ഗാന്ധിജിയുടെ പേരില്‍ ഇല്ലാവചനം; ഡൊണാള്‍ഡ് ട്രംപ് വെട്ടിലായി
വാഷിങ്‌ടണ്‍: ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ച് തെരഞ്ഞെടുപ്പു പ്രചാരണത്തിനു കൊഴുപ്പുകൂട്ടാന്‍ ശ്രമിച്ച യു.എസ്. കോടീശ്വരന്‍ ഡൊണാള്‍ഡ് ട്രംപ് വെട്ടിലായി. ഗാന്ധിജിയുടേതെന്ന പേരില്‍ ട്രംപ് ഇന്‍സ്‌റ്റാഗ്രാമില്‍ ഉദ്ധരിച്ച വാക്കുകള്‍ യഥാര്‍ഥത്തില്‍ ഗാന്ധിജിയുടേതല്ലെന്ന വെളിപ്പെടുത്തലുമായി യു.എസ്. മാധ്യമങ്ങള്‍ ട്രംപിനെ പൊളിച്ചടുക്കി. "അവര്‍ ആദ്യം നിങ്ങളെ അവഗണിക്കും. അതു കഴിഞ്ഞ് പുച്‌ഛിക്കും. പിന്നെ നിങ്ങള്‍ക്കെതിരേ പോരാടും. തുടര്‍ന്നു നിങ്ങള്‍ വിജയിക്കും" എന്ന വാക്കുകളാണ് ട്രംപ് ഉപയോഗിച്ചത്. ഗാന്ധിജിയുടേതെന്നു പരക്കെ പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഈ വാക്കുകള്‍ യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റേതല്ലെന്നാണു വാദം.
ഗാന്ധിജിയുമായി ചേര്‍ത്തു പറയാറുണ്ടെങ്കിലും ഇത് അദ്ദേഹത്തിന്റെ വാക്കുകളാണെന്നതിനു രേഖകളില്ലെന്ന് പ്രമുഖ യു.എസ്. രാഷ്‌ട്രീയ വെബ്‌സൈറ്റായ ദ ഹില്‍ പറഞ്ഞു. 1918-ല്‍ സോഷ്യലിസ്‌റ്റ് നേതാവ് നിക്കോളാസ് ക്ലെയിന്‍ നടത്തിയ പ്രസംഗത്തിനോടു ചേര്‍ന്നുനില്‍ക്കുന്നതാണ് ഈ വാക്കുകളെന്നും ദ ഹില്‍ ചൂണ്ടിക്കാട്ടി.
ഗാന്ധിജിയുടെ പേരില്‍ തെറ്റായി പ്രചരിക്കപ്പെടുന്ന ഉദ്ധരണിയാണ് ഇതെന്ന് വിക്കിക്വോട്‌സ് പറയുന്നു.
- See more at: http://www.mangalam.com/print-edition/international/411739#sthash.xjZX573A.dpufഗാന്ധിജിയുമായി ചേര്‍ത്തു പറയാറുണ്ടെങ്കിലും ഇത് അദ്ദേഹത്തിന്റെ വാക്കുകളാണെന്നതിനു രേഖകളില്ലെന്ന് പ്രമുഖ യു.എസ്. രാഷ്‌ട്രീയ വെബ്‌സൈറ്റായ ദ ഹില്‍ പറഞ്ഞു. 1918-ല്‍ സോഷ്യലിസ്‌റ്റ് നേതാവ് നിക്കോളാസ് ക്ലെയിന്‍ നടത്തിയ പ്രസംഗത്തിനോടു ചേര്‍ന്നുനില്‍ക്കുന്നതാണ് ഈ വാക്കുകളെന്നും ദ ഹില്‍ ചൂണ്ടിക്കാട്ടി.
ഗാന്ധിജിയുടെ പേരില്‍ തെറ്റായി പ്രചരിക്കപ്പെടുന്ന ഉദ്ധരണിയാണ് ഇതെന്ന് വിക്കിക്വോട്‌സ് പറയുന്നു.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin