പള്ളിമേടയിലെ പീഡനം : വികാരിയെ മേയ് 5 വരെ അറസ്റ്റ് ചെയ്യരുത്
കൊച്ചി : പതിന്നാലുകാരിയെ പള്ളിമേടയിൽ പീഡിപ്പിച്ച കേസിലെ പ്രതി പുത്തൻവേലിക്കര ലൂർദ്മാതാ പള്ളിവികാരി ഫാ. എഡ്വിൻ ഫിഗ്രേസിനെ മേയ് 5 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ പുത്തൻവേലിക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് ഒളിവിൽ പോയ ഫാ. എഡ്വിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് നിർദ്ദേശം നൽകിയത്. അഡ്വ. രഞ്ജിത്ത് ശങ്കർ, അഡ്വ. ഷിജു എബ്രഹാം വർഗീസ് എന്നിവർ മുഖേന നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നേരത്തേ സർക്കാരിന്റെ നിലപാട് തേടിയിരുന്നു.
ഇന്നലെ ഹർജി വീണ്ടും പരിഗണിച്ചപ്പോൾ സർക്കാർ അഭിഭാഷകൻ നിലപാടു വ്യക്തമാക്കാൻ കൂടുതൽ സമയം തേടി. അനുവദിച്ച സിംഗിൾബെഞ്ച് മേയ് 5 വരെ വികാരിയെ അറസ്റ്റ് ചെയ്യരുതെന്ന് നിർദ്ദേശിക്കുകയായിരുന്നു.
http://news.keralakaumudi.com/news.php?nid=d3fbb812fc848cdb665e3fbf8c7256af

No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin