പാതിരിയുടെ പീഡനം: അന്വേഷണ സംഘത്തിന് നിര്‍ണ്ണായക വിവരങ്ങള്‍
കണ്ണൂര്‍: കൊട്ടിയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പോലീസ് കസ്റ്റഡിയിലുളള മുഖ്യപ്രതിയായ പാതിരി റോബിന്‍ വടക്കുംചേരിയെ ഇന്ന് തലശ്ശേരി കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി തീരുന്നതാനാലാണ് ഇന്ന് ഹാജരാക്കുന്നത്. മൂന്നു ദിവസമായി പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിന് വിധേയനായ ഇയാളില്‍ നിന്ന് അന്വേഷണ സംഘത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു.
സംഭവത്തില്‍ പാതിരിയെ രക്ഷിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നതായി വിവരം ലഭിച്ചതായാണ് സൂചന. പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം പരിശോധനയില്‍ തെളിഞ്ഞ ഘട്ടംതൊട്ട് പെണ്‍കുട്ടി പ്രസവിച്ച ശേഷം സംഭവം പുറത്തറിയാതിരിക്കാന്‍ സഭയിലെ ഒരു വിഭാഗം ഉന്നതരും കന്യാസ്ത്രീകളും നടത്തിയ നീക്കങ്ങള്‍ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.
പലപ്പോഴും ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത റോബിന്‍ സഭയ്ക്ക് കളങ്കമില്ലാതിരിക്കാനാണ് സഭാംഗങ്ങള്‍ പീഡനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുവിടാതിരുന്നതെന്നും മറിച്ച് തന്റെ നിര്‍ദ്ദേശ പ്രകാരമോ തന്നെ രക്ഷിക്കാനോ അല്ല ഇത്തരം നീക്കങ്ങള്‍ നടത്തിയതെന്നും മറ്റുമുളള മൊഴികള്‍ അന്വേഷണസംഘം മുഖവിലക്കെടുത്തിട്ടില്ല. ഇത്തരത്തിലുളള മൊഴി തന്നെ കുറ്റക്കാരായ കൂട്ടുപ്രതികളെ രക്ഷിക്കാനുളള നീക്കത്തിന്റെ ഭാഗമാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
പാതിരി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുകയും കൂടുതല്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായും അറിയുന്നു. ഇയാളുടെ ലാപ്പ്‌ടോപ് സീല്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കും. കമ്പ്യൂട്ടര്‍ പരിശോധിച്ചു കഴിഞ്ഞാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നു തന്നെയാണ് പോലീസിന്റെ നിഗമനം.ഹൈക്കോടതിയില്‍ സിസ്റ്റര്‍ ഒസിലിയയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ പരിഗണിക്കും.
http://www.janmabhumidaily.com/news581413
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin