യേശുവിന്റെ കുരിശ് മരണത്തിന്റെ
ഓര്‍മ്മ പുതുക്കി ലോകം ദു:ഖവെള്ളി
ആചരിച്ചു; മാര്‍പാപ്പ 12 തടവുകാരുടെ കാല്‍ കുഴികി മുത്തി
|
|
|
|
|
ലണ്ടന്‍: ത്യാഗസ്മരണകളുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള
ക്രിസ്തുമത വിശ്വാസികള്‍ ദു:ഖവെള്ളി ആചരിച്ചു. യേശുവിന്റെ കുരിശ് മരണ
ഓര്‍മ്മകള്‍ വിശ്വാസികള്‍ക്ക് ആത്മീയ സായൂജ്യത്തിന്റെ ദിനമായി.
പലയിടങ്ങളിലും കുരിശ് മരണത്തിന് പുനരവതരണം അരങ്ങേറി . ആയിരങ്ങളാണ്
ദു:ഖവെള്ളി ദിനത്തില്‍ രാത്രി നടന്ന ആരാധനകളില്‍ സെന്റ് പീറ്റേഴ്‌സ്
ബസലിക്കയില്‍ എത്തിച്ചേര്‍ന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ ചടങ്ങുകള്‍ക്ക്
മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മിഡില്‍ ഈസ്റ്റിലും, ആഫ്രിക്ക തുടങ്ങിയ
രാജ്യങ്ങളിലും ക്രിസ്തുമത വിശ്വാസികള്‍ നേരിടുന്ന വര്‍ഗ്ഗീയ അതിക്രമങ്ങളെ
അദ്ദേഹം അനുസ്മരിച്ചു.
പതിനായിരക്കണക്കിന് തീര്‍ത്ഥാടകരും റോമക്കാരും വിനോദസഞ്ചാരികളും
ചത്വരത്തില്‍ എത്തിയിരുന്നു. യേശുക്രിസ്തുവിന്റെ കുരിശ് മരണത്തിന്റെ
ഓര്‍മ്മകളില്‍ വിശ്വാസികള്‍ ആരാധനകളില്‍ മുഴുകി. വിശുദ്ധ വാര
ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ
നേതൃത്വത്തില്‍ ഞായറാഴ്ച ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ്
ബസലിക്കയില്‍ ആരാധന നടക്കും.
ചടങ്ങുകള്‍ക്കും ആരാധനകള്‍ക്കും ശേഷം ദു:ഖവെള്ളി ദിനത്തില്‍ പോപ്പ്
പതിവില്‍ നിന്നും വ്യത്യസ്തമായി തടവുകാരുടെ കാലുകള്‍ കഴുകി മുത്തി. ഇതില്‍
മുന്‍ മിസ്സ് ഇറ്റലി മത്സരത്തിലെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരിയായ
സ്ഥാനാര്‍ത്ഥിയും ഉണ്ടായിരുന്നു. ഇവര്‍ തന്റെ സുഹൃത്തിന്റെ ക്രെഡിറ്റ്
കാര്‍ഡ് മോഷ്ടിച്ചതിനാണ് ഇവര്‍ തടവിലായത്. ഇവരുള്‍പ്പെടെ 12ഓളം ജയില്‍
വാസികളുടെ കാലുകളും അദ്ദേഹം കഴുകി. യേശുവിന്റെ അവസാന അത്താഴത്തിന്റെ
ഓര്‍മ്മയ്ക്കായാണ് പോപ്പ് കാലുകള്‍ കഴുകുന്നത്. ഇത്തവണ പോപ്പ് തടവുകാരുടെ
കാലുകളാണ് കഴുകിയത്.
|
|
|
|
http://4malayalees.com/index.php?page=newsDetail&id=60086 |
|
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin