Thursday, 30 April 2015

വൈദികരുടെ ലൈംഗീകപീഡനം

http://joyvarocky.blogspot.ca/

From: JAMES JOHN <jvattaparambil@
Date: April 23, 2015 at 3:56:31 PM EDT
To: Americankna Kna <americankna@gmail.com>
Subject: വൈദികരുടെ  ലൈംഗീകപീഡനം

     ലൈംഗീകപീഡനം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികപീഡനം നടത്തുകയും, അമേരിക്കന്‍ നീതിന്യായക്കോടതികളുടെ ശിക്ഷഭയന്നു അമേരിക്കയില്‍ നിന്ന് സ്ഥലംവിടുകയുംചെയ്ത ഈ സീറോമലബാര്‍ വൈദീകന്റെ പ്രവര്‍ത്തി അതീവ നിന്ദ്യവും ഹീനവുമാണ്. ഇതിലും നിന്ദ്യവും ക്രൂരവുമായ മറ്റൊരുപ്രവര്‍ത്തികൂടി ഈ വൈദീകന്‍  ചെയിതിരിക്കുന്നതെന്തെന്നാല്‍, മരിച്ചു ഇഹലോകം വെടിഞ്ഞ KCCNA യുടെ ഒരു നാഷണല്‍ കൌണ്‍സില്‍ മെമ്പറുടെ ശവസംസ്കാരവേളയില്‍, മരിച്ചുപോയ വ്യക്ത്തി പള്ളിക്കും പട്ടക്കാരനും സഭക്കും എതിരായിരുന്നുവെന്നു പരസ്യമായി വിളിച്ചുകൂവുകയും ചെയ്തിരിക്കുന്നു.        ഈ വൈദീകന്‍  അമേരിക്കയില്‍നിന്ന് രക്ഷപ്പെട്ടുവെങ്കിലും ഇയാളുടെ ചെയ്തികള്‍ക്കെതിരെ KCCNA നേതൃത്വം ശക്ത്തമായി മുന്നോട്ടു വരേണ്ടതുണ്ട്. ഇയാള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍  സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോമലബാര്‍ രൂപതാധ്യക്ഷനോടും, ഇയാള്‍ സേവനമനുഷ്ട്ടിച്ചിരുന്ന സ്ഥലത്തെ റോമന്‍ കാത്തലിക്ക് ആര്ച്ച്ബിഷപ്പിനോടും, അമേരിക്കയിലെ വത്തിക്കാന്‍ പ്രൊനുന്ഷ്യോയോടും ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെടാവുന്നതാണ്.                                ലൈംഗീകപീഡനം നടത്തിയ ഇയാളെ സംരക്ഷിക്കുകയും സ്ഥലംവിടാന്‍ സഹായിക്കുകയും ചെയ്ത സീറോമലബാര്‍ രൂപതാധ്യക്ഷനും ഉത്തരം നല്കാന്‍ ബാധ്യസ്ഥനാണ്.                    കുറ്റകൃത്യങ്ങള്‍  ചെയ്യുന്ന ക്രിമിനലുകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍  അമേരിക്കയും ഇന്ത്യയും തമ്മില്‍  നയതന്ത്രതലത്തിലുള്ള കരാറുകള്‍  നിലവിലുണ്ട്. ഇക്കാര്യത്തില്‍  ഇന്റര്‍പോളിന്റെ സഹായവും ലഭ്യമാണ്. ലൈംഗീകപീഡനം നടന്ന യഥാസമയത്ത് പോലീസില്‍ പരാതിപ്പെടാന്‍  സാധിച്ചില്ലെങ്കിലും, പിന്നീട് വ്യക്ത്തികള്‍ക്കോ സംഘടനകള്ക്കോ പൊതുതാല്പര്യ ഹര്‍ജി, പീഡനം നടന്ന സ്ഥലത്തെ സുപ്പീര്യര്‍ കോര്‍ട്ടിലോ, ഫെഡറല്‍  കോര്‍ട്ടിലോ ഫയല്‍ ചെയ്യാവുന്നതാണ്. ഒരു moneytory Sueing വന്നാല്‍  ചിക്കാഗോ സീറോമലബാര്‍ രൂപതയെയും അങ്ങാടിയത്ത്പിതാവിനെയും വളരെഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു വലിയവിഷയമാണ് ഈ സീറോമലബാര്‍ വൈദീകന്റെ ബാല ലൈംഗീകപീഡനം.
      പാതിരാത്രിയുടെ മറവില്‍ വൈദീകനും കന്യാസ്ത്രീയുമായുള്ള വേഴ്ച അബദ്ധവശാല്‍ കണ്ടുപോയി എന്നതാണ് നിഷ്കളങ്കയായ സിസ്റ്റര്‍ അഭയ ചെയ്ത തെറ്റ്. രാത്രിയില്‍ ഉറക്കമിളച്ചിരുന്നു പിറ്റേദിവസത്തെ പരീക്ഷക്ക്‌ പഠിച്ചുകൊണ്ടിരുന്ന അഭയ ദാഹിച്ചുവലഞ്ഞു അടുക്കളയില്‍  വെള്ളംകുടിക്കാന്‍ പോയത്അവളുടെ തെറ്റോ ?. സിസ്റ്റര്‍. അഭയയെ കോടാലിക്കൈകൊണ്ട് തലയ്ക്ക് അടിച്ചുകൊന്ന് കിണറ്റിലെറിഞ്ഞ ഇത്തരം ക്നാനായ വൈദീകര്‍ ക്നാനായ സേവനത്തിനായി അമേരിക്കയിലെത്തുമ്പോഴും, ഇതേപോലെ മറ്റുപല ലൈംഗീക ആരോപണങ്ങളില്‍  അകപ്പെട്ട വൈദീകരെ നാട്ടില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുമ്പോഴും ഇത്തരക്കാരെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍  ശേഘരിച്ച് അധികാരികളിലെത്തിക്കാന്‍  KCCNA ക്ക് കടമയുണ്ട് .                              KCCNA എന്ന മഹത്തായ സംഘടന, കേവലം കണ്‍വന്‍ഷന്‍  നടത്താന്‍ വേണ്ടി മാത്രമുള്ള ഒരു സംഘടനയായി മാറാതെ ഇത്തരം സമകാലിക സാമുദായിക പ്രശ്നങ്ങളിള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാകൂ.

ജെയിംസ്‌ വട്ടപ്പറമ്പില്‍ 
Hartford , Connecticut , USA .

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin