Wednesday 4 September 2013

പഴയിടം കത്തോലിക്കപള്ളിയിൽ (കാഞ്ഞിരപ്പള്ളി ) --പ്രർഥനാ പ്രതിഷേധദിനം

അല്മായശബ്ദം ബ്ലോഗിൽ  വന്ന വാര്ത്തയാണ് താഴെ കൊടുക്കുന്നത്.

സൈമണ്‍ ജോസഫ്.




പഴയിടം കത്തോലിക്കപള്ളിയിൽ (കാഞ്ഞിരപ്പള്ളി ) --പ്രർഥനാ പ്രതിഷേധദിനം 


പഴയിടം കത്തോലിക്കപള്ളിയിൽ (കാഞ്ഞിരപ്പള്ളി ) 42 വർഷമായി കപ്യാരായി ജോലി ചെയ്തിരുന്ന 68 വയസുള്ള വേങ്ങോലിൽ കുര്യാച്ചനെ അകാരണമായും യാതൊരു മുന്നറിയിപ്പുമില്ലാതെയും പിരിച്ചുവിട്ടതിനെതിരെ ഇടവകക്കാർ പ്രാർഥനാ പ്രതിഷേധം നടത്തി. ജൂൺ 30നു ശമ്പളം വാങ്ങിക്കാനെത്തിയ കുര്യാച്ചനോട് നാളെ മുതൽ ജോലിക്കുവരേണ്ടെന്നു പറയുകയായിരുന്നത്രെ! സാമ്പത്തിക ബുദ്ധിമുട്ടും ഭാര്യയുടെ കാൻസർ രോഗവും ചേർന്ന് ആകെ പ്രയാസമനുഭവിച്ചിരുന്ന സമയത്ത് ആകെയുണ്ടായിരുന്ന വരുമാനമാർഗവും നഷ്ടമായത് അദ്ദേഹ ത്തിന് താങ്ങാവുന്നതിലേറെയായിരുന്നു. ഭൂരിപക്ഷം ഇടവകക്കാരുടെ പിന്തുണയോടെ അദ്ദേഹം പല തലത്തിലും അപേക്ഷയുമായി സമീപിച്ചെങ്കിലും വികാരി ഫാ. സെബാസ്റ്റ്യൻ കറിപ്ലാക്കൽ തീരുമാനത്തി ലുറച്ചു നീന്നതുമൂലം പ്രശ്നപരിഹാരമുണ്ടായില്ല. അതിനാലാണ് ഇടവകക്കാർ ഇന്ന് പള്ളിയുടെ കുരിശടിയിൽ കുത്തിയിരുന്ന് പ്രർഥനാ പ്രതിഷേധദിനം ആചരിച്ചത്. 25/8/13 രാവിലെ 9 മുതൽ വൈകിട്ട് 6 വരെ നടന്ന പ്രതിഷേധത്തിൽ 50ലേറെ  പേർ പങ്കെടുത്തു. 

സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ പാലായിലെ ‘സത്യജ്വാല’ മാസികയുടെ റിപ്പോർട്ടറെ വികാരിയുടെ ഗുണ്ടകൾ അസഭ്യവർഷം നടത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. സമാനമായ പുരോഹിത  പീഡനത്തിനു വിധേയയായ അറയ്ക്കൽ മോനിക്കയെ കേട്ടലറയ്ക്കുന്ന ചീത്ത വിളിച്ച് ഓടിക്കയും ചെയ്തു. ഇടവകക്കാർ ഇതു തടഞ്ഞതു കുറച്ചുസമയത്തേക്ക് പള്ളിമുറ്റത്തു സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ഈ വികാരി ജോലിചെയ്ത ഇടവകകളിലെല്ലാം വിശ്വാസികളുമായി ഭിന്നിപ്പും സംഘർഷവും ഉണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നുവെന്നും അതിനാൽ ഒരു വർഷം പോലും ഒരിടവകയിലും തികക്കാറില്ലെന്നും വിശ്വാസികൾ പറയുന്നു. കുന്നിൻചെരുവിൽ പ്രകൃതിദത്തമായ ഭംഗിനിറഞ്ഞ സ്ഥലത്തുനിന്ന 60-70 ഇഞ്ചു വണ്ണമുള്ള 100 ഓളം തേക്കുകൾ പിഴുതു മാറ്റി, അവിടം കോൺക്രീറ്റുവനമാക്കുന്നതിലും വിശ്വാസികൾക്ക് എതിർപ്പുള്ളതായി പറഞ്ഞു.
ഒരു സാധുവായ മനുഷ്യന്റെ വരുമാന മാർഗം ഇല്ലാതാക്കിയ അക്രൈസ്തവ നടപടി തിരുത്തിയാൽ മാത്രമെ സമരപരിപാടികൾ അവസാനിക്കയുള്ളുവെന്ന് ഇടവക സംരക്ഷണ സമിതി കൺവീനർ പുതുപ്പറമ്പിൽ ജോസഫ് സാർ പറഞ്ഞു. 
പ്രാർഥനാ ധർണക്കിടയിൽ പോലിസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ പള്ളിയധികാരികൾ ശ്രമിച്ചെങ്കിലും ഇടവകക്കാർ പിന്മാറിയില്ല

2 comments:

  1. Joseph MatthewSeptember

    മുകളിൽ എഴുതിയിരിക്കുന്ന അനോണിമസ് ആരാണെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായം സ്വാഗതാർഹമാണ്. രണ്ട് തലമുറയെങ്കിലും സേവനംചെയ്ത ഒരു പള്ളിസേവകനെ സഹായിക്കുകയെന്നുള്ളത് ഇടവകക്കാരുടെയും ഇടവകബിഷപ്പിന്റെയും ധാർമ്മികജോലിയാണ്. ബിഷപ്പിന്റെ ഒരു വിദേശയാത്ര മാറ്റിവെച്ച് സഹായിക്കാൻ അദ്ദേഹം തയാറായാൽ നന്നായിരുന്നു. ചെയ്തുകൂട്ടിയ പാപങ്ങൾക്ക്‌ പൊറുതിയുമാകുമായിരുന്നു. ഞായറാഴ്ച പള്ളിക്ക് കൊടുക്കുന്നപണം സ്വരൂപിച്ച് ഇടവകക്കാർ കപ്യാരുടെ കുടുംബനിധിയിൽ നിക്ഷേപിച്ചാൽ വികാരിയുടെ മൃഗീയതക്കൊരു വെല്ലുവിളിയായിരിക്കും.

    ReplyDelete
  2. സക്കറിയാസ് നെടുങ്കനാല്‍September

    ഇത്തരം ആൾക്കാരോട് വൈദികരെന്ന ബഹുമാനമൊക്കെ മറന്നിട്ട് കാരണക്കുറ്റിക്ക്‌ കാച്ചണം. ഇവരൊന്നും നന്നാകുന്നവരല്ല. അവര്ക്ക് പറ്റിയ ജോലി, അരമനകളിലേയ്ക്കും മഠങ്ങളിലേയ്ക്കും വേണ്ടുന്ന ഇറച്ചിവെട്ടു നടത്തുന്ന പണിയാണ്. ദൈവത്തിന്റെ ആയലത്തിൽ ഇവന്മാർക്ക് പ്രവേശനം തന്നെ അനുവദിക്കരുത്.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin