Saturday, 4 April 2015





 

വയനാടന്‍ ചുരത്തില്‍ കുരിശിന്‍െറ വഴി 14 ഇടങ്ങളില്‍ പ്രത്യേക പ്രാര്‍ഥന നടന്നു


വയനാടന്‍ ചുരത്തില്‍ കുരിശിന്‍െറ വഴി 14 ഇടങ്ങളില്‍ പ്രത്യേക പ്രാര്‍ഥന നടന്നു
ദു:ഖവെള്ളിയാഴ്ച ദിനത്തില്‍ ക്രൈസ്തവ വിശ്വാസികള്‍ വയനാട് ചുരത്തില്‍ നടത്തിയ കുരിശിന്‍െറ വഴി ^പി. സന്ദീപ്
താമരശ്ശേരി: യേശുദേവന്‍െറ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിച്ച് വയനാടന്‍ ചുരത്തിലൂടെ നടത്തിയ കുരിശിന്‍െറ വഴി ഭക്തിസാന്ദ്രമായി. ദു:ഖവെള്ളിയാഴ്ച രാവിലെ 10ന് അടിവാരം ഗദ്സമനില്‍നിന്ന് ആരംഭിച്ച കുരിശിന്‍െറ വഴിയില്‍ നാടിന്‍െറ നാനാഭാഗങ്ങളില്‍നിന്നത്തെിയ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു. പീലാത്തോസിന്‍െറ അരമനയില്‍നിന്ന് കുരിശും വഹിച്ചുള്ള യേശുദേവന്‍െറ ഗാഗുല്‍ത്താ മലയിലെ കാല്‍വരിയിലേക്കുള്ള യാത്രക്കിടയിലുള്ള 14 സംഭവങ്ങളെ അനുസ്മരിച്ച് 14 ഇടങ്ങളില്‍ പ്രത്യേക പ്രാര്‍ഥന നടന്നു.
പ്രതീകാത്മകമായി യേശുവും പടയാളികളും മറിയവും ഭക്തസ്ത്രീകളും അണിഞ്ഞൊരുങ്ങി വിശ്വാസികള്‍ക്കു മുമ്പേ നടന്നുനീങ്ങി. കുരിശുമേന്തി പ്രാര്‍ഥനകള്‍ ഉരുവിട്ടുകൊണ്ട് നീങ്ങിയ വിശ്വാസികള്‍ക്കൊപ്പം സിസ്റ്റര്‍ ജീനയുടെ നേതൃത്വത്തില്‍ നാല് ഗായകസംഘം അനുഗമിച്ചു.
ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കുരിശിന്‍െറ വഴി ലക്കിടി മൗണ്ട് സീനായില്‍ സമാപിച്ചു.
ഫാ. എമ്മാനുവല്‍ പൊന്‍പാറ ദു$ഖവെള്ളി സന്ദേശം നല്‍കി. തുടര്‍ന്ന്, നേര്‍ച്ചഭക്ഷണത്തോടെ ചടങ്ങുകള്‍ സമാപിച്ചു. കോഓഡിനേറ്റര്‍മാരായ ഫാ. തോമസ് തുണ്ടത്തില്‍, തങ്കച്ചന്‍ താഴത്തുപറമ്പില്‍, ജോസ് അടിവാരം, കുട്ടിയച്ചന്‍ പാല, ഷിബു നെയ്ശ്ശേരി തുണ്ടിയില്‍, ജോയി ഓണാട്ട്, രാജു അമലാപുരി, തോമസ് ജോസഫ്, വില്‍സണ്‍ തുണ്ടത്തില്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.
 http://www.madhyamam.com/news/348189/150404













1 comment:

  1. പാല, ചെങ്ങനാശ്ശേരി, കാഞ്ഞിരപ്പിള്ളി തുടങ്ങിയവിടങ്ങളിൽനിന്നും ആരും വയനാട് ചുരത്തിൽ
    നടന്ന കുരിശിന്റെ വഴിയിൽ പങ്കെടുക്കുവാൻ എത്തിയില്ലെന്നു തോന്നുന്നു. കാരണം പവ്വത്തിലിന്റെ
    സാത്താൻ കുരിശ് ക്ലാവർ ( മാനിക്കേയൻ താമര കുരിശ് ) ഒരിടത്തും കാണാൻ കഴിഞ്ഞില്ല.
    മലയാറ്റൂരും ഭക്തജനങ്ങളുടെ കയ്യിൽ ക്ലാവർ കുരിശ് കാണാൻ കഴിഞ്ഞില്ല. എന്തു പറ്റിയാവോ?.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin