Thursday, 2 April 2015

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു



ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു
തൃശൂര്‍: ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മയ്ക്കായി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ പെസഹാ വ്യാഴം ആചരിക്കുന്നു. കേരളത്തിലെ വിവിധ പള്ളികളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക പ്രാര്‍ഥനകളും നടന്നു.

അന്ത്യ അത്താഴവേളയില്‍ ക്രിസ്തു ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിന്റെ ഓര്‍മയ്ക്കായാണ് പള്ളികളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും അപ്പം മുറിക്കല്‍ കര്‍മവും നടത്തുന്നത്. കുരിശു മരണത്തിന്റെ ദു:ഖവെള്ളി, ഉയര്‍പ്പിന്റെ ഈസ്റ്റര്‍ എന്നിവക്ക് ദേവാലയങ്ങളും ക്രൈസ്തവ വിശ്വാസികളുടെ വീടുകളും തയ്യാറെടുത്തുകഴിഞ്ഞു.

തൃശൂര്‍ വ്യാകുല മാതാവിന്റെ ബസിലിക്കയില്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കാല്‍കഴുകല്‍ ശുശ്രൂഷക്ക് നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാന നടത്തിയതിന്റെന്റെ സ്മരണയ്ക്കായി പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു.

കൊച്ചി സെന്റെ മേരീസ് ബസലിക്കയില്‍ സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കൊച്ചി സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലും തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
 http://4malayalees.com/index.php?page=newsDetail&id=60039

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin