Sunday 28 February 2016

നിര്‍ബന്ധിത പലായനത്തെ അപലപിച്ച്‌ മാര്‍പാപ്പ

mangalam malayalam online newspaper
മെക്‌സിക്കോ സിറ്റി: "നിര്‍ബന്ധിത പലായന"മെന്ന മനുഷ്യ ദുരന്തത്തെ അപലപിച്ചു ഫ്രാന്‍സിസ്‌ മാര്‍പാപ്പ. മെക്‌സിക്കന്‍ നഗരമായ സിയുദാദ്‌ ജുവാറസില്‍ നടത്തിയ കുര്‍ബാന മധ്യേയാണ്‌ ലോകമെങ്ങും പലായനംമൂലം കഷ്‌ടപ്പെടുന്ന ജനങ്ങളെപ്പറ്റി മാര്‍പാപ്പ സംസാരിച്ചത്‌.
മധ്യ അമേരിക്കയില്‍നിന്നും മെക്‌സിക്കോയില്‍നിന്നും ദാരിദ്ര്യവും അക്രമങ്ങളും മൂലം യു.എസിലേക്കു കുടിയേറുന്നവരുടെ വിധിയില്‍ മാര്‍പാപ്പ ദുഃഖം പ്രകടിപ്പിച്ചു. " സമീപവര്‍ഷങ്ങളിലെ കൊടിയ കുടിയേറ്റ പ്രതിസന്ധി കണ്ടില്ലെന്നു നടിക്കാനാവില്ല. ആയിരക്കണക്കിന്‌ ആളുകള്‍ രക്ഷതേടി പര്‍വതങ്ങളും മരുഭൂമികളും ദുര്‍ഘടപ്രദേശങ്ങളും താണ്ടുകയാണ്‌.
നിര്‍ബന്ധിത പലായനം ഒരു ആഗോള പ്രതിഭാസമാണിന്ന്‌. ദാരിദ്ര്യവും അക്രമവും മയക്കുമരുന്നു കടത്തും കുറ്റവാളി സംഘടനകളുമെല്ലാം ഇതിനു കാരണവും."-മാര്‍പാപ്പ പറഞ്ഞു.
ഇനി കൂടുതല്‍ മരണങ്ങളുണ്ടാകരുത്‌. ചൂഷണവും. മാറ്റത്തിന്‌ ഇനിയും സമയമുണ്ടെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.
- See more at: http://www.mangalam.com/print-edition/international/407767#sthash.fXoBINkT.dpuf

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin