ഒാസ്ട്രേലിയയിൽ വിശുദ്ധ കുര്‍ബാന മദ്ധ്യേ മലയാളി വൈദികന് കുത്തേറ്റു
സ്വന്തം ലേഖകന്‍ 19-03-2017 - Sunday
മെൽബൺ: ഒാസ്ട്രേലിയയിൽ ഞായറാഴ്ച കുര്‍ബാന മദ്ധ്യേ മലയാളി വൈദികന് കുത്തേറ്റു. ഫാ. ടോമി കളത്തൂർ മാത്യുവാണ് (48) ആക്രമണത്തിന് ഇരയായത്. വടക്കൻ മെൽബണിലെ ഫോക്നറിലുള്ള ദേവാലയത്തിൽ വിശുദ്ധ കുര്‍ബാന നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. നിങ്ങളെ കൊല്ലും എന്ന് ആക്രോശിച്ചാണ് അക്രമി ഫാ. ടോമിക്കു നേരെ ചാടി വീണത്. കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റ വൈദികനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അറുപത് വയസിനു മുകളിലുള്ള വ്യക്തിയാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. കഴിഞ്ഞയാഴ്ചയും അക്രമി പള്ളിയില്‍ എത്തിയിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. അക്രമിയെ പിടികൂടാൻ പ്രാർത്ഥനയ്ക്കെത്തിയവരിൽ ചിലർ ശ്രമിച്ചെങ്കിലും അവരെ കീഴ്‌പ്പെടുത്തി അയാൾ രക്ഷപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേ സമയം പ്രതിയെ പോലീസ് പിടികൂടിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

http://pravachakasabdam.com/index.php/site/news/4454
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin