Monday, 6 April 2015

സമാധാനത്തിനായി പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം
Posted on: 06 Apr 2015




വത്തിക്കാന്‍ സിറ്റി:
ലോകത്ത് സമാധാനം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും യത്‌നിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ സാക്ഷിനിര്‍ത്തി നല്‍കിയ ഈസ്റ്റര്‍ദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ പതിനായിരങ്ങളാണ് കനത്തമഴയിലും പാപ്പയുടെ സന്ദേശം കേള്‍ക്കാന്‍ ഒത്തുകൂടിയത്.

സിറിയ, ഇറാന്‍, എന്നിവിടങ്ങളില്‍ ആഭ്യന്തരകലാപവും യുദ്ധവും കാരണം ജനങ്ങള്‍ നരകിക്കുകയാണ്. യുക്രൈന്‍, ലിബിയ, യെമന്‍, നൈജീരിയ, സുഡാന്‍, കോംഗോ എന്നിവിടങ്ങളിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. ഇവിടെയെല്ലാം സമാധാനം പുനഃസ്ഥാപിക്കേണ്ടതുണ്ട്. നമ്മുടെ സഹോദരീസഹോദരന്മാരാണ് ഇതുകാരണം കഷ്ടപ്പെടുന്നത്. കെനിയയിലെ ഗാരിസ്സ സര്‍വകലാശാലയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടിയും പാപ്പ പ്രാര്‍ഥനയര്‍പ്പിച്ചു.

ഇറാനും പാശ്ചാത്യശക്തികളും തമ്മില്‍ ആണവധാരണയില്‍ എത്തിയത് സമാധാന പാലനത്തിലേക്കുള്ള ചുവടുവെപ്പാകട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു.

 http://www.mathrubhumi.com/online/malayalam/news/story/3517810/2015-04-06/world

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin