'ദുഃഖവെള്ളി' യോഗം കുടുംബകാര്യം: ചീഫ് ജസ്‌റ്റിസ്
ന്യൂഡല്‍ഹി: ദുഃഖവെള്ളിയാഴ്‌ച ചീഫ് ജസ്‌റ്റിസുമാരുടെ യോഗം വിളിച്ചു ചേര്‍ത്ത സംഭവം കുടുംബകാര്യമാണെന്നും വിവാദം നിര്‍ഭാഗ്യകരമാണെന്നും സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എച്ച്.എല്‍.ദത്തു. ദുഃഖവെള്ളിയാഴ്‌ച യോഗം വിളിച്ചതിനെതിരേ കത്തെഴുതിയ ജസ്‌റ്റിസ് കുര്യന്‍ ജോസഫിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു ദത്തു.
ജസ്‌റ്റിസ് കുടുംബത്തിന്റെ നാഥന്‍ താനാണെന്നും വിവാദം കുടുംബത്തില്‍ തന്നെ ഒത്തുതീര്‍പ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. "കുടുംബത്തിന്റെ കാരണവര്‍ ഞാനാണ്. ഏതെങ്കിലും ഒരു അംഗം എന്നെ ചോദ്യം ചെയ്‌താല്‍ ഞങ്ങള്‍ അതു പരിഹരിക്കും. കുടുംബത്തിനു പുറത്തേക്ക് ആ വിഷയം പോകാന്‍ പാടില്ല". - ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
ദു:ഖവെള്ളി ദിവസം സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എച്ച്.എല്‍. ദത്തു ഹൈക്കോടതി ജഡ്‌ജിമാരുടെ സമ്മേളനം വിളിച്ചുചേര്‍ത്തതിനെതിരെ ജസ്‌റ്റിസ് കുര്യന്‍ ജോസഫ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ചീഫ് ജസ്‌റ്റിസിനും കത്തെഴുതിയിരുന്നു.
കത്ത് ചീഫ് ജസ്‌റ്റിസ് എച്ച്.എല്‍. ദത്തു തള്ളിയിരുന്നു. ദുഃഖവെള്ളി ദിനത്തില്‍ ജസ്‌റ്റുസുമാരുടെ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചതിനെച്ചൊല്ലി ഉയര്‍ന്ന വിവാദം നിര്‍ഭാഗ്യകരമായെന്നു ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
http://www.mangalam.com/print-edition/india/301903
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin