Wednesday 16 September 2015

ആരാധനാലയങ്ങൾക്ക് സംഭാവന ആവശ്യമോ?

Noushad Panackal
ആകാശം മുട്ടെ പടുത്തുയർത്തുന്ന പള്ളികൾ ആർക്കു വേണ്ടിയാണ്? വലിയ മിനാരങ്ങളും ഭംഗിയുള്ള മിമ്പറുകളും വിശാലമായ പള്ളികളും ആ നാടിന്റെ സമ്പത്തും പ്രൗഢിയും സാമുദായിക ശക്തിയും വിളിച്ചറിയിക്കുന്നതിൽ കവിഞ്ഞ്‌ എന്തു മഹത്വമാണുള്ളത്‌. സൃഷ്ടാവിനു മുന്നിൽ അർത്ഥന നടത്തുവാൻ നിങ്ങൾക്ക്‌ സൗകര്യം പോരാതെ വരുന്നോ? പരുപരുത്ത നിലവും ചെറിയ സൗകര്യങ്ങളും നിങ്ങളുടെ വിശ്വാസത്തെ ക്ഷയിപ്പിക്കുന്നുണ്ടോ? പരുത്ത നിലങ്ങളിൽ സുജൂദ്‌ ചെയ്യുമ്പോൾ കാൽമുട്ടുകളും നെറ്റിതടവും വേദനിച്ച്‌ നിങ്ങൾക്ക്‌ അസഹ്യമാകാറുണ്ടോ? എങ്കിൽ നിങ്ങൾ നമസ്കരിക്കേണ്ടതില്ല. ചെറിയ അസൗകര്യങ്ങളോട്‌ പോലും പൊരുത്തപെടാൻ കഴിയാത്തതാണു നിങ്ങളുടെ ശരീരവും മനസുമെങ്കിൽ എന്തിനാണു നിങ്ങൾ ഇത്തരം നേർച്ചകൾ തീർക്കുന്നത്‌? ആർക്കുവേണ്ടി?
Noushad Panackal in FB.



ഏറെ ദൂരെനിന്നും തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ ആകാശംമുട്ടെ ഉയർത്തിക്കെട്ടിയ മിനാരങ്ങൾ, ആഢംഭരത്തിന്റെ മുഴുവൻ സാധ്യതകളും ഉപയോഗിക്കുന്ന മിമ്പറുകൾ, മുന്തിയ തരം ശിലാപാളികൾ വിരിച്ച തറയിൽ ആധുനിക കാർപ്പെറ്റുകൾ, എന്നു വേണ്ട കഴിയാവുന്ന എല്ലാതരത്തിലുമുള്ള സൗകര്യങ്ങൾക്കുമേൽ നിങ്ങൾ ചെയ്തുകൂട്ടുന്നത്‌ വിശുദ്ധരുടെ പ്രാർത്ഥനകൾ അല്ല ആഢംഭരത്തിന്റെ നേരംപോക്കുകൾ മാത്രം.

Noushad Panackal's photo.

ഇനി ഇത്തരം സൗകര്യങ്ങൾ സൃഷ്ടിക്കാൻ നിങ്ങൾ ചെലവഴിച്ച ധനവും അദ്ധ്വാനവും എത്രയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ. ഇന്നു കേരളത്തിൽ നിലവിലുള്ളതും നിർമ്മാണത്തിലിരിക്കുന്നതുമായ പള്ളികളുടെ ചെലവ്‌ ആയിരം കോടികൾക്ക്‌ മേലെയാണ്. അമ്പലങ്ങളും ചർച്ചുകളും ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾക്കുവേണ്ടി കേരളത്തിൽ മാത്രം ചെലവഴിച്ചതും ചെലവഴിച്ചുകൊണ്ടിരിക്കുന്നതുമായ തുക ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറത്താണ്. ട്രില്യൺ കണക്കിനു പണം ചെലവഴിച്ച്‌ നാം ഏതു ദൈവത്തെയാണു പ്രീതിപ്പെടുത്തുന്നത്‌? ഏതു ദൈവമാണ് കൂടുതൽ കൂടുതൽ ആധുനികമായ ആരാധനാലയങ്ങൾ ആവശ്യപെടുന്നത്‌? ഏതു ദൈവമാണ് വിശ്വാസിയുടെ അദ്ധ്വാനത്തിന്റെ വിഹിതം പറ്റാൻ കാത്തുനിൽകുന്നത്‌? അറിയുക,  ഒരു ദൈവവുമല്ല ഇത്‌ ആവശ്യപെടുന്നത്‌, മറിച്ച് പുരോഹിതന്മാരാണ്. ഒരു ജോലിയും ചെയ്യാതെ വിശ്വാസിയുടെ വിയർപ്പിന്റെ വിഹിതം പറ്റാൻ കാത്തിരിക്കുന്നവരാണവർ. ഒന്നു കൂടി അറിയുക വിശന്നൊട്ടിയ വയറും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി  തെരുവിൽ അഭയം തേടുന്ന ജന്മങ്ങളെയും അവരിൽ ചിലരുടെ ചോർന്നൊലിക്കുന്ന കൂരകളും കാണാതെ ഏതു ഭണ്ഢാരപെട്ടി നിറച്ചിട്ടും കാര്യമില്ല. ഏതു പള്ളിയിലും അമ്പലത്തിലും തലകുത്തി കിടന്നിട്ടും കാര്യമില്ല. നീ നൽകുന്ന നാണയതുട്ടിന്റെ കനത്തിലല്ല മനസിന്റെ നന്മയിലാണ് ദൈവത്തിന്റെ നോട്ടം. നാളേക്കു വേണ്ടി മോക്ഷവും പരലോകവുമെല്ലാം നിങ്ങൾ പ്രതീക്ഷിക്കുന്നുവെങ്കിൽ ആരാധനാലയങ്ങൾക്ക്‌ ആഢംഭരം തീർക്കാനുള്ള പണം നൽകാതിരിക്കുക. പാവപ്പെട്ടവന്റെ പണംകൊണ്ട്‌ ഇവിടെ ഇനിയൊരു വരേണ്യ പുരുഷകേന്ദ്രീകൃത ആഢംഭര സൗധങ്ങളും ഉയരണ്ട.
Noushad Panackal's photo.

ഗീതയിലെയോ ബൈബിളിലെയോ ഖുറാനിലെയോ നല്ല വചനങ്ങളെ ഫോട്ടോഷോപ്‌ ചെയ്ത്‌ പതിപ്പിക്കാതെ തെരുവിലേക്കിറങ്ങുക. കൂട്ടയ്മകൾ സൃഷ്ടിക്കുക. കണ്ണുനീരിനു കൂട്ടിരിക്കുക. വിശന്ന വയറിനു അന്നമൊരുക്കുക. ഇടിഞ്ഞു തൂങ്ങിയ കൂരകൾക്ക്‌ താങ്ങാവുക. തെരുവ്‌ ജീവിതങ്ങൾക്ക്‌ പ്രത്യാശയാവുക. വഴിതെറ്റിയവർക്ക്‌ വഴികാട്ടിയാവുക. അന്ധകാരത്തിലകപെട്ടവർക്ക്‌ വഴിവിളക്കാവുക. അങ്ങനെ മനുഷ്യൻ എന്ന അർത്ഥത്തെ സമ്പൂർണ്ണമാക്കുന്ന വാക്കും പ്രവർത്തിയുമാവുക.

1 comment:


  1. വി. എം. സുധീരന് നിരപ്പേൽ മതസൗഹാർദ്ദ അവാർഡ്. തുക കോഴപ്പണം തന്നെ.



    (സ്വന്തം ലേഖകൻ, കാഞ്ഞിരപ്പള്ളി).


    ഏറ്റവും പുതിയ ഒരു പത്രവാർത്തയാണ് എന്നെ അതിശയിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവു വി.എം.സുധീരന് കാഞ്ഞിരപ്പള്ളി രൂപതയിലെ ഒരു പ്രസിദ്ധ കള്ളപാതിരി മതസൗഹാർദ്ദത്തിനുള്ള അവാർഡ് നല്കി. ലോകം മുഴുവൻ യാത്രചെയ്തു കുഴൽപ്പണം ഉണ്ടാക്കുന്നയാളാണ് ഈ മാഫിയ പുരോഹിതൻ.

    വി. എം. സുധീരനിൽ നിന്നും തടിച്ചുകൊഴുത്ത വലിയ എന്തോ കാര്യങ്ങൾ സാധിച്ചുവെന്നത് ഉറപ്പാണ്. ഇതിനുള്ള ഉപകാരസ്മരണയായിട്ടാണ്‌ ഇങ്ങനെ അവാർഡ് രൂപത്തിൽ മതസൗഹാർദ്ദത്തിനുള്ള അവാർഡ് തുകയെന്നപേരിൽ അമ്പതിനായിരം രൂപ. വി. എൻ സുധീരനു നല്കിയത്. കേരളത്തിൽ മതങ്ങൾ തമ്മിൽ കനത്ത അസൗഹാർദ്ദം ഉണ്ടായിരുന്നെന്നും സുധീരൻ എന്ന പ്രമുഖ ഹിന്ദുവിന്റെ സേവനംമൂലം മതസൗഹാർദ്ദം ഉണ്ടാക്കി നേരെയാക്കിയെന്ന അഭിപ്രായമാണല്ലോ ഫാ. നിരപ്പേൽ പറഞ്ഞത്. കേരളത്തിലെയോ മാത്രമല്ല, ഇന്ത്യയിലെയോ ക്രിസ്ത്യാനികളുടെ രണ്ടായിരം വർഷങ്ങളിലെ ചരിത്രത്തിൽ ഇന്നുവരെ കേരളത്തിൽ ക്രിസ്ത്യാനികൾക്ക് മതസൗഹാർദ്ദത്തിനു യാതൊരു കുറവുണ്ടായതായി കേട്ടിട്ടില്ല. ക്രിസ്ത്യാനികൾക്ക് വേണ്ടി എന്ത് അത്ഭുതമാണ് സുധീരൻ നടത്തിയതെന്ന് ഫാ. നിരപ്പേലിനും നിരപ്പേൽ സംഘത്തിലെ പ്രമുഖ സഹതട്ടിപ്പുകാർക്കുമൊഴികെ ഏതെങ്കിലും ഒരുത്തനു അറിയാമോ? ഇത്രയും തുകയുടെ ഉറവിടം എവിടെ നിന്ന് ഉണ്ടായി എന്ന് ഈ പുരോഹിതൻ സത്യം പറയണം. കാഞ്ഞിരപ്പളി മെത്രാന് ഇതിൽ പങ്കുണ്ട് ഈ തട്ടിപ്പ് പരിപാടിയിൽ. കേരളത്തിൽ ഒരു മതപീഡനം ഉണ്ടായിട്ടുള്ള ചരിത്രം ഇല്ല., വിവിധ മതങ്ങൾ പരമ്പരാഗതമായി എന്നും സൌഹൃദത്തിലും ആയിരുന്നു. നിരപ്പന് മാത്രം പെട്ടെന്നുദിച്ച ഈ അറിവ് എന്താണെന്ന്, കാള വാലുപൊക്കുമ്പൊഴെ കാര്യം അറിയാം എന്നാണല്ലോ ചൊല്ല്. സുധീരൻ ഈ അവാർഡ് സ്വീകരിക്കുന്നത് തന്നെ മതസൌഹാർദ്ദം തകർക്കുന്ന നടപടിയാണ്, അദ്ദേഹത്തിൻറെ പേരിനു പോലും വലിയ കളങ്കമാണ് ; അതുവഴി കേരളത്തിലെ ഹിന്ദുക്കളെ മുഴുവൻ പരോക്ഷമായി ഫാ. നിരപ്പൻ അവഹേളിക്കുകയാണ്. ഈ അവാർഡ് തുക കോഴപ്പണം തന്നെ.



    ഫാ. നിരപ്പൻ ഇത്തരം തട്ടിപ്പുകൾക്ക്‌ പ്രസിദ്ധികേട്ടയാളാണ്. ഫാ.നിരപ്പനും കാഞ്ഞിരപ്പള്ളിയിലെ തന്റെ ഉറ്റസുഹൃത്തും കേരളത്തിലെ മെത്രാൻ പട്ടാളത്തിന്റെ (AKCC) മുതിർന്ന നേതാവുമായ ഒരു പ്രമുഖന്റെ വീട്ടിലെ തട്ടിൻപുറത്തു കിടന്ന ഒരു പഴയ കുരിശു എടുത്തു നിലക്കൽ വനത്തിൽ കുഴിച്ചിട്ടു. കുറെ ദിവസങ്ങൾക്കു ശേഷം "നിലക്കൽ നിന്ന് തോമ്മായുടെ കുരിശ് കണ്ടെടുത്തു" എന്ന വമ്പൻ വാർത്ത പത്രങ്ങളിലെയ്ക്ക് അടിച്ചു കയറ്റി. അവിടെ ഒറ്റരാത്രികൊണ്ട് ഒരു കുരിശുപള്ളിയും സ്ഥാപിച്ചു. ഇത് വെറും ഒരു ഐതീഹ്യമല്ല. ഫാ. നിരപ്പനും കൂട്ടാളികളും കൂടി നടത്തിയ ഒരു വലിയ തട്ടിപ്പായിരുന്നു. എന്നിട്ടോ, യൂറോപ്പിലുടെനീളം ഇദ്ദേഹം നടന്നു പണം പലരോടും ചോദിച്ചു വാങ്ങി. നിലയ്ക്കൽ എക്യൂമെനിക്കൽ കേന്ദ്രമെന്നപേരിൽ കുറെ മന്ദിരങ്ങളും ഉണ്ടാക്കി. ജർമ്മൻ പ്രൊട്ടെസ്റ്റന്റു സഭാകേന്ദ്രത്തിൽനിന്നുവരെ ഫാ. നിരപ്പൻ നുണപറഞ്ഞു പണം വാങ്ങിയത് പരക്കെ പറയുന്ന ചരിത്രമാണ്. ഒരു കത്തോലിക്ക പുരോഹിതന് എവിടെനിന്ന് ഇത്രയും പണം ലഭിച്ചു.? ഇതെല്ലാം കടംകഥ പോലെ ഇരുളിന്റെ ഇരുളിൽ തടഞ്ഞു കിടക്കുന്നു. ഇപ്പോഴിതാ വലിയ ഒരു തട്ടിപ്പ് വിജയിച്ചപ്പോൾ മതസൗഹാർദ്ദ ചുരുളിൽ വി.എം. സുധീരനെ വരുത്തി ആദരിച്ചു. ഇവിടെ നല്കിയ അവാർഡ് തുക, (ഉപകാരസ്മരണ) പരമ രഹസ്യമായ കോഴപ്പണം, വെളുപ്പിച്ചു അവാർഡ് ആയി മാറ്റി സുധീരനെ കരുണഹ്രുദയനായ നിരപ്പന്റെ ആലയത്തിലെയ്ക്ക് ആനയിച്ചു. ആർക്കും ഒരു സംശയമോ ഉണ്ടാവില്ല. കാഞ്ഞിരപ്പള്ളിയിൽ നിന്നും രണ്ടാമത്തെ ഷെവലിയർ സ്ഥാനവും വി. എം. സുധീരനെ തേടിയെത്താനും ഏറെ വകയുണ്ട്, നിരപ്പേൽ ട്രസ്റ്റ്‌ മാഫിയാമാർ അയൂരാരോഗ്യത്തോടെ മനസ്സ് തെളിഞ്ഞാൽ, അവരുടെ ഉദ്ദേശങ്ങൾ എല്ലാം മുറയ്ക്ക് സാധിച്ചാൽ...



    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin