കാലടി: അന്തര്‍ദേശീയ തീര്‍ഥാടനകേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലും സെന്റ് തോമസ് (താഴത്തെ പള്ളി) പള്ളിയിലും വിശുദ്ധവാരാചരണത്തിനു നാളെ തുടക്കമാകും. താഴത്തെ പള്ളിയില്‍ രാവിലെ ആറിനു കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, പ്രസംഗം, വിശുദ്ധ കുര്‍ബാന എന്നിവയ്ക്കു വികാരി റവ.ഡോ.ജോണ്‍ തേയ്ക്കാനത്ത് മുഖ്യകാര്‍മികനാകും. തുടര്‍ന്ന് 9.30നും വൈകുന്നേരം 5.30നും വിശുദ്ധ കുര്‍ബാന. കുരിശുമുടിയില്‍ രാവിലെ 6.30ന് കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന എന്നിവയ്ക്ക് റെക്ടര്‍ ഫാ.സേവ്യര്‍ തേലക്കാട്ട് മുഖ്യകാര്‍മികനാകും. തുടര്‍ന്ന് 8.30നും, 10നും, 11നും വൈകുന്നേരം ആറിനും വിശുദ്ധ കുര്‍ബാന.
21, 22, 23 തീയതികളില്‍ സെന്റ് തോമസ് പള്ളിയില്‍ രാവിലെ 5.30ന് ആരാധന, ആറ്, ഏഴ്, വൈകുന്നേരം 5.15ന് വിശുദ്ധ കുര്‍ബാന. കുരിശുമുടിയില്‍ രാവിലെ 5.30നും 7.30നും, 9.30നും വൈകുന്നേരം ആറിനും വിശുദ്ധ കുര്‍ബാന.
24ന് പെസഹാദിനത്തില്‍ സെന്റ് തോമസ് പള്ളിയില്‍ രാവിലെ 6.30ന് കാലുകഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് ആരാധന, വൈകുന്നേരം നാലിന് നേര്‍ച്ചക്കാരുടെ കാലുകഴുകല്‍ ശുശ്രൂഷ, ഏഴു മുതല്‍ എട്ടുവരെ പൊതുആരാധന, അപ്പംമുറിക്കല്‍ ശുശ്രൂഷ. കുരിശുമുടിയില്‍ രാവിലെ 6.30ന് കാലുകഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, ആരാധന, രാത്രി ഏഴു മുതല്‍ എട്ടു വരെ പൊതുആരാധന.
25ന് പീഡാനുഭവ വെള്ളിയാഴ്ച സെന്റ് തോമസ് പള്ളിയില്‍ രാവിലെ 5.30ന് ആരാധന, 6.30ന് പീഢാനുഭവ തിരുക്കര്‍മങ്ങള്‍, വിശുദ്ധ കുര്‍ബാന സ്വീകരണം, ഉച്ചകഴിഞ്ഞ് മൂന്നിന് ആഘോഷമായ വിശുദ്ധ കുരിശിന്റെ വഴി, വിലാപയാത്ര (വാണിഭത്തടം പള്ളിയിലേക്ക്), തുടര്‍ന്ന് പീഡാനുഭവ സന്ദേശം ഫാ. ജിസോയ് പേണ്ടാനത്ത് നല്‍കും. കുരിശുമുടിയില്‍ രാവിലെ 7.30ന് പീഢാനുഭവ തിരുക്കര്‍മങ്ങള്‍, വിശുദ്ധ കുര്‍ബാന സ്വീകരണം, നഗരികാണിക്കല്‍.
26ന് വലിയ ശനിയാഴ്ച സെന്റ് തോമസ് പള്ളിയില്‍ രാവിലെ ആറിന് വലിയ ശനി തിരുക്കര്‍മങ്ങള്‍, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, രാത്രി 11.45ന് ഉയിര്‍പ്പു തിരുക്കര്‍മങ്ങള്‍, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന. കുരിശുമുടിയില്‍ രാവിലെ 7.30ന് വലിയ ശനി തിരുക്കര്‍മങ്ങള്‍, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, രാത്രി 11.45ന് ഉയിര്‍പ്പു തിരുക്കര്‍മങ്ങള്‍, പ്രദക്ഷിണം, ആഘോഷമായ വിശുദ്ധ കുര്‍ബാന. 27ന് സെന്റ് തോമസ് പള്ളിയില്‍ രാവിലെ 5.30നും, ഏഴിനും, വൈകുന്നേരം 5.30നും വിശുദ്ധ കുര്‍ബാന. കുരിശുമുടിയില്‍ രാവിലെ 5.30നും, 7.30നും വൈകുന്നേരം ആറിനും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
http://www.deepika.com/ucod/
|
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin