സാത്താനെ അനുസരിച്ചു ദൈവത്തെ ഉപേക്ഷിക്കുന്നവര്‍ സാത്താന്റെ അടിമകളാണ്. അങ്ങനെയുള്ള മനുഷ്യരുമായി ദൈവത്തെ നഷ്ടപ്പെട്ട വേദന പങ്കുവയ്ക്കുമ്പോള്‍ സാത്താന് ആശ്വാസം ലഭിക്കും.
യേശു സാത്താനോടു മനുഷ്യനെ വിട്ടുതരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതു നീതിയല്ലെന്നു സാത്താന്‍ പറഞ്ഞു. കാരണം 'ഞാന്‍ നല്‍കിയ പാപത്തിന്റെ സുഖം നുകര്‍ന്നു സ്വതന്ത്ര മനസോടെ എന്റെ കീഴില്‍ അഭയം തേടിയവനാണു മനുഷ്യന്‍. ഞാന്‍ നല്‍കിയ സുഖത്തിനു പകരം എന്റെ ഭീകരവേദനയില്‍ മനുഷ്യന്‍ പങ്കുപറ്റി എന്നെ ആശ്വസിപ്പിക്കുകയാണ്. അവനെ ഞാന്‍ ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്തതല്ല' ഇതാണു സാത്താന്റെ നിലപാട്.
യേശു പറഞ്ഞു: എങ്കില്‍ നിനക്കെതിരേ ഞാനിതാ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. നിന്റെ ആധിപത്യം തകര്‍ക്കാനാണു ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്. നിന്നെ പരാജയപ്പെടുത്തിക്കഴിഞ്ഞു ഞാന്‍ മനുഷ്യനെ വിളിക്കും. അവര്‍ എന്നോടൊപ്പം നിന്റെ ദുരിതസ്ഥലത്തുനിന്ന് എന്റെ പറുദീസയിലേക്ക് സ്വതന്ത്ര മനസോടെ വരും.
എങ്കില്‍ യുദ്ധം എന്നായി സാത്താന്‍. മനുഷ്യനു പകരം എന്റെ പീഡകള്‍ നീ ഏറ്റുവാങ്ങണം. ഞാന്‍ ഏല്പിക്കുന്ന പീഡകളില്‍നിന്നു നീ ഒഴിഞ്ഞുമാറുകയോ ഉപദ്രവിക്കല്ലേ എന്നു കേണപേക്ഷിക്കുകയോ ചെയ്താല്‍ നീ പരാജയപ്പെടും. എങ്കില്‍ മനുഷ്യന്‍ എന്നും എന്റെ കീഴില്‍ത്തന്നെയായിരിക്കും. എന്റെ രാജ്യം ഭൂമിയില്‍ നീണാള്‍ നിലനില്‍ക്കും!
മനുഷ്യമക്കള്‍ക്കുവേണ്ടി ഈശോ സാത്താനും അവന്റെ ആളുകള്‍ക്കുമായി സ്വയം വിട്ടുകൊടുത്ത് പീഡ സഹിക്കുമ്പോള്‍ തന്റെ മക്കളുടെ വീണ്െടടുപ്പു മാത്രമാണ് ഈശോയുടെ ലക്ഷ്യം. പീഡാനുഭവത്തിനിടയില്‍ പരാതിയോ പരിഭവമോ ഉണ്ടായാല്‍ യേശു പരാജയപ്പെടും. ഇവിടെയാണ് ഓര്‍ശ്ളേം സ്ത്രീകളുടെ കരച്ചിലും നിനക്കൊരിക്കലും ഇതു സംഭവിക്കാതിരിക്കട്ടെ എന്ന പത്രോസിന്റെ ആശംസയും ഈശോയെ വേദനിപ്പിക്കുന്നത്.
സാത്താന്‍ മര്‍ദകരുടെ കൂടെനിന്ന് ഈശോയെ പീഡിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് 'പാഷന്‍' ചിത്രത്തില്‍ നമുക്കു കാണാം. മനുഷ്യനോടുള്ള സ്നേഹം കൊണ്ട് ഒരു പരാതിയും കൂടാതെ ഈ വേദനകള്‍ ഏറ്റുവാങ്ങിയതോടെ സാത്താന്‍ പരാജിതനായി.
സാത്താന്റെ കീഴില്‍ പോയവരെ ഉത്ഥിതനായ ഈശോ തന്റെ അടുത്തേക്കു വിളിക്കുന്നു. എന്നിട്ടും പാപസുഖത്തിനുവേണ്ടി സാത്താന്റെ കൂടെ കഴിയുന്നത് എത്ര ഭയങ്കരം, എത്ര മൌഢ്യം. ഈശോയുടെ കുരിശുമരണത്തെപ്പോലും കൊഞ്ഞനം കാണിച്ച് അവര്‍ സാത്താന്റെ രാജ്യം നിലനിര്‍ത്തുകയാണ്. ആ കൂട്ടത്തില്‍ ഞാനും നീയും ഉണ്െടങ്കില്‍!
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin