Tuesday 31 January 2017

കാപട്യമേ, നിന്റെ പേരോ ആലഞ്ചേരി?



http://almayasabdam.blogspot.co.uk/

Alex Kaniamparambil 























സഭാംഗങ്ങളായ യുവാക്കള്‍ ഇന്ത്യയില്‍ പഠിച്ചശേഷം വിദേശത്തു ജോലി ചെയ്യുന്നതിനുള്ള ഭ്രമം ഉപേക്ഷിക്കണമെന്ന് സിറോമലബാര്‍ സഭാ പ്രബോധനരേഖ. യുവാക്കള്‍ ഇവിടെ ജോലി കണ്ടെത്താനും സംരംഭകരാകാനും ശ്രമിക്കണം.

കാക്കനാട്ടെ കാരണവരായ ആലഞ്ചേരിയുടെ മുകളില്‍ കൊടുത്തിരിക്കുന്ന വാക്കുകള്‍ വെറും ജല്പനങ്ങള്‍ ആണെന്നു പറയാന്‍ വരട്ടെ. സിറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയിലെ ചര്‍ച്ചകളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച 'ഒന്നായി മുന്നോട്ട്എന്ന അജപാലന പ്രബോധനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതും മലയാള മനോരമ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നതുമായ വാര്‍ത്തയാണിത്‌.

പ്രവാസികള്‍ തിരിച്ചുവരണമെന്നും ഇനിയൊരുത്തനും വിദേശത്ത് പോകരുതെന്നും ആഹ്വാനിക്കുക മാത്രമല്ല,ലാളിത്യത്തെക്കുറിച്ച് ഒരു നെടുങ്കന്‍ "മലയിലെ പ്രസംഗവും" അദ്ദേഹം നടത്തുന്നുണ്ട്.

എന്റെ പൊന്നാലഞ്ചേരിഇതൊരു അധികപ്രസംഗമല്ലേമാമോദീസ മുങ്ങിപ്പോയി എന്നയൊറ്റ കാരണത്താല്‍ കത്തോലിക്കരുടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ടോഅവരെ അവരുടെ ഇഷ്ടാനുസരണം ജീവിക്കാന്‍ അനുവദിച്ചു കൂടെ?

നിങ്ങളുടെ ഊളന്‍ പ്രസ്താവനകള്‍ വായിച്ച് ഇന്നാട്ടില്‍ ജോലി ചെയ്യുന്ന ഒരു നേഴ്സ് നാട്ടില്‍ വന്നാല്‍, ഇന്നാട്ടില്‍ കിട്ടുന്ന ശമ്പളം വേണ്ടകേരളത്തിലും മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്ന വേതനത്തിന്റെയുംമറ്റു സൌകര്യങ്ങളുടെയും പകുതിയെങ്കിലും നല്‍കാന്‍ സഭയുടെ കീഴിലുള്ള കഴുത്തറപ്പന്‍ ആശുപത്രികള്‍ തയ്യാറാകും എന്നുറപ്പ് നല്‍കാമോ?

അതുപോലെഇന്നാട്ടിലൊന്നും മക്കളുടെ പ്രവേശനത്തിനായി വിദ്യാഭാസസ്ഥാപങ്ങളില്‍ ഡോണേഷന്‍ എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന കൈക്കൂലി ഞങ്ങള്‍ നല്‍കാറില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കും കനത്ത കൈക്കൂലി നല്‍കേണ്ടതില്ല. ഞങ്ങളൊക്കെ അങ്ങ് തിരിച്ചുവന്നാല്‍ ഇപ്പറഞ്ഞ സൌകര്യങ്ങള്‍ കത്തോലിക്കാസ്ഥാപങ്ങളിലെങ്കിലും ഉറപ്പു നല്‍കാന്‍ താങ്കളെക്കൊണ്ടോ ഇപ്പറഞ്ഞ ഘടാഘടിയന്‍ എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്കൊണ്ടോ സാധ്യമല്ല എന്നിരിക്കെആരെ വഞ്ചിക്കാനാണ് ഇത്തരം ആത്മാര്‍ത്ഥത തൊട്ടുതീണ്ടാത്ത ജല്പനങ്ങള്‍?
Credibility. once lost, is lost for ever.

വിശ്വാസ്യതയെന്നത് പണ്ടേ നഷ്ടമായതുകൊണ്ടല്ലേ വീണ്ടുംവീണ്ടും ഇത്തരം അസംബന്ധങ്ങള്‍ വിളിച്ചു പറയാന്‍ താങ്കള്‍ക്ക് സാധിക്കുന്നത്?

അല്ലെങ്കില്‍ ലാളിത്യത്തെക്കുറിച്ച് പ്രസംഗിക്കാന്‍ താങ്കള്‍ക്ക് എന്തവകാശംഫ്രാസീസ് പാപ്പ അതൊക്കെ പറയട്ടെ. താങ്കള്‍ ദയവുചെയ്ത് ഇത്തരം വിവരക്കേട് എഴുന്നെള്ളിക്കരുത്. ഇടപ്പള്ളിയിലെ ലളിതമായ പള്ളി ആശീര്‍വദിക്കുകയുംപ്രെസ്റ്റണിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഞെളിഞ്ഞുനിന്ന് മെത്രാനെ വാഴിക്കുകയും ചെയ്തതോടെഇത്തരം പ്രസംഗങ്ങള്‍ നടത്താനുള്ള ധാര്‍മ്മികത താങ്കള്‍ക്ക് എന്നെന്നേക്കുമായി നഷ്ടമായി എന്നോര്‍ത്താല്‍ നന്ന്.

ചങ്ങനാശ്ശേരിയില്‍ ലളിതമായ ഒരു പള്ളി നിര്‍മ്മാണത്തിലിരിക്കുന്ന കാര്യമൊന്നും താങ്കള്‍ അറിയുന്നില്ലേ?

സീറോമലബാര്‍ സഭ താങ്കളുടെ അധീനതയിലുള്ളതാണ്. അവിടെ ശുദ്ധികലശം നടത്തിയിട്ടു പോരെ അല്‍മായരെ ലാളിത്യം പഠിപ്പിക്കാന്‍?

യുവാക്കളോട് വിദേശഭ്രമം ഉപേക്ഷിക്കാന്‍ പറയുന്നതിനു മുമ്പ് സീറോയിലെ ളോഹയിട്ട ഗുണ്ടകളോട് വിദേശഭ്രമം ഉപേക്ഷിക്കാന്‍ പറയാമോവിളവടുക്കുമ്പോള്‍ പാടത്തുവന്നു വീഴുന്ന വെട്ടുക്കിളികളെപ്പോലെ ഇന്നാട്ടില്‍ വന്നുവീഴുന്ന കത്താനാന്മാര്‍ വിദേശത്തേയ്ക്ക് ഒരു ട്രാന്‍സ്ഫര്‍ ലഭിക്കാനായി സകല അരമനകളിലും അവരവരുടെ മെത്രാന്മാരുടെ കാലുതിരുമ്മുന്ന വൈദികരെ താങ്കള്‍ കാണുന്നില്ലേ?

മെത്രാന്മാര്‍ തിരികെ വിളിച്ചാല്‍ ഇവിടെനിന്നും പോകാന്‍ മടിക്കുന്ന ബാബു അപ്പാടന്മാരെയും സോജി ഓലിക്കന്മാരെയും താങ്കള്‍ അറിയില്ലേ?

ഉപദേശിക്കാന്‍ ഒരുങ്ങുന്നതിനു മുമ്പ് വാക്കുകളില്‍ ഒരു ശതമാനമെങ്കിലും ആത്മാര്‍ത്ഥത നിറയ്ക്കാന്‍ ശ്രമിക്കുക. വാക്കുകളിലൂടെ മാത്രമായിരിക്കരുത് മാര്‍പാപ്പയെ അനുകരിക്കുന്നത്. പ്രവര്‍ത്തിയിലും അത് സ്വല്പമെങ്കിലും നിഴലിക്കണം.

മലയാള മനോരമയോട് ഒരു വാക്ക്. നിങ്ങള്‍ എത്ര പ്രായശ്ചിത്തം ചെയ്താലും ദീപിക എന്ന മാധ്യമാഭാസം സീറോമലബാറിന്റെ കൈയില്‍ ഉള്ളിടത്തോളംകാലം അവര്‍ നിങ്ങളെ സഹായിക്കുകയില്ല. എങ്കിലുംനിങ്ങള്‍ നിങ്ങളുടെ ശൈലി തുടരുക. വായനക്കാരെ വെറുപ്പിക്കുക എന്നതാണല്ലോ നിങ്ങളുടെ പ്രഖ്യാപിത ശൈലി. വെറുപ്പിക്കല്‍സ് തുടരട്ടെ.

മനോരമയില്‍ വന്ന വാര്‍ത്തയുടെ പൂര്‍ണ്ണരൂപം ചുവടെ കൊടുക്കുന്ന ലിങ്കില്‍ ക്ലിക്കിയാല്‍ വായിക്കാം.



വിദേശജോലി ഭ്രമം ഉപേക്ഷിക്കണം: സിറോ മലബാർ സഭ


വ്യക്തിജീവിതത്തിലെ കാര്യങ്ങളിൽ അത്യാവശ്യം, ആവശ്യം, സൗകര്യം, ആഡംബരം എന്നിങ്ങനെ വിവേചിച്ചറിഞ്ഞ് ആഡംബരം വർജിക്കണം. ഓരോരുത്തരും ന്യായമായ സുഖസൗകര്യങ്ങൾ നിവർത്തിച്ചശേഷം ബാക്കിയുള്ളവ ആവശ്യക്കാർക്കും ദരിദ്രർക്കും നൽകാൻ കടപ്പെട്ടിരിക്കുന്നു. മാമോദീസ, വിവാഹം, ജൂബിലികൾ, ഓർമയാചരണങ്ങൾ എന്നിവയിലെല്ലാം സമഭാവനയോടെ ദരിദ്രരുടെ പങ്കാളിത്തം ഉറപ്പാക്കാൻ സാധിക്കണം. സഭാതലവൻമാർ ലാളിത്യം പ്രാവർത്തികമാക്കേണ്ടതു പ്രധാനമായും നിർമാണ പ്രവർത്തനങ്ങളുടെയും തിരുനാൾ ആഘോഷങ്ങളുടെയും മേഖലകളിലാണ്. ഇവയിലാണു ധൂർത്തും ആഡംബരവും കൂടുതൽ. ഈ രംഗത്ത് ഇടവക സമൂഹങ്ങൾ മിതത്വം പാലിക്കണം.
പുതിയൊരു പള്ളി ആവശ്യമാണോ, അതിന്റെ ആകാരവും വലുപ്പവും എപ്രകാരമായിരിക്കണം എന്നൊക്കെ ചിന്തിച്ചു തീരുമാനമെടുക്കണം. ഇടവകാംഗങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസൃതമായിരിക്കണം നിർമാണ പ്രവർത്തനങ്ങൾ. വലിയ ഭാരമാകുന്ന രീതിയിൽ സങ്കീർണമായ ബാഹ്യാകാരങ്ങളോടെ നിർമിക്കുന്ന പള്ളികളും അനുബന്ധ സൗകര്യങ്ങളും കാലഘട്ടത്തിന് ആവശ്യമാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. തിരുനാളുകൾ പോലെയാണ് ഇടവകകളിൽ നടക്കുന്ന ജൂബിലി ആഘോഷങ്ങൾ. ആഘോഷത്തിമർപ്പ് പതിവായിട്ടുണ്ട്. ചിലേടങ്ങളിൽ പരോപകാര പ്രവൃത്തികളുടെ അവസരമായി ജൂബിലികൾ മാറിത്തുടങ്ങിയെന്നത് ആശാവഹമാണ്.
കൂടുതൽ വരുമാനമുള്ള ഇടവകകളും സ്ഥാപനങ്ങളും സമ്പാദ്യം മിഷൻ പ്രദേശങ്ങളിലെ സേവനത്തിനും വിദ്യാഭ്യാസമേഖലയ്ക്കും നൽകണം. സഭാശുശ്രൂഷകർ ലളിതജീവിതത്തിന്റെ മാതൃകകളാകണം. ലാളിത്യം എന്നതു കേവലം ആഡംബരമില്ലാത്ത ജീവിതമായി മാത്രം ഒതുക്കാവുന്നതല്ല. അതു വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമാണ്. ലാളിത്യം സഭയുടെ ജീവിതശൈലിയായി രൂപപ്പെടുത്തണം. കുട്ടികളെ ലാളിത്യത്തിൽ വളർത്തണം. നവമാധ്യമങ്ങളുടെ ഉപയോഗം ക്രൈസ്തവ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടു നിർവഹിക്കാൻ കുട്ടികൾക്കു മാർഗദർശനം നൽകണം.
സഭാംഗങ്ങൾ തനതു ക്രൈസ്തവ ജീവിത ശൈലിയിലേക്കു തിരിച്ചുപോകണം. തിരുവചനം, സഭാപ്രബോധനങ്ങൾ, പ്രാർഥന, കൂട്ടായ്മ, കാരുണ്യപ്രവർത്തനങ്ങൾ എന്നിവയാണു ശരിയായ ക്രൈസ്തവസാക്ഷ്യ ഘടകങ്ങൾ. ഇവയിൽ ഉണ്ടാകാവുന്ന വൈകല്യങ്ങൾ ജീവിതസാക്ഷ്യത്തെയും വികലമാക്കും. ദൈവവചനത്തിന്റെയും സഭാപ്രബോധനങ്ങളുടെയും ശരിയായ അവബോധമില്ലാതെ സഭയിൽ എത്രയോ ഭിന്നിപ്പുകൾ ഉണ്ടായിരിക്കുന്നു.
ദൈവാരാധനയുടെ അടിസ്ഥാന സ്വഭാവം മനസ്സിലാക്കാതെ വ്യക്തിപരമായ ദൈവവചന ധ്യാനത്തിലും പ്രാർഥനകളിലും അതിനെ ഒതുക്കാമെന്നു കരുതുന്നവരുണ്ട്. ദൈവാരാധന പരമപിതാവിന് അർപ്പിക്കുന്ന ആരാധനയുടെ അനുഭവമാകണം. ഈ അനുഭവത്തിന്റെ കേന്ദ്രപ്രാധാന്യത്തിന് കുറവുവരുംവിധം വിശുദ്ധരോടുള്ള വണക്കവും അതുമായി ബന്ധപ്പെട്ട നൊവേനകളും കപ്പേള–കുരിശടി–ഗ്രോട്ടോ ഭക്തികളും തിരുനാളാഘോഷ രീതികളും സഭാജീവിതത്തിൽ സ്ഥാനം പിടിക്കരുതെന്നും രേഖയിൽ പറയുന്നു.
http://www.manoramaonline.com/news/announcements/06-chn-syro-malabar.html

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin