Tuesday, 21 March 2017

പോ സാത്താനേ…ബാധ കയറിയാല്‍ ഒഴിപ്പിക്കാന്‍ പോപ്പിന്റെ ആഹ്വാനം

March 21, 2017
വത്തിക്കാന്‍: ബാധയുണ്ടെന്നു വിശ്വാസികള്‍ തുറന്നു പറഞ്ഞാല്‍ പ്രേതത്തെ ഒഴിപ്പിക്കാന്‍ പാതിരിമാര്‍ ശ്രമിക്കേണ്ടതാണെ് പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ബാധ ഒഴിപ്പിക്കല്‍ പോലുള്ള ഉച്ചാടന കര്‍മങ്ങളോട് ഇത്ര ആധികാരികമായി മാര്‍പ്പാപ്പ പ്രതികരിക്കുന്നത് ഇതാദ്യമാണ്. എന്നാല്‍ പാതിരിമാര്‍ തന്നെ ഉച്ചാടനത്തിനു നേതൃത്വം നല്‍കണമെന്നില്ല എന്നും പോപ്പ് പറഞ്ഞു. പ്രഫഷണലായി അതു ചെയ്യുന്നവരുടെ സഹായം തേടുകയാണ് വേണ്ടത്.
പരിശീലനം പൂര്‍ത്തിയാക്കിയ പാതിരിമാര്‍ക്കായി വത്തിക്കാനില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു പോപ്പ്. കുമ്പസാരത്തിന്റെ സവിശേഷതകളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ബാധ ഒഴിപ്പിക്കലിനെക്കുറിച്ച് പോപ്പ് പരാമര്‍ശിച്ചത്. മാനസികാസ്വാസ്ഥ്യമുള്ളതായോ ബാധയുള്ളതായി തോന്നുന്നതായോ പറയുമ്പോള്‍ അതു തള്ളിക്കളയരുത്. വിശ്വാസികളുടെ ഭാഗത്തു നിന്നു ചിന്തിച്ച് പ്രവര്‍ത്തിക്കണം. മാര്‍പ്പാപ്പ

http://www.janmabhumidaily.com/news586487
ജന്മഭൂമി: http://www.janmabhumidaily.com/news586487#ixzz4bvwhGaXq

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin