പവ്വത്തില്‍ താമര കുരിശ് ഇതാണ് മക്കളേ....ഹഹഹഹ..

വാഗമണ്‍: കാഞ്ഞാര്‍ പുള്ളിക്കാനം മേജര്‍ ഡിസ്ട്രിക്ട് റോഡിനിരുവശത്തുമായി വ്യാപകമായ ഭൂമികയ്യേറ്റം തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂസംഘം കണ്ടെത്തി. ചിന്നക്കനാലിലെ വിവാദഭൂമി കയ്യേറിയ കുടുംബമായ വെള്ളൂക്കുന്നേല്‍ കുടുംബത്തിലെ ഉണ്ണിക്കുഞ്ഞ് ജോര്‍ജിന്റെതുള്‍പ്പെടെ 35 ഏക്കര്‍ കയ്യേറ്റം സര്‍വേനടപടികളിലൂടെ സംഘം കണ്ടെത്തി. റോഡിന്റെ ഒരുവശത്തായി കുന്നില്‍ സ്ഥാപിച്ചിരുന്ന 15 കുരിശുകളും കയ്യേറ്റഭൂമിയിലാണെന്നും കണ്ടെത്തി.

റോഡിനിടതുവശത്തായി സര്‍വേനമ്പര്‍ 305/2-ല്‍ ഉള്‍പ്പെട്ട 15 ഏക്കറോളം സര്‍ക്കാര്‍ ഭൂമിയാണ് ഉണ്ണിക്കുഞ്ഞ് കയ്യേറിയത്. ഇവിടെ വന്‍തോതില്‍ മലയിഞ്ചി കൃഷിചെയ്യുകയും ഷെഡ് നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. അനധികൃതമായി ഭൂമി കയ്യേറിയതിനെതിരേയും നിര്‍മാണങ്ങളും കൃഷിയും നിര്‍ത്തിവെയ്ക്കണമെന്നും കാണിച്ച് ഉണ്ണിക്കുഞ്ഞിന് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കി. പാപ്പാത്തിച്ചോലയില്‍ കുരിശുസ്ഥാപിച്ച് 200 ഏക്കര്‍ റവന്യൂഭൂമി കയ്യേറിയ സ്​പിരിറ്റ് ജീസസ് ടോം സഖറിയയുടെ കുടുംബമാണ് വെള്ളൂക്കുന്നേല്‍.

തൊട്ടടുത്തുള്ള എട്ട് ഏക്കര്‍ (സര്‍വ്വേ നമ്പര്‍ 307/2) സര്‍ക്കാര്‍ഭൂമി പൂഞ്ഞാര്‍ വള്ളിക്കാപ്പില്‍ ജോര്‍ജിന്റെ മകന്‍ മാത്യുവാണ് കയ്യേറിയതെന്ന് റവന്യൂസംഘത്തിന് വിവരംകിട്ടി. എന്നാല്‍, ഇയാളെ കണ്ടെത്താനാവാത്തതിനാല്‍ നോട്ടീസ് നല്‍കാനായില്ലെന്ന് റവന്യൂ സംഘം സൂചിപ്പിച്ചു.

റോഡിന്റെ മറുവശത്ത് കുന്നിന്റെ ഭാഗമായുള്ള 12 ഏക്കറില്‍ (സര്‍േവ നമ്പര്‍ 316) സര്‍ക്കാര്‍ഭൂമി കയ്യേറി നിരയായി 15 കുരിശുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ ഒരു കുരിശ് രണ്ടുമാസം മുമ്പാണ് സ്ഥാപിച്ചത്. ഇതിന് സമീപത്തായി നാല് ഏക്കറോളം പട്ടയമുള്ള ഭൂമിയും അതിലൊരു കെട്ടിടവുമുണ്ട്. ഇതിന്റെ മറവില്‍ സര്‍ക്കാര്‍ ഭൂമിയില്‍ കുരിശുസ്ഥാപിച്ച് കുരിശിനിരുവശവുമുള്ള 12 ഏക്കര്‍കൂടി കൈവശപ്പെടുത്താനുള്ള നീക്കമാണെന്നു കരുതുന്നു. കുരിശുകളെ ബന്ധിപ്പിച്ച് നാലടി വീതിയില്‍ ഒരു പാത വെട്ടിത്തെളിച്ചിട്ടുണ്ട്. 15-ാമത്തെ കുരിശിലേക്ക് കാഞ്ഞാര്‍ പുള്ളിക്കാനം റോഡില്‍നിന്ന് വാഹനം കയറ്റുന്നതിനായി ഒരു വഴിയും ഉണ്ടാക്കിയിട്ടുണ്ട്.

കുരിശു സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സമീപത്ത് താമസിക്കുന്ന രണ്ടുപേര്‍ക്ക് നോട്ടീസ് നല്‍കാനായി റവന്യൂസംഘം എത്തിയെങ്കിലും ഉടമകളെ കണ്ടെത്താനായില്ല.

ഈ ഭാഗത്തായി പ്രധാന റോഡിനോട് ചേര്‍ന്ന് സര്‍ക്കാര്‍ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച ഒരു ഷെഡ് റവന്യൂസംഘം പൊളിച്ചുനീക്കി. പുള്ളിക്കാനം കേന്ദ്രീകരിച്ചുള്ള കയ്യേറ്റങ്ങള്‍ സംബന്ധിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് തൊടുപുഴ തഹസില്‍ദാര്‍ സോമനാഥന്‍പിള്ള അറിയിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിനു ജോസഫ്, താലൂക്ക് ഹെഡ് സര്‍വേയര്‍ വി. ബിനു, താലൂക്ക് സര്‍വേയര്‍ സനല്‍ എസ്., ഇലപ്പള്ളി വില്ലേജ് ഓഫീസ് ഇന്‍ചാര്‍ജ് വി.കെ. സാജന്‍, വില്ലേജ്മാന്‍മാരായ പി.എന്‍. മണി, ചാര്‍ലിസണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സര്‍വേനടപടികള്‍.
http://www.mathrubhumi.com/print-edition/kerala/vagaman-1.1909771