ഫാ. ടോമിനെ വധിച്ചെന്ന് മാധ്യമങ്ങള്‍; ഇല്ലെന്ന് കേന്ദ്രം
വത്തിക്കാന്‍/ന്യൂഡല്‍ഹി: ഐ.എസ്. ഭീകരര്‍ യമനില്‍നിന്നു തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിനെ വധിച്ചെന്ന വാര്‍ത്തയ്‌ക്കു സ്‌ഥിരീകരണമില്ല.
വൈദികനെ ദുഃഖ വെള്ളിയാഴ്‌ച ഭീകരര്‍ വധിച്ചതായി വാഷിങ്‌ടണ്‍ ടൈംസ് അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഫാ. ടോമിനെ വധിച്ചെന്ന വാര്‍ത്തയ്‌ക്കു സ്‌ഥിരീകരണമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. വൈദികനെ വധിച്ചതായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലെന്നു വത്തിക്കാനും അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നു ബംഗളുരു പ്രോവിന്‍സിലെ സലേഷ്യന്‍ സഭാ വക്‌താവ് മാത്യു വാളറക്കോട്ടും വ്യക്‌തമാക്കി.
വത്തിക്കാനും വത്തിക്കാന്‍ നിയോഗിച്ച പ്രതിനിധികളും ഫാ. ടോമിന്റെ മോചനത്തിനായി ശ്രമിക്കുകയാണ്. ഫാ. ടോമിനെ ഭീകരര്‍ കുരിശില്‍ തറച്ച് കൊലപ്പെടുത്തിയതായി വിയന്നയിലെ കര്‍ദിനാള്‍ ക്രിസ്‌റ്റഫ് സ്‌കോബോണ്‍ സ്‌ഥിരീകരിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ഈസ്‌റ്റര്‍ കുര്‍ബാനയ്‌ക്കിടെയാണ് കര്‍ദിനാള്‍ ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ നാലിനാണ് കോട്ടയം ജില്ലയിലെ രാമപുരം സ്വദേശിയായ ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയത്.
- See more at: http://www.mangalam.com/print-edition/international/420164#sthash.TZDrzmsU.dpufവൈദികനെ ദുഃഖ വെള്ളിയാഴ്‌ച ഭീകരര്‍ വധിച്ചതായി വാഷിങ്‌ടണ്‍ ടൈംസ് അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഫാ. ടോമിനെ വധിച്ചെന്ന വാര്‍ത്തയ്‌ക്കു സ്‌ഥിരീകരണമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. വൈദികനെ വധിച്ചതായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലെന്നു വത്തിക്കാനും അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നു ബംഗളുരു പ്രോവിന്‍സിലെ സലേഷ്യന്‍ സഭാ വക്‌താവ് മാത്യു വാളറക്കോട്ടും വ്യക്‌തമാക്കി.
വത്തിക്കാനും വത്തിക്കാന്‍ നിയോഗിച്ച പ്രതിനിധികളും ഫാ. ടോമിന്റെ മോചനത്തിനായി ശ്രമിക്കുകയാണ്. ഫാ. ടോമിനെ ഭീകരര്‍ കുരിശില്‍ തറച്ച് കൊലപ്പെടുത്തിയതായി വിയന്നയിലെ കര്‍ദിനാള്‍ ക്രിസ്‌റ്റഫ് സ്‌കോബോണ്‍ സ്‌ഥിരീകരിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ഈസ്‌റ്റര്‍ കുര്‍ബാനയ്‌ക്കിടെയാണ് കര്‍ദിനാള്‍ ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ നാലിനാണ് കോട്ടയം ജില്ലയിലെ രാമപുരം സ്വദേശിയായ ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയത്.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin