posted : 06/03/2014

കൊച്ചി:ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സമീപകാല തീവ്ര നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് സീറോ മലബാര്‍ സഭ. സീറോ മലബാര്‍ സഭയുടെ രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് സമിതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകളാണ് യോഗത്തല്‍ ചര്‍ച്ച ചെയ്തത്.

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, ഹൈറേഞ്ച് സംരക്ഷണ സമിതി ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ ഉണ്ടായിരുന്നു. എന്തിന്‍റെ അടിസ്ഥാനത്തിലാണ് ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ചോദിച്ചു. തീവ്ര നിലപാടുകള്‍ സ്വീകരിക്കുന്നത് സഭക്ക് ഉചിതമല്ലെന്നും ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു.

സമിതിയ്ക്ക് നേതൃത്വം കൊടുക്കുന്ന വൈദികര്‍ ചാനല്‍ ചര്‍ച്ചകളിലും മറ്റും സംബന്ധിച്ച് നടത്തുന്ന വികാരപ്രകടനങ്ങള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു .ക്ഷമയും ശാന്തതയുമില്ലാതെ വൈദികര്‍ നടത്തുന്ന തീവ്ര നിലപാടുള്ള പ്രസ്താവനകള്‍ വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു .ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു സഭയുടെ ഇടപെടല്‍ .

അല്‍മായ കമ്മീഷന്‍റെ പേര് പറഞ്ഞുനടക്കുന്ന കാഞ്ഞിരപ്പള്ളിക്കാരനായ അല്‍മായ നേതാവ് വി സി സെബാസ്റ്റ്യന്‍ നടത്തിയ രാഷ്ട്രീയ പ്രസ്താവനകള്‍ക്കും യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉണ്ടായി .സഭയെ ചിലരുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ ചില സഖ്യങ്ങളില്‍ ചാടിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് സെബാസ്റ്റ്യന്‍റെ പ്രസ്താവനകള്‍ എന്ന് യോഗം വിലയിരുത്തി .

അടുത്തിടെ കേന്ദ്രമന്ത്രി ജയറാം രമേശിനെതിരെ സഭാപ്രസിദ്ധീകരണത്തില്‍ വി സി സെബാസ്റ്റ്യന്‍ എഴുതിച്ച ലേഖനം പിന്‍വലിക്കുകയും മാപ്പ് പറയേണ്ടിയും വന്നത് സഭയ്ക്കാകെ വലിയ നാണക്കേട്‌ വരുത്തിയിരുന്നു . 

 
http://www.sathyamonline.com/news-keralam/latest-news/2646

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin