മദർ തെരേസ ഉൾപ്പടെ അഞ്ച് പേർ വിശുദ്ധ ഗണത്തിലേക്ക്
Tuesday 08 March 2016 05:10 PM IST
വത്തിക്കാൻസിറ്റി∙ മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസിനി സഭയുടെ സ്ഥാപകയായ മദർ തെരേസ ഉൾപ്പടെ അഞ്ച് പേരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നു.
2003 ഒക്ടോബർ 19 ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. 2015 ഡിസംബർ 17 ന് ഫ്രാൻസിസ് മാർപാപ്പ മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി രണ്ടാമത്തെ അത്ഭുതം അംഗീകരിച്ചുകൊണ്ടുള്ള ഡിക്രിയിൽ ഒപ്പുവച്ചു. ബ്രസീലിലെ സാന്റോസ് സ്വദേശിയായ മെക്കാനിക്കൽ എഞ്ചിനിയറുടെ തലച്ചോർ സംബന്ധമായ ഗുരുതര അസുഖം ഭേദപ്പെട്ടതാണ് വത്തിക്കാൻ അംഗീകരിച്ചത്.
സ്ഥലവും തീയതിയും സംബന്ധിച്ച കാര്യങ്ങൾ മാർച്ച് 15 ന് ഫ്രാൻസിസ് മാർപാപ്പാ പ്രഖ്യാപിയ്ക്കും. അന്നു കൂടുന്ന കർദിനാൾ തിരുസംഘത്തിന്റെ യോഗത്തിലാവും പ്രഖ്യാപനം . മെക്സിക്കോ, സ്വീഡൻ, പോളണ്ട്, അർജന്റീന എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോരുത്തരും മദറിന്റെ കൂടെ വിശുദ്ധഗണത്തിലേയ്ക്ക് ഉയർത്തപ്പെടുന്നുണ്ട്.
1926 ഓഗസ്റ്റ് 26 ന് അൽബാനിയയിലെ സ്കോപ്ജെയിലാണ് ആഗ്നസ് എന്നു പേരുകാരിയായി മദർ ജനിച്ചത്. ഇപ്പോൾ ഈ പ്രദേശം മാസിഡോണിയയുടെ അധീശതയിലാണ്. 1997 സെപ്റ്റംബർ അഞ്ചിന് കൊൽക്കൊത്തയിൽ വെച്ചാണ് മദർ തെരേസ ദിവംഗതയായത്. 1979 ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം മദറിന് ലഭിച്ചിരുന്നു.
വിശുദ്ധപ്രഖ്യാപനം സെപ്റ്റംബർ നാലിന് നടക്കുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.
http://www.manoramaonline.com/news/nri-news/europe/mother-teresa-new.html
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin