വിശുദ്ധ പദവി: കര്‍ശന വ്യവസ്‌ഥകളുമായി മാര്‍പ്പാപ്പ
വത്തിക്കാന്‍: വിശുദ്ധരായി പ്രഖ്യാപിക്കാനുള്ള വത്തിക്കാന്‍ നടപടിക്രമങ്ങളില്‍ കര്‍ശന വ്യവസ്‌ഥകള്‍ ഏര്‍പ്പെടുത്താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനം. നിലവിലെ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെയാണിത്. വിശുദ്ധ പദവി പ്രഖ്യാപനത്തിനുമുമ്പ് വിശ്വാസികള്‍ സംഭാവനയായി നല്‍കുന്ന വന്‍തുക ദുരുപയോഗപ്പെടുത്തുന്നുവെന്ന ആരോപണവുമായി ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തകരുടെ രണ്ടു പുസ്‌തകങ്ങള്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. സംഭാവനയായി ലഭിക്കുന്ന തുക നിക്ഷേപിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുന്നതിനുള്ള സംവിധാനമടക്കമുള്ളവ ഏര്‍പ്പെടുത്താനാണ് മാര്‍പാപ്പയുടെ നീക്കം. അഴിമതിയോടു വിട്ടുവീഴ്‌ചയില്ലെന്ന നിലപാടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിലൂടെ വ്യക്‌തമാക്കുന്നത്. വരവുചെലവ് കണക്കുകള്‍ ഇനി ബന്ധപ്പെട്ടവര്‍ സൂക്ഷിക്കേണ്ടിവരും. വത്തിക്കാന്റെ പ്രതിനിധിയും പ്രാദേശിക ബിഷപ്പും കണക്കുകള്‍ പരിശോധിക്കും. വിശുദ്ധ പദവി പ്രഖ്യാപനം നടത്തുന്നതിന് മുമ്പുള്ള വത്തിക്കാന്റെ അന്വേഷണങ്ങള്‍ക്ക് വന്‍ തുകയാണ് ചെലവു വരുന്നത്. പലപ്പോഴും വിവിധ രാജ്യങ്ങളിലേക്ക് നിരവധി യാത്രകള്‍ വേണ്ടിവരാറുണ്ട്. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നവരുടെ ജീവിത്തെക്കുറിച്ച് പഠിക്കുന്നതിനും അവര്‍ ചെയ്‌ത അത്ഭുതങ്ങളുടെ തെളിവുകള്‍ ശേഖരിക്കുന്നതിനും മറ്റുമാണ് യാത്രകള്‍ വേണ്ടിവരുന്നത്. എന്നാല്‍, പണം ചെലവഴിക്കുന്നത് എങ്ങനെയെന്ന് ആരും അന്വേഷിക്കാറില്ലെന്ന് മാധ്യമ പ്രവര്‍ത്തകര് പുസ്‌തകത്തില്‍ ആരോപിക്കുന്നു.
http://www.mangalam.com/print-edition/international/414787
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin