Monday, 13 April 2015

മലയാറ്റൂര്‍ പുതുഞായര്‍ തിരുനാള്‍; മല കയറിയതു പതിനായിരങ്ങള്‍






 
കാലടി : അന്തര്‍ദേശീയ തീര്‍ഥാടനകേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലും സെന്റ് തോമസ് പളളിയിലും (താഴത്തെ പളളി) മാര്‍ തോമാശ്ളീഹായുടെ പുതുഞായര്‍ തിരുനാള്‍ ഭക്തിയുടെ നിറവില്‍ കൊണ്ടാടി.

വ്യാഴാഴ്ച കൊടിയേറ്റു ദിവസം മുതല്‍ വിശ്വാസികളുടെ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. പൊന്നിന്‍ കുരിശുമുത്തപ്പോ പൊന്‍മലകയറ്റമെന്ന ശരണ മന്ത്രവുമായി പതിനായിരങ്ങളാണ് ഈ ദിവസങ്ങളില്‍ കുരിശുമുടി കയറിയത്.പുതുഞായര്‍ തിരുനാളായിരുന്ന ഇന്നലെയോടെ തീര്‍ഥാടകപ്രവാഹം പാരമ്യത്തിലെത്തി.

മലയടിവാരത്തെ മാര്‍തോമാശ്ളീഹായുടെ തിരുസ്വരൂപത്തിന്റെ മുന്നില്‍ പ്രാര്‍ഥനയര്‍പ്പിച്ചാണ് വിശ്വാസികള്‍ മലകയറിയത്. പീഡാനുഭവത്തിന്റെ ഓര്‍മ പുതുക്കുന്ന 14 സ്ഥലങ്ങളിലും മെഴുകുതിരികള്‍ കത്തിച്ചു കുരിശിന്റെ വഴി പ്രാര്‍ഥനകള്‍ ചൊല്ലിയാണ് തീര്‍ഥാടകര്‍ മലമുകളിലേക്കു നീങ്ങിയത്.

അവിടെനിന്ന് 20 കല്‍പ്പടവുകളും കയറി മാര്‍ത്തോമാ ശ്ളീഹായുടെ തിരുസ്വരൂപവും തിരുശേഷിപ്പു സൂക്ഷിച്ചിരിക്കുന്ന കുരിശുമുടിയിലെ മാര്‍ത്തോമാ മണ്ഡപത്തിലെത്തി തിരുശേഷിപ്പും ബലിയര്‍പ്പണ സന്നിധി, ആന കുത്തിയ പളളി, അത്ഭുത ഉറവ, പൊന്‍കുരിശ്, മാര്‍തോമാശ്ളീഹായുടെ കാല്‍പ്പാടുകള്‍ എന്നിവിടങ്ങളിലും തൊട്ടു വണങ്ങിയശേഷമാണ് വിശ്വാസികള്‍ മലയിറങ്ങിയത്.

ഇന്നലെ അര്‍ധരാത്രി കുരിശുമുടിയില്‍ റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന നടന്നു. മലയാറ്റൂര്‍ മഹായിടവകയിലെ വികാരിമാര്‍ സഹകാര്‍മികരായി. രാവിലെ

9.30നു ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, പ്രസംഗം എന്നിവയ്ക്കു എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക റെക്ടര്‍ റവ.ഡോ. ജോസ് പുതിയേടത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. വക്കച്ചന്‍ കൂമ്പയില്‍ സഹകാര്‍മികനായി. തുടര്‍ന്നു പ്രദക്ഷിണം നടന്നു. ഉച്ചകഴിഞ്ഞു മൂന്നിനു വിശ്വാസികള്‍ തലച്ചുമടായി പൊന്‍പണം ഇറക്കി.

സെന്റ് തോമസ് പളളിയില്‍ (താഴത്തെ പള്ളി) രാവിലെ 10.30നു ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്കു ഫാ. പോള്‍ മനയമ്പിളളി മുഖ്യകാര്‍മികത്വം വഹിച്ചു. റവ.ഡോ.ജോസ് ചിറമേല്‍ വചനസന്ദേശം നല്‍കി. വൈകിട്ട് 5.30 കുരിശുമുടിയിലെ പൊന്‍പണം എത്തിച്ചേര്‍ന്നു.

തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം എന്നിവയ്ക്കു ഫാ.ബിജു കണ്ടത്തില്‍ കാര്‍മികനായി. കുരിശുമുടിയിലും സെന്റ് തോമസ് പളളിയിലും എട്ടാമിടം തിരുനാള്‍ 17 മുതല്‍ 19 വരെ ആഘോഷിക്കും. എട്ടാമിടം തിരുനാള്‍ വരെ വിശ്വാസികളുടെ തിരക്ക് തുടരും. 
 http://www.deepika.com/ucod/

2 comments:

  1. അപ്രതീഷമായി നാട്ടിൽ പോകാൻ പ്ലെയിനിലിരിക്കുംബോൽ സ്വന്തം ഇടവകയിലെ വികാരിയച്ചനെ പ്ലെയിനിൽകണ്ട
    അല്മായൻ സുഹൃത്തിനേയും പിന്നെ പള്ളിയിലുണ്ടായിരുന്ന കൊച്ചച്ചനേയും ഫോണിൽ വിളിച്ച് കാര്യം തിരക്കി.
    അച്ചന് എന്തോ ശാരീരിക പ്രശ്നം ഉള്ളതുകൊണ്ടാണ് പെട്ടെന്ന് നാട്ടിൽ പോകുന്നതെന്നു കൊച്ചച്ചൻ പറഞ്ഞുതടിതപ്പി.
    ഒരു ഇടവക വികാരി ആരോടും പറയാതെ എങ്ങനെയാ നാട്ടിൽ പോകുക. അതിൽ എന്തോ കള്ളത്തരം ഇല്ലേ, ഉണ്ട്.
    പോലീസ് സക്കറിയായെ അറസ്റ്റ് ചെയ്യുന്നതിനുമുൻപ് നാടുവിട്ടാൽ അങ്ങാടിക്ക് തടിതപ്പാം, അതാണ് കാര്യം.
    പോലീസ് അന്വേഷണത്തിൽ പ്രതി രാജ്യം വിട്ടാൽ കേസ് തള്ളിപ്പോകും, കാഞ്ഞ ബുദ്ധിയാണ് അങ്ങാടിയുടേത്. പ്രതിക്ക്
    തിരിച്ച് അമേരിക്കയിൽ വരാൻ പറ്റില്ല. കേസിന് മുൻപ് പ്രതിയെ തിരികെ എത്തിച്ചാൽ അങ്ങാടി കുഴയും. തീവ്രവാദി
    ആണോ ഈ ബിഷൊപ് ജേക്കബ് അങ്ങാടിയത്ത്. ഫാ. ജെക്കബ് അങ്ങാടിയത്ത് എന്ന് മുതൽ ബിഷൊപ് ആയോ അന്ന്
    മുതൽ അമേരിക്കയിൽ സീറോ മലബാർ സഭ തീവ്രവാദത്തെയും തീവ്രവാദികളേയും നേരിട്ടുകൊണ്ടിരിക്കുകയാണ്.
    കത്തോലിക്കാ സഭയെ ഇന്ന് പരിശുദ്ധ കത്തോലിക്കാസഭ എന്ന് വിളിക്കാൻ ബുദ്ധിമുട്ടാണ്. അതുപോലെതന്നെ സഭാ
    അധികാരികളേയും. കത്തോലിക്കാ തിരുസഭ ഇന്ന് സഭയിൽതന്നെയുള്ള തീവ്രവാദത്തെയും, തീവ്രവാദികളേയുമാണ്
    ഭയപ്പെടുന്നത്, മറ്റ് മതസ്തരെയോ സംഘടനയെയോ അല്ല. തന്റെ കണ്ണിൽ തടിക്കഷണം കിടക്കുംബോൽ മറ്റുള്ളവരുടെ
    കണ്ണിലെ കരട് എടുക്കാൻ ശ്രമിക്കുകയാണ് സഭ.

    ReplyDelete
  2. അങ്ങിനെ കറിയാച്ചനും കയറിനിരങ്ങിയിട്ടു രക്ഷപെട്ടു !!!!
    എന്നിവിടെ ക്ലാവര് വെച്ചോ അന്നുതൊട്ട് തുടങ്ങിയതാ ഈ നാണക്കേടും ഒളിച്ചോട്ടവും. ക്ലാവറിനെ ആരൊക്കെ വന്ധിച്ചുവോ അവൻറെയൊക്കെ വീട്ടിൽ കയറിനിരങ്ങിയിട്ടാണ് ഈ പൂജാരിമാർ പോയത്. നമ്മുടെ ഫിലോസഫി എന്താന്നുവെച്ചാൽ "അതിനിവര് ചെയ്യുന്നത് നോക്കണ്ടാ പറയുന്നത് കേട്ടാൽ പോരെ എന്നല്ലേ" പിന്നെങ്ങിനെ ശരിയാകും. സ്വന്തം കുടുംബത്തിൽ കയറി പ്രാക്കാണ്ടിച്ചാലും ഇതുതന്നെ നമ്മൾ പറയും.അതിന്റെകൂടെ നമ്മുടെ വലിയ തിരുമേനിയുടെ കുറച്ചു മില്ലിയൻ ഡോളറും കൂടി കിട്ടിയാൽ പിന്നെ കുശാൽ.പിന്നെ നമ്മുടെ മക്കളെ പ്രക്കാണ്ടിചാലും ഭാരിയയെ പ്രാക്കണ്ടിചാലും ആര്ക്കും ഒരു പരിഭവവുമില്ല .പണത്തിനു മീതെ നമ്മുടെ പാതിരിമാർ പറക്കുന്നു.നമ്മുടെ പണം മേടിച്ചിട്ട് വെടിനിറുത്തൽ പ്രഖ്യാപിക്കൂന്നു .ഇതൊക്കെ ഞങ്ങളും മറ്റുള്ളവരും കാണുന്നു എന്നും എല്ലാവരും അറിയുന്നു എന്ന സാമാന്യ ബോധമെങ്കിലും വേണ്ടേ? ജിജോ കയരിയിരങ്ങാത്ത എത്ര വീടുകലുണ്ടിവിടെ? കരിയാച്ചനെ അറിയാത്ത എത്ര മക്കളുണ്ടിവിടെ? പ്രാക്കാണ്ടിച്ചു പിട്ച്ചാൽ ഇപ്പൊ നമ്മുടെ തിരുമേനി ജയിലിലാകും എന്നാണു ചിലരുടെ വിശ്വാസം..വെറുതെ..അയാളെ ആരും ഒന്നും ചെയ്യില്ല...നമ്മുടെ പൈസ കൊണ്ട് അയാളിതൊക്കെ ഒതുക്കും.സംശയമുണ്ടോ? ഇവന്മാരുടെ കൂടെ ഫോട്ടോക്ക് പോസ് ചെയ്യാനും ഡിന്നർ കഴിക്കാനും എന്തൊരു തിരക്കാണ് നമുക്ക്.അറിയുക മക്കളെ മറ്റുള്ളവർ നിങ്ങളെ കാണുകയും അറിയുകയും ചെയ്യുന്നുണ്ട്. ഇനിയെങ്കിലും നിങ്ങള്ക്ക് സത്യവിശ്വാസത്തിലേക്ക്‌ വന്നുകൂടെ? സ്വന്തം മക്കളെ വെറുതെ കണ്ട ചെന്നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കണോ ?ക്ലാവരിൽ ക്കൂടിയുള്ള രക്ഷ ഏതാണെന്ന് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ നിങ്ങള്ക്ക്? പൂജാരിമാര്ക്ക് കപ്പയും മീങ്കറിയും കൊണ്ട് പോകുന്ന ഭാര്യമാരെ നിലക്കുനിര്ത്തുക.ഇവന്മാരെ വീട്ടില് വിളിച്ചു രാത്രി പാര്ട്ടിക്കു ഊട്ടുന്ന പരിപാടി നിര്ത്തുക. നമ്മുടെ കുഞ്ഞുമക്കൾ ഇവന്മാരുടെ ഏഴയലത്ത് പോകാതെ നോക്കുക.ഇവരുടെ തലയ്യിലും .......ലയിലും കയിവെക്കാതെ നോക്കുക.കുറച്ചു നക്കാപ്പിച്ച പണത്തിനുവേണ്ടി ചാരിത്ര്യം കൊടുക്കാതിരിക്കുക.ഇവര് കാരണം അബോർഷനിടവരുത്താതിരിക്കുക .കടകളും ബുക്കിംഗ് കേന്ദ്രങ്ങളും തുറക്കാതിരിക്കുക.അതിലും ഭേദം പട്ടിണി കിടക്കുന്നതാണ് നല്ല്തെന്നോര്ക്കുക.എല്ലാറ്റിനുമുപരിയായി ക്ലാവരെന്ന ചെകുത്താൻ സ്തൂപത്തെ ആരാധിക്കാതിരിക്കുക.ഇവന്റെയൊക്കെ കൂടെ നിന്ന് ഫോട്ടോയെടുത്തു ഫൈസ് ബുക്കിലും അല്ലാത്ത ബുക്കിലും ഇടുന്നവരെ സംശയത്തോടെ നോക്കേണ്ടിയിരിക്കുന്നു.രാത്രി 6 മണിക്ക് ശേഷം മക്കളോടും ഭാര്യയോടുമൊപ്പം വീട്ടിലുണ്ടാകുക.പൂജാരിമാരിൽനിന്ന് 3 മയിലെങ്കിലും ദൂരത്തിൽ താമസിക്കുക.ഓർക്കുക മക്കളെ തിരഞ്ഞെടുക്കപ്പെട്ടവന്റെ എല്ലാ സാധനങ്ങളും വിശുദ്ധമല്ലെന്നു .

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin