Friday, 10 April 2015

എല്ലാ പൗരന്‍മാരുടെയും മതവിശ്വാസം സംരക്ഷിക്കുമെന്ന്‌ പ്രധാനമന്ത്രി

 

പാരീസ്‌: ഇന്ത്യയിലെ ഓരോ പൗരന്റെയും മതവിശ്വാസത്തിന്‌ തുല്യപ്രാധാന്യം നല്‍കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. എല്ലാ പൗരന്‍മാര്‍ക്കും സ്വാതന്ത്ര്യവും അവകാശവും ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. യുനെസ്‌കോ ആസ്‌ഥാനത്ത്‌ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവെന്ന വിമര്‍ശനങ്ങളുടെ പശ്‌ചാത്തലത്തിലാണ്‌ മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധമെന്ന്‌ അന്താരാഷ്‌ട്ര വേദിയില്‍ തന്നെ പ്രഖ്യാപിച്ചത്‌.
ദുര്‍ബല ജനവിഭാഗത്തിന്റെ ശാക്‌തീകരണത്തിലൂടെയാണ്‌ യഥാര്‍ത്ഥ വികസനം വിലയിരുത്തുന്നത്‌. അധികാരത്തിലെത്തിയത്‌ മുതല്‍ തങ്ങള്‍ സ്വീകരിച്ചു പോരുന്ന തത്വസംഹിത ഇതാണെന്നും മോഡി പറഞ്ഞു. പാരീസിലെ ഷാര്‍ളി ഹെബ്‌ദോ മാഗസിന്റെ ഓഫീസില്‍ ഈ വര്‍ഷം ആദ്യം നടന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ തീവ്രവാദം, കാലാവസ്‌ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും മോഡിയുടെ പ്രസംഗത്തില്‍ പരാമര്‍ശ വിഷയമായി.
ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കാനും മോഡി മറന്നില്ല. ഐക്യരാഷ്‌ട്ര സംഘടനയെപ്പോലെ ലോകത്തെ സേവിക്കുന്ന മറ്റൊരു സംഘടനയില്ല. വെല്ലുവിളികള്‍ക്കിടയിലും ലോക ഉന്നമനത്തിന്‌ വേണ്ടിയാണ്‌ യു.എന്‍ നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലോക സംസ്‌കാരങ്ങളുടെ സംരക്ഷണത്തിനായി യു.എന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്‌ക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രഥമ യൂറോപ്പ്‌ സന്ദര്‍ശനത്തിന്‌ പാരീസില്‍ എത്തിയ മോഡി ഇന്ന്‌ വൈകിട്ട്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാങ്കോയിസ്‌ ഒലാണ്ടെയുമായി കൂടിക്കാഴ്‌ച നടത്തും. ഫ്രാന്‍സില്‍ നിന്ന്‌ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്‌ സംബന്ധിച്ച്‌ കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയാകും.
 http://www.mangalam.com/latest-news/303703

2 comments:

  1. സഭാധികാരികൽക്കും രാഷ്ട്രീയകാർക്കും സോഷ്യൽ മീഡിയ നെറ്റ് വർക്കുകൽ തലവേദനയാകുന്നു!.

    ജോബി ജോർജ്:-

    സഭയിലുള്ള ദൈവവിളി കുറയുവാൻ കാരണം സോഷ്യൽ മീഡിയ നെറ്റ് വർക്കുകളാണെന്ന്
    കർദ്ദിനാൽ മാർ ആലഞ്ചേരിയും, തൃശൂർ രൂപതാ മെത്രാൻ ആൻഡ്രൂസ് താഴത്തും അഭിപ്രായപ്പെട്ടു.
    അതിൽ സോഷ്യൽ മീഡിയാക്കുള്ള പങ്ക് എന്താണ് എന്ന് അവർ വ്യക്തമാക്കിയില്ല. സഭയിൽ നടക്കുന്ന
    അതിക്രമങ്ങൽ വെളിച്ചത്ത് കൊണ്ടുവരുന്നതിൽ സോഷ്യൽ മീഡിയ വഹിച്ച പങ്ക് പ്രശംസനീയംതന്നെ.
    കണ്ണടച്ചിരുന്നു പാൽ നുകരുന്ന പൂച്ചയുണ്ടോ അറിയുന്നു താൻ ചെയ്യുന്ന പ്രവൃത്തി മറ്റ് പലരും
    കാണുന്നുണ്ടെന്ന്. സഭാധികാരികൽക്ക് എന്തും ആകാം, അത് ചോദ്യം ചെയ്യപ്പെടുകയോ മറ്റാരോടും
    പറയാനോ പാടില്ല. അങ്ങനെ സംഭവിച്ചാൽ അത് പാപമാണെന്നും അവന്റെ കുടുംബം ഏഴു തല-
    മുറവരെ നശിച്ചുപോകുമെന്നും പറഞ്ഞു ഭീഷണിമുഴക്കി സഭാജനങ്ങളെ ഭയപ്പെടുത്തിയിരുന്ന ഒരു കാലം
    ഉണ്ടായിരുന്നു. സഭയിൽ അധികാരികളുടെ ഭാഗത്തുനിന്ന് എന്ത് കൊള്ളരായ്മത്തരം ഉണ്ടായാലും അത്
    മൂടിവച്ചും, അല്ലങ്കിൽ ജനങ്ങളെ തെറ്റിധരിപ്പിച്ചും അവരുടെ ഭാഗം ക്ലീനാക്കുമായിരുന്നു. അല്ലങ്കിൽ
    സിസ്റ്റർ അഭയയുടെ കേസുപോലെ തെളിയപ്പെടാത്തതാക്കി നീട്ടി നീട്ടി കൊണ്ടുപോകും. സിസ്റ്റർ അനിറ്റയെ
    പോലുള്ളവർ മഠത്തിലുണ്ടായാൽ അധികാരികളുടെ അതിരുകവിഞ്ഞുള്ള സ്വാതന്ത്ര്യം വിലപോകാതെ
    വരികയും സംഗതി പുറം ലോകമറിയുകയും ചെയ്യും. ഇതിനൊക്കെ സാമാന്യം നല്ലരീതിയിൽതന്നെ
    കടിഞ്ഞാണം ഇടുവാൻ ഇന്ന് സോഷ്യൽ മീഡിയാക്ക് കഴിഞ്ഞുവെന്നത് സത്യത്തിൽ നമുക്കേവർക്കും
    അഭിമാനം കൊള്ളാവുന്ന ഒരു വസ്തുതയാണ്. ഇനിയും നാണക്കേടും അഭിമാനവും ഭയന്ന് മറ്റ് ഭീക്ഷണിക്ക്
    വിധേയരായും നിരവധിപേർ ഇന്നും കന്യാസ്ത്രീമഠത്തിന്റെ നാലു ചുമരുകൽക്കുള്ളിൽ കഴിയുന്നുണ്ട്.
    തങ്ങൽ മൂലം സമൂഹത്തിൽ മാന്യതയുള്ള സ്വന്തം കുടുംബങ്ങൽക്ക് നാണക്കേട് വരാതിരിക്കാനാണ് പലരും
    അധികാരികളുടെ പീഡനങ്ങൽ സഹിക്കുന്നത്. അല്ലങ്കിൽ എത്രയോപേർ സിസ്റ്റർ അഭയയെപോലെ കിണറ്റിലും,
    സേഫ്റ്റി ടാങ്കിലുമായി ഇതിനോടകം കിടന്നേനെ. ബാഗ്ലൂരിൽ ഒരു വൈദികനെവരെ സഹപ്രവർത്തകർ കൊന്നു
    കളഞ്ഞില്ലേ, പിന്നെയാ ഒരു കന്യാസ്ത്രീയെ കൊല്ലാൻ ഇവർക്ക് ബുദ്ധിമുട്ട്.

    മറ്റൊരുപക്ഷം ചിന്തിക്കുന്നത് കാമവെറിയന്മാരായ മത അധികാരികളാൽ നഷ്ടപ്പെട്ട തന്റെ ജീവിതാന്തസ് ഇനി
    ഒരിക്കലും തിരികെകിട്ടില്ലെന്നുള്ള മനോവ്യതയിൽ ശേഷ ജീവിതംകൂടി ഇവർക്ക് സമ്മാനിക്കുന്നു. പശുവിന്റെ
    കടിയും മാറും കാക്കയുടെ വിശപ്പും പോകും, എന്ന ചിന്താഗതിയിലാകും ശേഷിക്കുന്ന ജീവിതകാലം. ഓരോ
    കന്യാസ്ത്രീമഠങ്ങളിലും കഴിയുന്ന മറ്റ് സിസ്റ്റേഴ്സിൽനിന്നും പുറത്തുവരുന്ന നഗ്നസത്യങ്ങളാണിതൊക്കെ. ഇതൊക്കെ
    വെളിച്ചത്ത് വന്നുകൊണ്ടിരിക്കുന്നത് മാധ്യമങ്ങളും, സോഷ്യൽ മീഡിയ നെറ്റ് വർക്കുകളും ഇന്ന് സുപ്രധാന പങ്ക്
    വഹിക്കുന്നതുകൊണ്ട് മാത്രമാണ്. പിന്നെ എങ്ങനെയാണ് കർദ്ദിനാൽ ആലഞ്ചേരിക്കും, തൃശൂർ രൂപതാ മെത്രാൻ
    ആൻഡ്രൂസ് താഴത്തിനും സോഷ്യൽ മീഡിയായോട് കൂറുണ്ടാകുക. ഏത് മാതാപിതാക്കളാണ് സ്വന്തം മക്കളെ അറവു
    ശാലയിലേക്കെന്നപോലെ മഠത്തിലോട്ടയക്കുന്നത്. മുട്ടയിനിന്ന് പുറത്ത് വന്ന കുഞ്ഞുങ്ങളെ തള്ളക്കോഴി തന്റെ
    ചിറകിനടിയിൽ സംരക്ഷിക്കുന്നത്പോലെ ആരെങ്കിലും സ്വന്തം മക്കളെ സഭയിലെ കഴുകന്മാർക്ക് കൊടുക്കുമോ?.

    ReplyDelete
  2. സത്യത്തിൽ ഇന്ന് സീറോ മലബാർ സഭ എന്ന് കേട്ടാൽ മനുഷ്യന് പ്രാന്തു പിടിക്കും. കുറെ കാമവെറിയന്മാരുടെ
    സങ്കടന, അതിൽ കവിഞ്ഞെന്താണ് ഇന്ന് സീറോ മലബാർ സഭ. ഇന്ന് സഭയിൽ നടക്കുന്നത് എന്താണ്, തനി രാഷ്ട്രീയം.
    ആത്മീയകാര്യങ്ങളിൽ വേണ്ട ശ്രദ്ധ ചെലുത്താതെ തെരുവുതെണ്ടികളുമായി കൂടികലർന്ന് മതപുരോഗിതർ ഗുണ്ടകളായി
    മാറിയാൽ സഭ എങ്ങനെ മുന്നോട്ട് പോകും. എന്തിനുവേണ്ടിയിട്ടാണ് ഈ കഫടഭക്തർ ധ്യാനം നടത്തി മറ്റുള്ളവരുടെ
    കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നത്. അമ്മ അമ്മ എന്ന് വാ തോരാതെ വിളിച്ചോണ്ട് പകലന്തിയോളം പുറകെനടന്നിട്ട്
    വിളക്കണച്ചപ്പോൽ സംഗതി മാറി!. ഇതാണ് ഇവരുടെ കയ്യിലിരിപ്പ്, ഓർത്ത് വച്ചാൽ എല്ലാവർക്കും നല്ലത്.

    എന്തിനും ഏതിനും യേശുവിനെ സാക്ഷിയാക്കി ഈ വൃത്തികെട്ട സഭാധികാരികൽ കാണിച്ചുകൂട്ടുന്ന അസംബന്ധങ്ങൽ
    കണ്ട് കണ്ട് ജെനം മടുത്തു. ഓരോ കള്ളക്കുരിശുകൽ ആണ്ടുതോറും പൗവ്വത്തിൽ തന്റെ സ്വന്തം ശ്രഷ്ടിയിൽ നിർമ്മിച്ച്
    മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങൽക്കരികിൽ കൊണ്ടുപോയി കുഴിച്ചിടും. നിലക്കൽ സംഭവം പൗവ്വത്തിലിന്റെ ശ്രഷ്ടി
    യായിരുന്നു. ക്ലാവർ കുരിശ്, താമര കുരിശ്, മാനികുരിശ്, മാർതോമാകുരിശ്, സാത്താൻ കുരിശ് ഏതെല്ലാം നിറത്തിൽ,
    ഏതെല്ലാം വലിപ്പത്തിൽ, എത്ര തരത്തിലുള്ള ലോഗംകൊണ്ടുള്ളത് തീർന്നില്ല പിന്നെ ഈ കുരിശുകൽ നാട്ടാനായി എത്ര
    കൊടിമരങ്ങൽ, അതോ പിച്ചളകെട്ടി അംബലകൊടിമരം പോലെ ഉയരത്തിൽ, പള്ളിയായ പള്ളികളിലും, മഠങ്ങളിലും,
    മൈൽകുറ്റികളിലും, ശവക്കല്ലറകളിലും എന്നുവേണ്ട പാന്റികളിലുംവരെ ഈ സാത്താൻ കുരിശ് കൊത്തിപിടിപ്പിച്ചു.
    ഇതിനൊക്കെ ചിലവായ പണമുണ്ടെങ്കിൽ ഇന്ത്യയിൽ ഒറ്റ പട്ടിണികുടുംബങ്ങൽ ഇല്ലാതെ അവരെ സംരക്ഷിക്കാമായിരുന്നു.
    വീടില്ലാത്തവർക്ക് എല്ലാവർക്കും ഭവനങ്ങൽ നിർമ്മിച്ചുനൽകാമായിരുന്നു. ഇതിനൊക്കെ ചിലവാക്കിയ പണം എവിടുന്ന്.
    ഈ പൗവ്വത്തിലിന്റെ കുടുംബസ്വത്ത് എടുത്താണോ ഇതൊക്കെ ചെയ്തത്. ആരോട് ചോദിച്ചിട്ട് അങ്ങേരു ഇതൊക്കെ
    ചെയ്തു. ആരു ഇതൊക്കെ ചെയ്യാനുള്ള അധികാരം ഈ വടോ വൃദ്ധന് നൽകി. ജനങ്ങളുടെ സബത്ത് ദുർവിനിയോഗം
    ചെയ്തിരിക്കുന്നു. ഫാ. തേലക്കാടനെ കൂട്ടുപിടിച്ച് സിസ്റ്റർ അനിറ്റയെ ഒതുക്കിയതുകൊണ്ട് ജോർജ് ആലഞ്ചേരി തൽക്കാലം
    തടിതപ്പി. വടിക്ക് പോയിട്ടേയുള്ളു അടി പുറകെ വരുന്നുണ്ട്. ഒരുങ്ങിയിരുന്നോളൂ.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin