Friday 6 January 2017

ഫാ. ഉഴുന്നാലിന്റെ മോചനത്തിനായി ഊർജ്ജിത ശ്രമങ്ങൾ..


                                            ഫാ.ടോം 

ഫാ. ഉഴുന്നാലിന്റെ മോചനത്തിനായി ഊർജ്ജിത ശ്രമങ്ങൾ..
December 3103:302016Print This Article
കൊച്ചി: സലേഷ്യന്‍ സഭാ വൈദികനായ ഫാ.ടോം, തന്റെ മോചനത്തിന് വേണ്ടി എല്ലാവരുടെയും സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ഹൃദയസ്പര്‍ശിയായ വീഡിയോ പുറത്തു വന്നതിനെത്തുടര്‍ന്ന് ചൂടുപിടിച്ച കേരളത്തിലെ കത്തോലിക്കാ സഭാ നേതൃത്വം അദ്ദേഹത്തിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി.
മലയാളിയായ ഫാ.ടോമിനെ യെമനില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടു പോയിട്ട് 10 മാസമായിട്ടും മോചനത്തിനുള്ള യാതൊരു ശ്രമവും നടത്തിയിരുന്നില്ല . വിദേശമന്ത്രി സുഷമാ സ്വരാജ് അടക്കം കേന്ദ്രസര്‍ക്കാര്‍ പല വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും യെമനില്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ഇല്ലെന്ന തടസത്തില്‍ തട്ടി അതിനുള്ള നീക്കങ്ങള്‍ മന്ദീഭവിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ ഇന്ത്യയിലെയും കേരളത്തിലെയും സഭാനേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് നിശബ്ദതയിലായി. ഇപ്പോള്‍ ഉഴുന്നാലിന്റെ വീഡിയോ പുറത്തു വന്നതോടെ വീണ്ടും ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി.
കേരള കത്തോലിക്കാ കോണ്‍ഗ്രസും കേരള ലത്തീന്‍ കത്തോലിക്ക അസോസിയേഷനും ജനുവരി ഒന്നിന് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുകയാണ്. ലത്തീന്‍ അസോസിയേഷന്‍ ഒപ്പു ശേഖരണവും നടത്തുന്നു. നേരത്തെ ഉഴുന്നാലിന്റെ മോചനത്തിന് എല്ലാ ശ്രമങ്ങളും നടത്തണമെന്നാവശ്യപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം എന്നിവര്‍ രംഗത്തു വന്നിരുന്നു.
ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കത്തോലിക്കാ കോണ്‍ഗ്രസ് പുതുവത്സരദിനത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രാര്‍ത്ഥനായജ്ഞത്തിന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്‍കും. വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രാര്‍ത്ഥനായജ്ഞത്തിനു കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റുകളും ഫൊറോന, അതിരൂപതാ സമിതികളും നേതൃത്വം നല്‍കും. കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ ഒന്നിനു വൈകുന്നേരം 5.30 ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടക്കുന്ന പ്രാര്‍ത്ഥനായജ്ഞം, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നയിക്കും.
ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിന് ശ്രമിക്കുന്നതില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇനിയും അലംഭാവം കാണിക്കരുതെന്ന് കെഎല്‍സിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും പ്രധാനമന്ത്രിക്കും ഈ ഉന്നയിച്ച് പ്രത്യേക കത്തുകള്‍ അയച്ചു. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും കെഎല്‍സിഎ ആവശ്യപ്പെട്ടു.
ഈ പേജ് ലൈക്കും ഷെയറും ചെയ്യാൻ മറക്കരുതേ… ക്രിസ്തീയ വാർത്തകൾക്കും സാമൂഹ്യ പ്രതിബദ്ധതയുള്ള വാർത്തകൾക്കും “ക്രിസ്ത്യൻ മീഡിയ ഓൺലൈൻ” എന്ന ഈ പേജ് ലൈക് ചെയ്യുക.
http://christianmediaonline.com/

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin