ബിഷപ്പുമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ സി.എസ്.ഐ. സഭ
ചെന്നൈ: ബിഷപ്പുമാരുടെ വിരമിക്കല്‍ പ്രായം 65 ല്‍ നിന്ന് 67 ലേക്ക് ഉയര്‍ത്താനും സിനഡിനു കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനും ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ) നീക്കം. ഇതടക്കമുള്ള സുപ്രധാനഭേദഗതികള്‍ മുന്‍നിര്‍ത്തി സഭയുടെ ഭരണഘടനയുടെയും ബൈ-ലോയുടെയും പൊളിച്ചെഴുത്തിനാണു ശ്രമം.
ഇതിനെതിരേ സഭയ്‌ക്കുള്ളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വെല്ലൂര്‍ രൂപതാ അംഗങ്ങള്‍ "പീപ്പിള്‍സ് സിനഡ്" രൂപീകരിക്കാന്‍ ശ്രമം തുടങ്ങി. ഭരണഘടനാഭേദഗതിക്കെതിരേ അവര്‍ ഒപ്പുശേഖരണവും തുടങ്ങി.
ഒരു മോഡറേറ്ററും ഡെപ്യൂട്ടി മോഡറേറ്ററും ജനറല്‍ സെക്രട്ടറിയും ട്രഷറും ഉള്‍പ്പെടുന്നതാണ് സിനഡ്. 22 ബിഷപ്പുമാരില്‍നിന്നാണ് മോഡറേറ്ററെയും ഡെപ്യൂട്ടി മോഡറേറ്ററെയും തെരഞ്ഞെടുക്കുന്നത്.
സിനഡ് മോഡറേറ്റര്‍ക്കും രൂപതാ ബിഷപ്പുമാര്‍ക്കും കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിനൊപ്പം പുരോഹിതരുടെയും അജഗണങ്ങളുടെയും അവകാശങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായ ഭരണഘടനാ ഭേദഗതിക്കാണു നീക്കമെന്നാണ് വിമര്‍ശനം. ഇതൊക്കെ സഭയുടെ അടിസ്‌ഥാന തത്വങ്ങള്‍ക്കുതന്നെ എതിരാണെന്നു ചൂണ്ടിക്കാട്ടി മുന്‍ ജനറല്‍ സെക്രട്ടറി എം.എം. ഫിലിപ്പ് മോഡറേറ്റര്‍ ജി. ദൈവാശീര്‍വാദത്തിന് തുറന്ന കത്തയച്ചു. 2016 മാര്‍ച്ചില്‍ വിരമിക്കേണ്ടയാളാണു മോഡറേറ്റര്‍ ജി. ദൈവാശീര്‍വാദം.
http://www.mangalam.com/print-edition/india/302615
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin