Wednesday 15 February 2017

ഫ്രാന്‍സിസ് പാപ്പായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര കര്‍ദ്ദിനാള്‍ സമിതിയുടെ പരസ്യ പിന്തുണ

സ്വന്തം ലേഖകന്‍ 14-02-2017 - Tuesday

വത്തിക്കാന്‍: അന്താരാഷ്ട്ര സമിതിയിലെ കര്‍ദിനാളുമാര്‍ തങ്ങളുടെ പരസ്യ പിന്തുണ ഫ്രാന്‍സിസ് പാപ്പാക്ക് പ്രഖ്യാപിച്ചു. ഫ്രാന്‍സിസ് പാപ്പായുടെ പ്രബോധനങ്ങള്‍ക്കും, പരമാധികാരത്തിനും എതിരെ മറ്റ് കര്‍ദിനാളുമാര്‍ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് സമിതി തങ്ങളുടെ പൂര്‍ണ്ണ പിന്തുണ മാര്‍പാപ്പയ്ക്കു വാഗ്ദാനം ചെയ്തു രംഗത്ത് വന്നിട്ടുള്ളത്. 

ഫെബ്രുവരി 13-ന് ഹോണ്ടുറന്‍ കര്‍ദ്ദിനാള്‍ ആയ ഓസ്കാര്‍ റോഡ്രിഗസിന്റെ അധ്യക്ഷതയില്‍ കൂടിയ സമിതിയില്‍ വെച്ച് തങ്ങളുടെ പൂര്‍ണ്ണ പിന്തുണയും ഫ്രാന്‍സിസ് പാപ്പായ്ക്കും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഉണ്ടായിരിക്കുമെന്ന്‍ കര്‍ദ്ദിനാള്‍ സമിതി പ്രഖ്യാപിച്ചതായി വത്തിക്കാന്‍ പ്രസ്സ് പുറത്ത് വിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു. 

മാള്‍ട്ടായിലെ സൈനീക ഭരണകൂടത്തോടും, മറ്റ് ചില സംഘടനകളോടുമുള്ള പാപ്പയുടെ സമീപനത്തോടുള്ള വിയോജിപ്പ് വെളിപ്പെടുത്തുന്ന ചില പോസ്റ്ററുകള്‍ വത്തിക്കാന്‍ പരിസരത്ത് അടുത്തിടെ പ്രത്യക്ഷപ്പെട്ടിരിന്നു. യുഎസ് കര്‍ദ്ദിനാള്‍ ആയ റെയ്മണ്ട് ബര്‍ക്കും, വിരമിച്ച മൂന്നു കര്‍ദ്ദിനാള്‍മാരും പാപ്പയുടെ അപ്പസ്തോലിക പ്രബോധനമായ ‘അമോരിസ് ലെത്തീസ്യ’യോടുള്ള തങ്ങളുടെ വിയോജിപ്പ്‌ പരസ്യമായി പ്രഖ്യാപിച്ചതിനു മാസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവവികാസങ്ങള്‍ ഉണ്ടായത്. ഈ സാഹചര്യത്തിലാണ് കര്‍ദിനാള്‍ സമിതി തങ്ങളുടെ പിന്തുണ മാര്‍പാപ്പയ്ക്കാണെന്ന് പ്രഖ്യാപിച്ചത്. 

കര്‍ദ്ദിനാള്‍ ഓസ്കാര്‍ റോഡ്രിഗസ് മരാഡിയാഗ തങ്ങളുടെ സമിതിയുടെ പ്രവര്‍ത്തനങ്ങളെ പാപ്പാ വിവരിച്ചതിനും, റോമന്‍ ക്യൂരിയായിലും, ഉദ്യോഗസ്ഥരിലും പാപ്പാ നടപ്പിലാക്കിയ നവീകരണത്തിനും നന്ദി അര്‍പ്പിച്ചു. 

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായ കര്‍ദ്ദിനാള്‍ പീട്രോ പരോളിന്‍, ബോസ്റ്റണിലെ കര്‍ദ്ദിനാള്‍ സീന്‍ ഒ’മാല്ലേ, ചിലിയിലെ സാന്തിയാഗോയിലെ വിരമിച്ച മെത്രാപ്പോലീത്തയായ ഫ്രാന്‍സിസ്ക്കോ ജാവിയര്‍ ഏറാസൂരിസ് ഒസ്സാ, മുംബൈയില്‍ നിന്നുള്ള ഓസ്‌വാള്‍ഡ് ഗ്രേഷ്യസ്, മ്യൂണിക്കിലെ റിന്‍ഹാര്‍ഡ് മാര്‍ക്സ്, ജര്‍മ്മനിയിലെ ഫ്രീസിംഗ്, കോംഗോയിലെ കിന്‍ഷാസായിലെ ലോറെന്റ് മോണ്‍സെന്ഗവോ, എക്കണോമി സെക്രട്ടറിയേറ്റിന്റെ തലവനായ ജോര്‍ജ്ജ് പെല്‍, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണിംഗ് കമ്മീഷന്റെ പ്രസിഡന്റായ ഗിസപ്പെ ബെര്‍ട്ടെല്ലോ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. 
http://pravachakasabdam.com/index.php/site/news/4177#

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin