Saturday, 5 March 2016

മതിലുകളെക്കുറിച്ച് മാത്രം സംസാരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് ക്രിസ്ത്യാനിയല്ലെന്ന് മാര്‍പാപ്പ


 Asianet News  Friday 19 February 2016 01:13 pm IST  International
 മതിലുകളെക്കുറിച്ച് മാത്രം സംസാരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് ക്രിസ്ത്യാനിയല്ലെന്ന് മാര്‍പാപ്പ
 COMMENTS
  
19Feb
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ. കുടിയേറ്റക്കാര്‍ക്ക് എതിരെ സംസാരിക്കുന്ന ട്രംപ് ക്രിസ്ത്യാനിയല്ലെന്ന് മാര്‍പാപ്പ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ശക്തമായ വെല്ലുവിളി നേരിടുന്നതിനിടെയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. അമേരിക്കയിലെ മെക്‌സിക്കന്‍ കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് നടത്തിയ പരാമര്‍ശമാണ് ഫ്രാന്‍സിസ് പാപ്പയെ ചൊടിപ്പിച്ചത്. എപ്പോഴും മതിലുകളെക്കുറിച്ച് മാത്രം സംസാരിക്കുന്ന പരസ്‌പരം ബന്ധിപ്പിക്കുന്ന പാലങ്ങളെക്കുറിച്ച് സംസാരിക്കാത്ത ഒരാള്‍ ക്രിസ്ത്യാനിയല്ലെന്ന് പാപ്പ പറഞ്ഞു.
താന്‍ പ്രസിഡന്‍റായാല്‍ അനധികൃത കുടിയേറ്റക്കാരെ തടയാന്‍ അമേരിക്കയ്‌ക്കും മെക്‌സിക്കോക്കും ഇടയില്‍ വലിയ മതില്‍ പണിയുമെന്ന് ട്രംപ് പറഞ്ഞിരുന്നു. അക്രമികളെയും ബലാത്സംഗക്കാരെയുമാണ് മെക്‌സിക്കോ അമേരിക്കയിലേക്ക് അയക്കുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു. ആറ് ദിവസത്തെ മെക്‌സിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി റോമിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രതികരണം. എന്നാല്‍ ട്രംപിന് അമേരിക്കക്കാര്‍ വോട്ട് ചെയ്യണോ എന്ന് ചോദ്യത്തോട് പാപ്പ പ്രതികരിച്ചില്ല. ഒരു മതനേതാവിന് ഒരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്‍റെ മറുപടി. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ വത്തിക്കാന്‍ ആക്രമിച്ചാല്‍ ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായിരുന്നെങ്കില്‍ എന്ന് ഫ്രാന്‍സിസ് പാപ്പ ചിന്തിക്കുമെന്നും ട്രംപ് പറഞ്ഞു. ക്രിസ്ത്യാനിയായിരിക്കുന്നതില്‍ അഭിമാനിക്കുന്നെന്നും ട്രംപ് വ്യക്തമാക്കി. എന്തായാലും ഫ്രാന്‍സിസ് പാപ്പയുടെ പ്രസ്താവന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. നേരത്തെ ട്രെംപ് നടത്തിയ മുസ്ലീം വിരുദ്ധ പരാര്‍മശവും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
http://www.asianetnews.tv/news/international/pope-francis-against-donald-trump-44727

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin