Tuesday 1 April 2014


യേശുവിന്റെ പാനപാത്രം 'കണ്ടെത്തി'; ബസിലിക്കയില്‍ തിരിച്ചറിയാതിരുന്നത് 1000 വര്‍ഷങ്ങള്‍
 

 

http://www.mangalam.com/latest-news/166097

  1. Jesus Grail

ലിയോണ്‍ (സ്‌പെയിന്‍): അന്ത്യ അത്താഴ സമയത്ത് യേശുക്രിസ്തു ഉപയോഗിച്ചുവെന്നു കരുതുന്ന പാനപാത്രം കണ്ടെത്തി. ലിയോണിലെ സാന്‍ ഇസിഡോറോ ബസിലിക്കയില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുകയായിരുന്ന പാനപാത്രം യേശുവിന്റേതാണെന്ന് അവകാശപ്പെടുന്നത് രണ്ടു ഗവേഷകരാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഉറാക്കാ രാജ്ഞിയുടേതാണെന്നായിരുന്നു നേരത്തേ കരുതിയിരുന്നത്. ബസിലിക്കയിലെ അറിയിപ്പും ഈ തരത്തിലായിരുന്നു.
മാര്‍ഗരീറ്റ ടോറെസ്, ഹോസെ ഒര്‍ടിസ എന്നീ ഗവേഷകരാണ് കണ്ടുപിടിത്തത്തിനു പിന്നില്‍. ഈജിപ്തില്‍ നിന്നു കിട്ടിയ 'ആധികാരിക രേഖകളില്‍' നിന്ന് ഇത് യേശുവിന്റെ പാനപാത്രമാണെന്നു മനസിലാക്കാമെന്ന് അവര്‍ പറയുന്നു. ബി.സി. 200നും എ.ഡി 100നും ഇടയിലാണ് ഇതു നിര്‍മിച്ചതെന്നു കരുതുന്നു. ജറുസലേമില്‍ നിന്ന് ഇതു മോഷ്ടിച്ച മുസ്ലിംകള്‍ ഈജിപ്തിലെ ക്രൈസ്തവര്‍ക്ക് ഇതു കൈമാറിയെന്നാണ് താളിയോല രേഖകളില്‍ കാണുന്നത്.
എ.ഡി. 1050ല്‍ ഈജിപ്തിലെ ഭരണാധികാരികള്‍ ഇത് കാസില്‍ വംശത്തിലെ ഫെര്‍ണാണ്ടോ ഒന്നാമന്‍ രാജാവിനു സമ്മാനിച്ചു. ക്ഷാമകാലത്ത് സ്‌പെയിനില്‍ നിന്ന് സഹായമെത്തിച്ചതിനുള്ള സമ്മാനമായിരുന്നു ഇത്. സ്വര്‍ണവും മുത്തുകളും പതിപ്പിച്ചായിരുന്നു ഇതു സമ്മാനിച്ചത്. മരതകം, ഇന്ദ്രനീലം തുടങ്ങിയവയും പാനപാത്രം അലങ്കരിക്കാന്‍ ഉപയോഗിച്ചു.
ഇത് ഇസിഡോറോ ബസിലിക്കയ്ക്ക് പിന്നീട് രാജകുടുംബം സമ്മാനിച്ചു. 1950ലാണ് ഇതു പ്രദര്‍ശനത്തിനു വയ്ക്കുന്നത്. ഇതാദ്യമായാണ് ഒരു പള്ളിയിലെ മ്യൂസിയം ഈ പാനപാത്രം തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെടുന്നത്.
എന്നാല്‍, യേശു അവസാനം ഉപയോഗിച്ചതെന്ന അവകാശവാദവുമായി ധാരാളം പാനപാത്രങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗത്തുണ്ട്.


No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin