Monday, 6 April 2015


ദുഃഖവെള്ളിയിലെ സമ്മേളനം: വിവാദം നിര്‍ഭാഗ്യകരമെന്ന് ചീഫ് ജസ്റ്റിസ്‌
Posted on: 06 Apr 2015


ന്യൂഡല്‍ഹി: വിശുദ്ധവാരത്തില്‍ ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം വിളിച്ചതിനെച്ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അഭിപ്രായപ്പെട്ടു.
എല്ലാ സുപ്രീംകോടതി ജഡ്ജിമാരെയും ക്ഷണിച്ചിരുന്നെങ്കിലും താനടക്കം ആദ്യത്തെ മൂന്ന് മുതിര്‍ന്ന ജഡ്ജിമാരുടെ ആവശ്യംമാത്രമേ സമ്മേളനത്തിനുള്ളൂ. ജസ്റ്റിസുമാരായ ടി.എസ്. ഠാക്കൂര്‍, അനില്‍ ആര്‍. ദവെ എന്നിവരാണ് മറ്റ് രണ്ടുപേര്‍.
ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉയര്‍ത്തിയ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച ചീഫ് ജസ്റ്റിസ്, കുടുംബത്തിന്റെ തലവന്‍ താനാണെന്ന് ചൂണ്ടിക്കാട്ടി. കുടുംബത്തിലെ ഒരംഗം കുറ്റപ്പെടുത്തിയാല്‍ അത് പറഞ്ഞുതീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജഡ്ജിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സമയം ലഭിക്കാത്തതിനാല്‍, പ്രധാന വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ഇത്തരം യോഗങ്ങള്‍ കാലാകാലങ്ങളില്‍ ചേരാറുണ്ട്. 2013 ഏപ്രില്‍ ഏഴിനാണ് അവസാനമായി ഇത്തരം സമ്മേളനം ചേര്‍ന്നത്.
 http://www.mathrubhumi.com/online/malayalam/news/story/3517893/2015-04-06/india

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin