ബൈബിളുമായി മാണിയെ 'രക്ഷിക്കാൻ' വി.എസ്, ചെകുത്താൻ വേദം ഓതേണ്ടെന്ന് മാണി
Posted on: Wednesday, 11 March 2015
ബിജു രമേശിന് എതിരെ ഒരാഴ്ചയ്ക്കുള്ളിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യും
തിരുവനന്തപുരം: 'കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തിൽ കെ.എം. മാണി വീണു പോകുന്നത് ഓർക്കാൻ വയ്യെ"ന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. 'അന്തിക്രിസ്തു ജനിക്കും എന്നൊരു ചൊല്ലുണ്ടെന്നും വി.എസിന്റെ വാക്കുകൾ ചെകുത്താൻ വേദം ഓതും പോലെയാണെ"ന്നും കെ.എം. മാണി. ബാർകോഴ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗത്തിലാണ് ബൈബിൾ വചനങ്ങൾ ഉദ്ധരിച്ച് മാണിക്കെതിരെ ആഞ്ഞടിച്ചത്. ബിജു രമേശിന് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാത്തതെന്തെന്ന ചോദ്യത്തിന് മറുപടിയായി ഒരാഴ്ചയ്ക്കുള്ളിൽ കേസ് ഫയൽ ചെയ്യുമെന്ന് മാണി പറഞ്ഞു.
'ഈ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയാൽ പിന്നെ എന്തു പ്രയോജനം" എന്ന മത്തായിയുടെ സുവിശേഷം ഉദ്ധരിച്ച ശേഷം, 'കള്ളത്തരങ്ങളും മോഷണങ്ങളും നീ നടത്തിയാൽ കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തിൽ നീ വീണുപോകും" എന്ന വചനവും എടുത്തു പറഞ്ഞു. അതുകൊണ്ട് മന്ത്രി സ്ഥാനം രാജിവച്ച് ചെയ്തുപോയ അപരാധങ്ങളെല്ലാം ഏറ്റു പറഞ്ഞ് ഈ മഹാപാപത്തിൽ നിന്നു കരകയറണമെന്നും വി.എസ് പറഞ്ഞു.
മാണിയുടെ വക്കീൽ നോട്ടീസിനു മറുപടിയായി ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്ന് ബിജു രമേശ് വ്യക്തമാക്കിയിട്ടും ബിജുവിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നില്ല. കേസ് വിജയിച്ചാൽ ആരോപണ മുക്തനായി അഗ്നിശുദ്ധി വരുത്തി തിരിച്ചു വരാം, ഒപ്പം പത്തു കോടി രൂപയുംകിട്ടും. പത്തു കോടി കിട്ടിയാൽ ഇനിയുള്ള വർഷങ്ങളിലെങ്കിലും കോഴ വാങ്ങാതിരിക്കാൻ കഴിയുമായിരുന്നില്ലേയെന്നും വി.എസ് ചോദിച്ചു.
ബാർകോഴ കേസിൽ പ്രതിയായ മാണിയെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യണമെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ചു കൊണ്ട് എസ്. ശർമ്മ ആവശ്യപ്പെട്ടു. മാണി നുണ പരിശോധനയ്ക്കു തയ്യാറുണ്ടോയെന്ന് ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചു കൊണ്ട് സി.പി.ഐ നിയമസഭാകക്ഷി നേതാവ് സി. ദിവാകരൻ ചോദിച്ചു. തുടർന്ന് കക്ഷി നേതാക്കളായ മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രൻ എന്നിവരും അവരുടെ കക്ഷികളുടെ ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ച് സഭ വിട്ടിറങ്ങി.
http://news.keralakaumudi.com/news.php?nid=3fde8a803e9b260fb4d13eab89a3a067

യുഎന്‍:
ഇറാക്കിലും സിറിയയിലും മറ്റ് മധ്യേഷ്യന്‍ രാജ്യങ്ങളിലും ക്രൈസ്തവര്‍ക്കു
നേരെ നടക്കുന്ന ആക്രമണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു യുഎന്‍ സുരക്ഷാ
കൌണ്‍സില്‍ മാര്‍ച്ച് 27-നു യോഗം ചേരും. മൊറോക്കോയുടെ തലസ്ഥാനത്താണു
സുരക്ഷാ കൌണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനു യോഗം കൂടുന്നത്. ഫ്രഞ്ച്
വിദേശകാര്യമന്ത്രി ലൌറന്റ് ഫാബിയസിന്റെ അധ്യക്ഷതയിലാണു യോഗം.
ഐഎസ് തീവ്രവാദികള്‍ ക്രൈസ്തവര്‍ക്കു നേരെ മധ്യേഷന്‍ രാജ്യങ്ങളില്‍
നടത്തുന്ന ആക്രമണങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും
ഫാബിയസ് പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കു ജീവിക്കാനുള്ള അവകാശമുണ്ട്. ഇതിനെതിരേ
നടക്കുന്ന ഒരു നടപടിയേയും ആരുംതന്നെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
സിറിയ, ഇറാക്ക്, ഈജിപ്ത്, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ ക്രൈസ്തവരെ
തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോകുന്നതും കഴുത്തറത്തു കൊല്ലുന്നതും
നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഐഎസ് തീവ്രവാദികള്‍ പിടിമുറിക്കിയതോടെ
സ്വന്തം നാട്ടില്‍ അഭയര്ഥികളാകേണ്ട ഗതികേടിലാണു ക്രൈസ്തവരുള്‍പ്പെടെയുള്ള
മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍.

മഹാരാഷ്ട്രയില്‍
ഗോവധനിരോധനനിയമം നടപ്പാക്കിയതിന്റെ ചുവടുപിടിച്ച് രാജ്യത്തൊട്ടാകെ ആ
നിയമം നടപ്പാക്കാനുള്ള നീക്കത്തിലാണു കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.
സര്‍ക്കാര്‍. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിരോധനം
നടപ്പാക്കാനുള്ള തീരുമാനം ആ പാര്‍ട്ടി കൈക്കൊണ്ടിട്ടുണ്ട്. അതിന്റെ
ഭാഗമായി ഹരിയാനയില്‍ നിയമം നടപ്പില്‍വരുത്തുകയാണ്. 
മുംബൈ:
റസ്ലിങ് മത്സരാര്‍ത്ഥികളെ മറികടക്കുന്ന പ്രകടനം. മുംബൈയിലെ റെയില്‍വേ
സ്റ്റേഷനില്‍ തനിക്കെതിരെ അസഭ്യ വര്‍ഷം ചൊരിഞ്ഞ ചെറുപ്പക്കാരനെ
പെരുമാറുന്ന യുവതിയുടെ ദൃശ്യങ്ങള്‍ ഇങ്ങനെയാണ് സോഷ്യല്‍ മീഡിയകളില്‍
വൈറലാകുന്നത്. ഒരു ട്രെയിന്‍ യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.