ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികനെ വധിച്ചെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരണമില്ലെന്ന് കേന്ദ്രം
Asianet News Monday 28 March 2016 07:19 pm IST International
28Mar
യെമനില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിനെ വധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തും.
ഈ മാസം നാലിനാണ് പാലാ രാമപുരം സ്വദേശി ഫാ ടോം ഉഴുന്നാലിനെ യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. തെക്കന്‍ യെമനിലെ മിഷനറീസ് ഓഫ് ചാരിറ്റി വൃദ്ധസദനത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ഫാ ടോമിനെ ഐഎസ് ഭീകരരാണ് തട്ടിക്കൊണ്ടു പോയതെന്നായിരുന്നു പിന്നീട് ഇന്ത്യയ്‌ക്ക് കിട്ടിയ വിവരം. ഫാദര്‍ ടോമിനെ ദുഖവെള്ളിയാഴ്ച ദിവസം വധിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ ആസ്ട്രിയന്‍ മാധ്യമങ്ങളും ചില അമേരിക്കന്‍ വെബ്സൈറ്റുകളും നല്കുന്നുണ്ട്. വിയാനിലെ കര്‍ദിനാള്‍ ഷോന്‍ബോണിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തെരമൊരു വിവരം കേന്ദ്ര സര്‍ക്കാരിന് കിട്ടിയിട്ടില്ല
വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വത്തിക്കാനുമായി ബന്ധപ്പെട്ടു. എന്നാല്‍ വത്തിക്കാനിലെ വിദേശകാര്യ വകുപ്പിനും ഇത് സ്ഥിരീകരിക്കാനാവില്ല. സ്വതന്ത്രമായ സ്ഥിരീകരണമില്ല എന്നറിയിച്ച വത്തിക്കാന്‍ ഇക്കാര്യത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാമെന്ന് അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളും വിവരം കിട്ടാന്‍ ശ്രമിച്ചു വരികയാണ്. എന്തായാലും ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വിദേശകാര്യമന്ത്രാലയത്തിന് വലിയ ആശങ്കയാണുണ്ടാക്കുന്നത്. അതേസമയം ഫാദര്‍ തോമസ് ഒഴുവനാലിനെ വധിച്ചെന്ന വാര്‍ത്ത ശരിയല്ലെന്ന് അബുദാബി ആര്‍ച്ച് ബിഷപ് പോള്‍ ഹിന്‍റര്‍ കുടുംബാംഗങ്ങളെ അറിയിച്ചു, ആരാണ് തട്ടിക്കൊണ്ടുപോയത് എന്നത് സംബന്ധിച്ചും കുടുതല്‍ സ്ഥിരീകരണം ആവശ്യമാണെന്നും ബിഷപ്പ് പറഞ്ഞു.
http://www.asianetnews.tv/news/international/government-not-yet-confirmed-the-killing-of-malayalee-bishop-in-yeman-56830
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin