പാതിരിയുടെ പീഡനം: കന്യാസ്ത്രീകളുടെ മുന്‍കൂര്‍ ജാമ്യം ഇന്ന് പരിഗണിക്കും
March 14, 2017
കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുന്‍ അംഗം ഡോ. സിസ്റ്റര്‍ ബെറ്റിയും ഇഫന്റ് മേരീസ് ഗേള്‍സ് ഹോം അഡോപ്ഷന്‍ സെന്റര്‍ സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും. ഇരുവരും ഇപ്പോള്‍ ഒളിവിലാണ്.
കേസിലെ പ്രതിയായ ഫാ. റോബിന്‍ വടക്കുഞ്ചേരിയെ രക്ഷിക്കാന്‍ തെളിവുകള്‍ നശിപ്പിക്കുന്നതിന് കൂട്ടു നിന്നുവെന്നതാണ് കല്പറ്റയിലെ ഫാത്തിമ മാതാ ആശുപത്രയിലെ ശിശുരോഗ വിദഗ്ദ്ധയായ ഡോ. സിസ്റ്റര്‍ ബെറ്റിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. കേളകം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ താന്‍ നിരപരാധിയാണെന്നും നിയമപ്രകാരമുള്ള നടപടിക്രമം പൂര്‍ത്തിയാക്കിയാണ് കുട്ടിയെ ഹോളി ഇന്‍ഫന്റ് മേരി അഡോപ്ഷന്‍ സെന്ററിനു കൈമാറിയതെന്നും സിസ്റ്റര്‍ ബെറ്റിയുടെ ഹര്‍ജിയില്‍ പറയുന്നു. കുഞ്ഞിന്റെ അമ്മയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന വിവരം അറിഞ്ഞിരുന്നില്ല.
18 വയസുള്ള പെണ്‍കുട്ടിയാണ് പ്രസവിച്ചതെന്ന വിവരമാണ് ലഭിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ കേസില്‍ നേരത്തെ വയനാട് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതു പിന്‍വലിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജന്മഭൂമി: http://www.janmabhumidaily.com/news582118#ixzz4bH3KSuMA
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin