മദര്‍ തെരേസയുടെ വിശുദ്ധപദവി: പ്രഖ്യാപനം സെപ്‌റ്റംബര്‍ നാലിന്
വത്തിക്കാന്‍ സിറ്റി: "പാവങ്ങളുടെ അമ്മ" മദര്‍ തെരേസയെ സെപ്‌റ്റംബര്‍ നാലിന് വിശുദ്ധയായി പ്രഖ്യാപിക്കും. വിശുദ്ധപ്രഖ്യാപന നടപടികള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ഔദ്യോഗികമായി അനുമതി നല്‍കി. അതേസമയം, വിശുദ്ധപദവി എവിടെവച്ചു പ്രഖ്യാപിക്കുമെന്നു വത്തിക്കാന്‍ വ്യക്‌തമാക്കിയിട്ടില്ല. വിശുദ്ധപ്രഖ്യാപനച്ചടങ്ങുകള്‍ വത്തിക്കാനില്‍ നടക്കുമെന്നുതന്നെയാണു സൂചന.
ദേഹവിയോഗത്തിനുശേഷം 19 വര്‍ഷം പിന്നിടുമ്പോഴാണു മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ നടപടി തുടങ്ങിയത്. മിഷിനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസിനീ സമൂഹത്തിനു രൂപം നല്‍കിയ മദര്‍ തെരേസ ജീവിതത്തിലെ ഏറെക്കാലവും ചെലവഴിച്ചത് കൊല്‍ക്കത്തയിലെ പാവങ്ങളുടെയും രോഗികളുടെയും ഇടയിലായിരുന്നു. പാവങ്ങള്‍ക്കിടയിലുള്ള സേവനങ്ങള്‍ പരിഗണിച്ച് 1979-ല്‍ നൊബേല്‍ പുരസ്‌കാരം നല്‍കി മദറിനെ ആദരിച്ചു. അല്‍ബേനിയന്‍ ദമ്പതികളുടെ മകളായി മാസിഡോണിയയിലാണ് ആഗ്നസ് ബൊജസ്‌ക്യു എന്ന മദര്‍ തെരേസയുടെ ജനനം.
2003-ലാണ് മദര്‍ തെരേസയുടെ നാമകരണപ്രക്രിയ തുടങ്ങിയത്. വിശുദ്ധപദവിയിലേക്കുയര്‍ത്താന്‍ രണ്ട് അത്ഭുതങ്ങളാണ് തെളിയിക്കപ്പെടേണ്ടത്. മദര്‍ തെരേസയുടെ നാമത്തിലുള്ള ആദ്യത്തെ അത്ഭുതത്തിന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സ്‌ഥരീകരണം നല്‍കിയിരുന്നു. 1998-ല്‍ ബംഗാളി ആദിവാസി യുവതിയുടെ രോഗം ഭേദമായതാണ് ഇതിനു കാരണമായത്. 2008-ല്‍ ബ്രസീലിയന്‍ സ്വദേശിയുടെ തലച്ചോറിലെ മുഴകള്‍ മദര്‍തെരേസയുടെ മധ്യസ്‌ഥതയാല്‍ സുഖപ്പെട്ടതായുള്ള കണ്ടെത്തലാണ് വിശുദ്ധപദവി പ്രഖ്യാപനത്തിലേക്കു നയിച്ചത്
- See more at: http://www.mangalam.com/print-edition/international/416051#sthash.CTW2cT3n.dpufദേഹവിയോഗത്തിനുശേഷം 19 വര്‍ഷം പിന്നിടുമ്പോഴാണു മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ നടപടി തുടങ്ങിയത്. മിഷിനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസിനീ സമൂഹത്തിനു രൂപം നല്‍കിയ മദര്‍ തെരേസ ജീവിതത്തിലെ ഏറെക്കാലവും ചെലവഴിച്ചത് കൊല്‍ക്കത്തയിലെ പാവങ്ങളുടെയും രോഗികളുടെയും ഇടയിലായിരുന്നു. പാവങ്ങള്‍ക്കിടയിലുള്ള സേവനങ്ങള്‍ പരിഗണിച്ച് 1979-ല്‍ നൊബേല്‍ പുരസ്‌കാരം നല്‍കി മദറിനെ ആദരിച്ചു. അല്‍ബേനിയന്‍ ദമ്പതികളുടെ മകളായി മാസിഡോണിയയിലാണ് ആഗ്നസ് ബൊജസ്‌ക്യു എന്ന മദര്‍ തെരേസയുടെ ജനനം.
2003-ലാണ് മദര്‍ തെരേസയുടെ നാമകരണപ്രക്രിയ തുടങ്ങിയത്. വിശുദ്ധപദവിയിലേക്കുയര്‍ത്താന്‍ രണ്ട് അത്ഭുതങ്ങളാണ് തെളിയിക്കപ്പെടേണ്ടത്. മദര്‍ തെരേസയുടെ നാമത്തിലുള്ള ആദ്യത്തെ അത്ഭുതത്തിന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സ്‌ഥരീകരണം നല്‍കിയിരുന്നു. 1998-ല്‍ ബംഗാളി ആദിവാസി യുവതിയുടെ രോഗം ഭേദമായതാണ് ഇതിനു കാരണമായത്. 2008-ല്‍ ബ്രസീലിയന്‍ സ്വദേശിയുടെ തലച്ചോറിലെ മുഴകള്‍ മദര്‍തെരേസയുടെ മധ്യസ്‌ഥതയാല്‍ സുഖപ്പെട്ടതായുള്ള കണ്ടെത്തലാണ് വിശുദ്ധപദവി പ്രഖ്യാപനത്തിലേക്കു നയിച്ചത്
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin