2011 ല്‍ മാഞ്ചസ്റ്ററില്‍ സീറോ മലബാര് സഭയുടെ അനുമതിയോടെയും,
അന്നത്തെ അത്മായ കമ്മീഷന്‍ ചെയര്‍മാന്‍, അത്മായ സെക്രട്ടറി, കൂടാതെ രണ്ടു
പിതാക്കന്‍മ്മാരും മാര്‍ത്തോമ്മാ കത്തോലിക്കരുടെ കൂട്ടായ്മ്മ
ആശീര്‍വ്വദിക്കുന്ന സമ്മേളനത്തില്‍ വിശുദ്ധ കുര്‍ബ്ബാനയിലെങ്കിലും പങ്കു
ചേരണം എന്ന് അഭിവന്ദ്യ പിതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ സീറോ മലബാര്‍ സഭ
നെടുകെ മുറിക്കപ്പെടുന്ന കരിദിനമാണെന്നും കാല്‍മുട്ടില്‍ നിന്ന്
കൈവിരിച്ച് പ്രാര്‍ത്തിക്കുക മാത്രം ചെയ്യും എന്ന് നെഞ്ചത്ത് കൈ വെച്ച്
ആക്രോസിച്ച യു കെ സഭാ നേതൃത്വം ഈ വരുന്ന 25 നു യഥാര്‍ത്തത്തില്‍ സീറോ
മലബാര്‍ സഭ പിളരുമ്പോള്‍ ക്‌നാനായ സഹോദര്‍ക്ക് കൈകൊടുക്കുവാന്‍ പോകുമോ,
അതോ നന്ദി സ്മാരകമായി നല്‍കുന്ന ഉപഹാരം കൈപ്പറ്റുമോ അതോ വീണ്ടും പഴയ
മുട്ടില്‍മ്മേല്‍ നിന്നുള്ള പ്രാര്‍ത്ഥന ആവര്‍ത്തിക്കുമോ എന്ന് ഈ തോമാന്
ആശങ്ക?
തങ്ങളുടെ പാരമ്പര്യവും പൈതൃകവും തനിമയും( അതിനെപ്പറ്റി
വിവര്‍ന്നിക്കുവാന്‍ ഈ വെറും തോമാക്ക് ആവില്ല. എങ്കിലും ഒന്ന് പറയാം
ഇന്ത്യയില്‍ 170 കത്തോലിക്കാ രൂപതകളില്‍ 131 ലാറ്റിനും, 29 സീറോ മലബാറും,
10 എണ്ണം സീറോ മലങ്കരയും ആയി വിഭജിക്കപ്പെട്ടിരിക്കുന്നു. അതില്‍ സീറോ
മലബാര്‍ കത്തോലിക്കാ സഭയുടെ കീഴിലുള്ള കോട്ടയം രൂപതയില്‍
തനിമയിലും,പാരമ്പര്യത്തിലും വ്യത്യസ്ഥത പുലര്‍ത്തുന്ന ക്‌നാനായ തൊമ്മന്റെ
പിന്തുടര്‍ച്ചക്കാരായ സമുദായം ഒന്ന് ചേര്‍ന്ന് അവരുടെ കൌദാശികഅജപാലക ഇടവക
ബന്ധം നിറവേറ്റുന്നു. അകലത്തുള്ളവര്‍ അവരെവിടെയാണോ അവിടടുത്തുള്ള
ഇടവകകളില്‍ വിശുദ്ധ ബലിയക്ക് പോകുമ്പോഴും തങ്ങളുടെ രൂപതയുമായി മറ്റേതൊരു
സമുദായത്തെക്കാലും ബന്ധം പുലര്‍ത്തുന്നു.
സീറോ മലബാര്‍ സഭക്ക് പ്രവര്‍ത്തന മേഖലകളില്‍ റോമുമായും ഒരു ലിഖിത
നിയമം ഉണ്ട്. അതുപോലെ ഇന്ത്യന്‍ ബിഷപ്പ് സിനട്, കേരള കാത്തലിക്‌സ്
ബിഷപ്പ്‌സ് സിനട് തുടങ്ങിയവയുമായി നിയമങ്ങള പാലിക്കപ്പെടെണ്ടാതാണ്. സീറോ
മലബാര്‍ ബിഷപ്പ് സിനഡാണ് കോട്ടയം എറണാകുളം അടക്കം ഉള്ള എല്ലാ രൂപതകളുടെയും
മേഖല അധികാരം നല്കുന്നത്.
സീറോ മലബാര് സഭയുടെ കീഴില്‍ ക്‌നാനായക്കാര്‍ക്കായി കോട്ടയം രൂപത
നല്‍കിയപ്പോള്‍ മുതലും ഇന്നും ഒരു ലിഖിത നിയമം നിലനില്‍പ്പുണ്ട്.
ക്‌നാനയക്കാര്‍ പുറത്തെവിടെയാനെങ്കിലും വേറിട്ട കൂട്ടായ്മ്മ
അനുവധിക്കുന്നതല്ലെന്നും, അവരവര്‍ ആയിരിക്കുന്ന സ്ഥലത്തെ രൂപതകളും,സഭാ
നെത്രുത്വമായി സഹകരിച്ചു പോകണം എന്നും എന്ന് സഭ പറയുന്നു..അത് നിയമം !
മുമ്പ് ലണ്ടനില്‍ സീറോ മലബാര് സഭയുടെ ചാപ്ലിനായി ഒരു വൈദികനെ
നിയമിച്ചപ്പോള്‍ ( സഭയിലെ വൈദികനെതന്നെ) അദ്ദേഹത്തിന്റെ വിശുദ്ധ കുര്‍ബ്ബാന
തടയുവാന്‍ ഒരു ച്ചാപ്ലിന്റെ സാമീപ്യത്തില്‍ പള്ളി അങ്കണത്തില്‍ കാട്ടിയ
തെമ്മാടിത്തവും (ഇപ്പോളത്തെ കേന്ദ്രം ഭരിക്കുന്ന ചില വര്‍ഗ്ഗീയ ശക്തികള്‍
പോലും നാണം കെട്ടു പോവുന്ന രീതിയില്‍) കാണിച്ച ആ ശുഷ്‌കാന്തി ഇന്നെവിടെ?
അന്നിവിടുത്തെ പിതാവിനെ ഖെരാവോ ചെയ്യും എന്നും അച്ചന്റെ പട്ടം
തെറിപ്പിക്കുമെന്നും, വിശാല സമര മുറകളു മായി യു കെ ആംഗ്ലെയ കത്തോലിക്കാ
സഭയെ തളക്കും എന്ന് പറഞ്ഞ ടിയാന്റെ കിന്കിണികള്‍ ഇന്നെവിടെ ?
ഇവിടെ അതിലും അതി ഗൗരവമായ നിയമ തടസ്സം ആണ് 25 നു ഉരുത്തിരിയുക. സീറോ
മലബാര് സഭയുടെ അടിസ്ഥാന നിയമാവലിയെ അസ്ഥിരപ്പെടുത്തിയും, ഒരു കാലത്തും
ഇവിടുത്തുകാര്‍ക്കോ ആര്‍ക്കും സഭയില്‍ പിളര്‍പ്പുണ്ടാക്കി ഒരു വിഭാഗമായി
വേര്തിരിക്കുവാന്‍ അധികാരം ഇല്ലായിരിക്കെ എങ്ങിനെ മാഞ്ചസ്ട്ടരില്‍ ക്‌നാനായ
ചാപ്ലിന്‍സി അംഗീകരിക്കപ്പെട്ടു? ക്‌നാനായ സ്പിരിച്വല്‍ കോര്ടിനെട്ടരായോ,
സ്പിരി ച്വല്‍ ഡയരക്ടര്‍ ആയോ അതുമല്ലെങ്കില്‍ സീറോ മലബാര്‍
ചാപ്ലിനായിത്തന്നെ നിയമിച്ചാലും അതില്‍ കുറെ ശരിയുണ്ടാക്കാം. ചാപ്ലിന്‌സി
പിന്‍വലിച്ചെടുത്ത കുടുംബ ശക്തികള്‍ കാരണം, സ്വയ നിലനില്‍പ്പിനു ഉണ്ടാക്കിയ
അത്താണി ഇങ്ങിനെ രൂപ പ്പെടുത്തി മിനുക്കി നാമകരണം ചെയ്യപ്പെട്ടതില്‍
അധികാരികളുടെ പതിവ് അനങ്ങാ നയം അനുഗ്രഹിച്ചു എന്ന് തീര്‍ച്ച.
ഒരിക്കല്‍ മാര്‍ത്തോമാക്കാര്‍ വണക്കമാസം കാലം കൂടുമ്പോള്‍ ഒരു
കുര്ബ്ബാന യാചിപ്പോള്‍ ഒരു വിഭാഗത്തിനായി വിശുദ്ധ ബലി പാടില്ല എന്ന് നിയമം
നേതൃത്വം അറിയിച്ചതിനാല്‍ ഒരു വൈദികന്‍ കുര്ബ്ബാന നിരസിച്ചു. പിന്നീടു
ന്യുന പക്ഷം ഒരു കുര്‍ബ്ബാന വെറും സമ്മേളനത്തിന് ആവശ്യപ്പെട്ടപ്പോള്‍
നീതിമാനായ ആ വൈദികന്‍ പറഞ്ഞു എന്നോട് നേതൃത്വം വിഭാഗീയ കുര്‍ബ്ബാന പാടില്ല
എന്ന് നേരത്തെ പറഞ്ഞതനുസരിച്ചു ഞാന്‍ ചെല്ലിയില്ലെന്നും ഇതിലും എനിക്ക് അതെ
തീരുമാനമേ ഉള്ളൂ എന്ന്. ഫലമോ നേതൃത്വവും ന്യുന പക്ഷവും കൂട്ട് കൂടി
പ്രസ്തുത വൈദികനെ കയറ്റി വിട്ടു. ഇങ്ങിനെ ഒക്കെ ഉള്ള കഥകള്‍ മാഞ്ചസ്ട്ടരിലെ
25 ന് പിളര്പ്പിനു പിന്നാമ്പുറം ഊര്ജ്ജം പകരുന്നുവെന്നു നിശ്ശംശയം പറയാം.
അങ്ങിനെയും നിയമം നിലനില്‌ക്കെ ഇവിടെ ഉയരുന്ന ഒന്നാമത്തെ ചോദ്യം 29
രൂപതകളില്‍ ഉള്ള കത്തോലിക്കരില്‍ 28 രൂപതാ മക്കള്‍ക്ക് കൂടുവാന്‍ സഭയുടെ
പരിപൂര്‍ണ്ണ നിയന്ത്രണത്തില്‍ ഒരുങ്ങുമ്പോള്‍ ഞാനാണ് അതിലും വലിയവന്‍
എന്നും പറഞ്ഞു ഒരു ന്യുന പക്ഷത്തെയും കൂട്ടി തടയിട്ടിട്ടും മാ പത്രങ്ങളെ
ഒക്കെ കരുവാക്കി നോക്കിയിട്ടും മാര്‍ത്തോമ്മാ പ്രഘോഷണ വേദിയാക്കി
മാഞ്ചസ്റ്റര്‍ സമ്മേളനത്തെ മാര്‍ത്തോമ്മമാര്‍ നെഞ്ചിലേട്ടിയെങ്കില്‍
പിന്നെയും എന്തിനു ആക്രോശം എന്ന് ഈ തോമാക്ക് അറിയിയില്ല.
പില്‍ക്കാലത്ത് യുനിട്ടുകള്‍ ഒന്നൊന്നായി ഉയരുമ്പോള്‍ പത്രം വായിച്ച
യു കെ ഭൂപടം നോക്കി (റൂമും നാടുമായി മാത്രം ബന്ധം പുലര്‍ത്തുന്നവര്‍)
സ്ഥലത്തിന്റെ ഏകദേശ ഐഡിയ ആക്കി തപ്പി പിടിച്ചു ഒരാളെ കിട്ടിയാല്‍ സഹോദര ഇത്
സഭാ വിരുദ്ധമാണെന്നും പറഞ്ഞു ചിതറിക്കുവാന്‍ ഇദ്ദേഹത്തിനും
സിങ്കിടികള്‍ക്കും ( ഈയിടെയായി ചിലപ്പോള്‍ ലോഹയും ധരിക്കുന്ന ആസ്ഥാന
ഉപദേശകന്‍ അടക്കം ) ഏറെ പെടാ പാട് പെട്ടിരുന്നു. പിന്നീട് നന്നായി പോകുന്ന
ഒരു പ്രസ്ഥാനത്തില്‍( സഭാ നിര്‍ദ്ദേശം പാലിച്ച് പ്രേഷിതവര്‍ഷവും, വിശ്വാശ
വര്‍ഷവും ഒക്കെ സമുചിതമായി ആചരിച്ച യു കെ യിലെ ഏക വിഭാഗം) പിളര്‍ത്തുവാന്‍
അത്മായ അധികാരം ഓഫര്‍ ചെയ്തു ഒപ്പം കൂട്ടിക്കൊണ്ട് ( ഇവുടുത്തെ
മൈഗ്രന്റ്‌സിന്റെ ഇന് ചാര്ജ്ജ് പിതാവിന്റെ) പോയ മൂര്‍ത്തികളെ യു കെ യുടെ
എല്ലാ മാ വായനക്കാരും ഫോട്ടോയിലൂടെ അങ്ങിനെയെങ്കിലും കാണുവാന്‍ ഇട വന്നു
!! അവരിന്നും അണിയറ ഗ്രൂപിലുണ്ട്. നാളെ അവരെ അത്മായ നേതാക്കളായി വരുത്തും
പോലും.
സഭാ മക്കള്‍ക്ക് സഭയുടെ താല്പ്പര്യം കുറച്ചു നിര്‍വികാരരാക്കുവാനും,
തമ്മില്‍ തല്ലിക്കുവാനും, വരുതിയില്‍ നിക്കാത്ത വൈദികരെ കയറ്റി വിട്ടും,
അല്ലെങ്കില്‍ ചാപ്ലിന്‍സി പിന്‍ വലിച്ചും, ധ്യാനങ്ങള്‍ക്ക് തടയിട്ടും,
വ്യക്തി പരമായി താല്‍പ്പര്യമില്ലാത്ത വൈദികനെതിരെ ആള്‍ക്കാരെ ഉപയോഗിച്ച്
പ്രശ്‌നങ്ങള്‍ ഉണ്ടാക്കി പരാതി പറഞ്ഞു എഴുതി വാങ്ങി ഒതുക്കുന്ന കരങ്ങള്‍
സഭയുടെ നശീകരണ വാള്‍ ഉയര്‍ത്തുവാന്‍ കഴിയുന്നത് അധികാരം ഒരേ കുടുംബത്തില്‍
നിക്ഷിപ്തമായത് കൊണ്ടാണെന്ന് ഏവരും മനസ്സിലാക്കുന്നു!! പണ്ട്
മാഞ്ചസ്റ്റര്‍ കാരനും, ടിയാനും, ശിങ്കിടികളും ചേര്‍ന്ന് സീറോ മലബാര്
സഭയുടെ യു കെ ആധാരം അടിയറ വെക്കുകയും സഭയുടെ വിശ്വാസത്തില്‍ പൂര്‍ണ്ണമായി
വിശ്വാസം എടുത്തു ഏറെ പാവപ്പെട്ടവര്‍ ചതിക്കപ്പെടുകയും ചെയ്തിട്ടും
ഇക്കൂട്ടര് മാത്രം മേലേ പറന്നു.
കേരള സഭാ നേതൃത്വത്തെക്കാളും സഭയില്‍ അക്ഷീണമായി പ്രവര്‍ത്തിക്കുകയും
ചിന്തിക്കുകയും സേവനം ചെയ്യുകയും ചെയ്യുന്ന യു കെ നേതൃത്വം (!?!) കുടുംബ
ബന്ധത്തിന് വീതം കിട്ടിയിരിക്കുന്ന സഭയുടെ അധികാര അപ്പക്കഷണം
സംരക്ഷിക്കുവാന്‍ മാത്രം തൂങ്ങി കിടക്കുമ്പോള്‍ പരശതം വിശ്വാസിമക്കള്‍
പ്രതീക്ഷകളറ്റ് ലാറ്റിനിലേക്ക് അഭിനിവേശം കാണിച്ചു തുടങ്ങുക മാത്രമല്ല
പൂര്‍ണ്ണമായി സഹകരിച്ചു തുടങ്ങി കഴിഞ്ഞിരിക്കുന്നു.
അനസൂതം സഭയുടെ കെട്ടുറപ്പിനെ ബാധിക്കാതെ ഭൂരിപക്ഷത്തിന്റെ അടിത്തറ
ശക്തമാക്കാന്‍ അന്ന് തുനിഞ്ഞിറങ്ങിയ മക്കളെ ഇവിടെ യു കെ യില്‍ സഭാ
വിരുദ്ധരാക്കി ചിത്രീകരിക്കുവാന്‍ സ്ഥിരം ഓതലും ഗൂഡ നീക്കവുമായി നടക്കുകയും
ചെയ്യുന്ന തന്ത്ര ശാലികള്‍ക്ക് സഭാക്കായി ഇത്രയും കാലമായി എന്ത്
ചെയ്യുവാന്‍ കഴിഞ്ഞു? ഇതൊക്കെ ഫലം!
തനിക്കെതിരെ നോക്കുന്ന വരെയും ,ആഞ്ഞ്ജാനു വര്‍ത്തകരല്ലാത്തവരെയും ആരും
എന്തും സഭക്ക് സഭക്ക് മുതല്‍ക്കൂട്ടായാലും പിടിയിലോതുങ്ങാത്തത് കയറ്റി
വിട്ടും പിടിപാടുള്ളവരും ഇവിടുള്ളവര്‍ക്ക് നേട്ടം വീതം വെക്കുന്നവരും(
സന്യസ്തന്‍ സഭാ നേതൃത്വം നല്‍കുന്ന നിര്‌ദ്ദേശം അനുസരിക്കണം
എന്നാനെനെങ്കിലും) ഇക്കരെ താവളം ഒരുക്കും.പണ്ട് ലിവര്‍പൂള്‍ നിന്നുള്ള ഒരു
നല്ല(?) അജപാലകന്‍ അങ്ങിനെ ഒന്ന് നോക്കിയപ്പോള്‍ കയറ്റി വിടുകയും
പണിപ്പെട്ടു റോമില്‍ നിന്നും കടലാസുണ്ടാക്കി കാണിച്ചു മേലില്‍ കുര്‍ബ്ബാന
അര്‍പ്പിക്കുവാന്‍ കഴിയാത്ത വിധം കുറേക്കാലം പേടിപ്പിച്ചു
നാട്ടിലെത്തിച്ചു.നിലനില്‍പ്പിനായി യു കെ യിലെ കത്തോലിക്കാ സഭയിലേക്ക്
ചേക്കേറുക മാര്ഗ്ഗം ആക്കുന്ന ചിന്തകള്‍ പലര്‍ക്കും (
വൈദികര്‍ക്കു)വെളിച്ചവും, ആശയവും ആയിക്കഴിഞ്ഞിരിക്കുന്നു.
പണ്ട് യു കെ യുടെ മാര്‍ത്തോമ്മാ അപ്പസ്‌തോലാനായി യു കെ യില്‍ എമ്പാടും
ഓടി നടന്നു പ്രസംഗിച്ചു കൂട്ടായ്മ്മകള്‍ തീര്‍ക്കുകയും, വിഭാഗീയ ചിന്താഗതി
പ്രചരിപ്പിച്ച വര്‍ഗ്ഗീയ നേതാവിന് പോലും ഇന്നൊന്നും നാവില്ലേ! അല്ലേലും
ഇവരുടെ വെബ്ബ് സൈറ്റില്‍ അയാളെ നീക്കം ചെയ്തിരിക്കുന്നു
കണ്ടും,കെട്ടും,ചിന്തിച്ചും വികാരമോ, സഭാ സ്‌നേഹമോ ഉണ്ടായാല്‍ ഇന്ന്
തന്നെ പരിഹരിക്കാവുന്ന മുരിക്കപ്പെടലാണിത്. ഇവിടെ ഒരു ബിഷപ്പിനും നമ്മുടെ
സഭയെ വിഭജിപ്പിക്കുവാണോ അത്തരം ഒരു ചാപ്ലിന്‌സി അനുവദിക്കുവാനൊ അധികാരം
ഇല്ലായിരിക്കെ അതിനു നമ്മുടെ ശ്രേഷ്ട കര്‍ദ്ധിനാല്‍ മൌന സമ്മതം നല്കി എന്ന്
ചിന്തിക്കുവാന്‍ ഈ തോമാക്ക് കഴിയുന്നില്ല! ഒന്നുണ്ട് അന്ന് മാഞ്ചസ്റ്റര്‍
മാര്‍ത്തോമ്മാ പരിപാടിയെ എതിര്‍ത്ത എനിക്ക് ഇന്ന് അത് വേണ്ടിയിരുന്നു
എന്ന് തോന്നി തുടങ്ങിയിരിക്കുന്നു! നിങ്ങളുടെ അഭിപ്രായം കലഹത്തിനാവല്ലേ,
സഭയുടെ കെട്ടുറപ്പിന് മാത്രം.
തോമാ എന്തായാലും കശേരയില്‍ ഇരുന്നു സ്വസ്ഥമായി പ്രാര്‍ത്തിക്കും
സമുദായ താല്‍പ്പര്യം സംരക്ഷിക്കപ്പെടണം, സമുദായം ശക്തമാകണം പക്ഷെ സഭയുടെ
കൌദാശീക ഭരണ അടിത്തറ മുരിക്കപ്പെടുവാനിടവരരുത്.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin