പള്ളിപണിയുടെ പേരില്‍ വികാരി അറുപത്തിനാല് ലക്ഷം അടിച്ചുമാറ്റി; ചോദ്യം ചെയ്ത വിശ്വാസിയെ അള്‍ത്താരയിലിട്ട് തല്ലിചതച്ചു; വൈദീകരുടെ ഗുണ്ടായിസത്തില്‍ നാണംകെട്ട് കത്തോലിക്കാ സഭ
May 10, 2017
മാനന്തവാടി: പള്ളിപണിയുടെ പേരില്‍ ലക്ഷങ്ങള്‍ അടിച്ചുമാറ്റിയ വൈദികനെ ചോദ്യം ചെയ്തതിന് വിശ്വാസിയെ അള്‍ത്താരയിലിട്ട് വൈദീകനും സംഘവും തല്ലിചതച്ചു. സഭാവിശ്വാസികള്‍ക്ക് നാണക്കേണ്ടുണ്ടാക്കിയ ഗുണ്ടായിസം നടന്നത് മാനന്തവാടി രൂപതയുടെ കീഴിലുള്ള കൊട്ടിയൂരിനടുത്ത പാല്‍ ച്ചുരം ചവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ പുത്തന്‍ ദേവാലയത്തിലാണ്.
അറുപത്തി നാല് ലക്ഷത്തോളം രൂപയാണ് വികാരിയായ ഫാ ഡെന്നീസ് പൂവത്തുങ്കല്‍ എന്ന പീറ്റര്‍ പൂവത്തുങ്കല്‍ മുക്കിയതായി ആരോപണമുയരുന്നത്. പള്ളിപണിയുടെ പേരില്‍ പിരിച്ച ലക്ഷകണക്കിന് രൂപ ഈ വൈദികന്‍ സ്വന്തം അക്കൗണ്ടിലേക്കും സ്വകാര്യമായി പണിയുന്ന വീടിനുവേണ്ടിയും ചിലവഴിക്കുകയായിരുന്നു.
പള്ളിയുടെ പേരില്‍ കാണാതായ അറുപത്തി നാല് ലക്ഷത്തെ കുറിച്ച് പരാതിപ്പെട്ട ഇടവകയിലെ അംഗവും പൊതുപ്രവര്‍ത്തകനുമായ ജയിംസ് വയലുങ്കല്‍ (54) നെയാണ് രണ്ട് വൈദീകരുടെ നേതൃത്വത്തില്‍ തല്ലി ചതച്ചത്. വിശ്വാസികള്‍ ഏറെ പരിപാവനമായി കാണുന്ന അള്‍ത്താരയിലിട്ടാണ് ഭാര്യയുടേയും അമ്മയുടേയും മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ് ഗുരുതരമായ പരിക്കുകളോടെ ജയിംസ് തലശ്ശേരി ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നല്‍ ആറോളം പരാതികള്‍ ഉണ്ടായിട്ടും കേളകം പോലീസ് ഇതുവരെ കേസെടുക്കാന്‍ തയ്യാറായിട്ടില്ല.
രണ്ട് വൈദീകരുടെ നേതൃത്വത്തിലാണ് അള്‍ത്താരയില്‍ ഗുണ്ടായിസം അരങ്ങേറിയത്.ഒരു കൂട്ടം വിശ്വാസികള്‍ ഇയാളെ ബലമായി പിടിച്ച് അള്‍ത്താരയില്‍ വലിച്ചിഴച്ച് കൊണ്ടുപോയി കഴുത്തിനു കുത്തിപിടിച്ച് വികാരി അച്ചനോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുകായിരുന്നു. അവനെ കൊല്ലടാ എന്ന് ആക്രോശം ഉണ്ടായി.
പാല്‍ചുരത്ത് ചവറ കുര്യാക്കോസ് പള്ളി പണിയാന്‍ വര്‍ഷങ്ങളായി വിശ്വാസികള്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ ജനവരിയില്‍ പള്ളി പണി പൂര്‍ത്തിയാക്കിയിരുന്നു. മാനന്തവാടി രൂപതാ മെത്രാന്‍ പള്ളി വെഞ്ചരിക്കുകയും ചെയ്തു. ഈ സമയത്ത് രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം വെളിപ്പെടുത്തിയ പള്ളി പണിയുടെ കണക്ക് 1.80 ലക്ഷം രൂപയായായിരുന്നു. എന്നാല്‍ ആയതിന്റെ കണക്ക് പള്ളി നിര്‍മ്മാണ കമിറ്റിയില്‍ അവതരിപ്പിക്കണം എന്നും ശക്തമായ ആവശ്യം ഉയര്‍ന്നു.പള്ളി കണക്കുകള്‍ വികാരിയായ ഫാ ഡെന്നീസ് പൂവത്തുങ്കല്‍ എന്ന പീറ്റര്‍ പൂവത്തുങ്കലാണ് പറയേണ്ടിയിരുന്നത്. ഇദ്ദേഹമാണ് പള്ളി വികാരി. കണക്കുകള്‍ ചോദിച്ച വിശ്വാസികളെ അതൊക്കെ എനിക്ക് ഇഷ്ടമുള്ളപ്പോള്‍ പറയാം എന്ന് വികാരിയച്ചന്‍ മറുപടിയും നല്കി. കണക്ക് അവതരിപ്പിക്കാന്‍ തയ്യാറാകാതിരുന്ന വികാരിയച്ചന്‍ പീറ്റര്‍ പൂവത്തുങ്കലിനെതിരേ ഇടവകയിലെ മുന്‍ ട്രസ്റ്റികൂടിയായ ജയിംസ് വയലിങ്കലിന്റെ നേതൃത്വത്തില്‍ 4പേര്‍ പരാതിയുമായി മാനന്തവാടി രൂപതാ മെത്രാനേ സമീപിച്ചു. ഇതാണ് വികാരിയെ പ്രകോപിതനാക്കാന്‍ കാരണം.
ഇതോടെ വൈദീകനേ പരാതി നല്കി എന്നാരോപിച്ച് പരാതിക്കാരനായ ജയിംസ് വയലിങ്കല്‍ എന്നയാളേ ഏതാനും വിശ്വാസികള്‍ പുതിയ പള്ളിക്കകത്തിട്ട് പിടികൂടി. 45 മിനുട്ടോളം സംഘര്‍ഷം ഉണ്ടായി. ജയിംസിനേ കുറെ പേര്‍ ചേര്‍ന്ന് വികാരിയും മറ്റൊരു വൈദീകനും നില്ക്കുന്ന അള്‍ത്താരയിലേക്ക് വലിച്ചിഴച്ചു. അവിടെ എത്തിച്ച ജയിംസിനേ കൊണ്ട് വികാരിയച്ചന്റെ കാലുപിടിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ മാപ്പ് പറഞ്ഞില്ലേല്‍ കൊന്നു കളയും എന്നാക്രോശമുണ്ടായി. കുറച്ചു പേര്‍ ചേര്‍ന്ന അള്‍ത്താരയില്‍ നിന്നും ജയിംസിന്റെ കഴുത്തുന് കുത്തിപിടിച്ചു. നീ വികാരിയച്ചന്റെ കാലുപിടിച്ച് മാപ്പു പറയാതെ ഇവിടം വിട്ട് പുറത്തു പോകില്ലെന്ന് ആക്രോശിച്ചു.ഈ സമയത്ത് പള്ളികക്കം പൂരപറമ്പ് പോലെ ബഹളമായി. ഇതിനിടെ ഇതെല്ലാം കണ്ട് വികാരി ഫാ പീറ്റര്‍ പൂവത്തുങ്കല്‍ അടക്കം 2 വൈദീകര്‍ അള്‍ത്താരയില്‍ നിന്നു. വികാരിയച്ചനും ഇവരുടെ നേര്‍ക്ക് ആക്രോശിച്ചു. ഇതിനിടെ പിടിച്ചുമാറ്റാന്‍ വന്ന വിശ്വാസിയേ നിന്നെ വെറുതേ വിടില്ലെന്ന് പറഞ്ഞ് വിരട്ടി ഓടിച്ചു. ഇത് പരിശുദ്ധ കുര്‍ബാന ചെല്ലുന്ന ബലിപീഢവും അള്‍ത്താരയുമാണ് .നിങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഇവിടെയിട്ട് ഒരാളേ കൊല്ലുകയാണോ എന്ന് ചോദിച്ച് വന്ന വിശ്വാസിയേ വികാരി തന്നെ നേരിട്ടു. എടാ ഞാന്‍ ഈ കുപ്പായം അങ്ങ് ഊരിവയ്ച്ചാല്‍ വെറും ചെറ്റയാടാ എന്നു പറഞ്ഞാണ് ജയിംസിനേ അള്‍ത്താരയിലിട്ട് മര്‍ദ്ദിക്കുന്നത് തടയാന്‍ വന്ന വിശ്വാസിയേ വികാരിയച്ച ഓടിച്ചത്.20 മിനുട്ടോളം ജയിംസിനേ പരിശുദ്ധമായ അള്‍ത്താരയില്‍ വലിച്ചിട്ട് മര്‍ദ്ദിക്കുകയും കേട്ടാല്‍ അറക്കുന്ന ഭീകരമായ തെറിയഭിഷേകം നടത്തുകയും ചെയ്തു.
2000ത്തിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്തുവിനേ വധിക്കാന്‍ പീലാത്തോസിന്റെ പക്കല്‍ അവനേ കൊല്ലുക..അവനേ കൊല്ലുക എന്നാര്‍ത്തുവിളിച്ച പുരോഹിതന്മാരേയും ജനങ്ങളുടേയും ശരിക്കും ഒരു പരിശ്ചേദമായി ഈ റോമന്‍ കാത്തലിക് ദേവാലയം കഴിഞ്ഞ 7ന് ഞായറാഴ്ച്ച മാറിയിരുന്നു.കുര്‍ബാന യോടനുബന്ധിച്ചാണ് ഇതെല്ലാം നടന്നതെന്നാണ് അത്ഭുതപ്പെടുത്തുന്നത്.ഇതുമായി ബന്ധപ്പെട്ട് വിശദമായ പരാതി ജയിംസ് അടക്കമുള്ള വിശ്വാസികള്‍ മാനന്തവാടി രൂപതാ മെത്രാന് നല്കി.ക്രിസ്തീയ കാനോന്‍ നിയമ പ്രകാരം രൂപത്രാ പത്രത്തിലാണ് വൈദീകനെതിരേ ഇവര്‍ പരാതി നല്കിയിരിക്കുന്നത്. 45 മിനുട്ടോളം ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം ആയി ചര്‍ച്ച നടത്തി. ബിഷപ്പ് തീര്‍ത്തും ദുഖിതനാണെന്ന് ചര്‍ച്ച കഴിഞ്ഞ് പരാതിക്കാര്‍ വ്യകതമാക്കി. വീണ്ടും മറ്റൊരു കൊട്ടിയൂര്‍ ആയി മാറുമോ എന്നും വൈദീകര്‍ ഇങ്ങിനെ തുടങ്ങിയാല്‍ എന്തു ചെയ്യും എന്നും ബിഷപ്പ് ആശങ്ക പങ്കുവയ്ച്ചത്രേ.
പരികേറ്റ ജയിംസ് വയലുങ്കലിനേ പേരാവ്വൂര്‍ തലൂക്ക് ആശുപത്രിയില്‍ നിന്നും തലശേരി ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വൈദീകനെതിരേ കേളകം പോല്‍സീല്‍ പരാതി നല്കിയതായി ജെയിംസ് വയലുങ്കല്‍ പറഞ്ഞു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 6ഓളം പരാതികള്‍ കേളകം പോലീസ്ല് നല്കിയിട്ടുണ്ട്. എന്നാല്‍ തല്ക്കാല കേസെടുക്കരുതെന്നും എല്ലാം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതായി സഭാ മേലധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പോലീസില്‍ നിന്നും അറിയുന്നത്. സഭാ അധികൃതര്‍ ആവശ്യപ്പെട്ട പ്രകാരം 6 പരാതിയില്‍ ഒന്നില്‍ പോലും 2ദിവസം കഴിഞ്ഞിട്ടും കേളകം പോലീസ് എഫ് ഐ.ആര്‍ ഇട്ടിട്ടില്ല. ഇതിനെതിരേ ഭരണകക്ഷിയില്‍ തന്നെ പോലീസിനെതിരേ വിമര്‍ശനം പരസ്യമായി ഉയര്‍ന്നു കഴിഞ്ഞു.
അള്‍ത്താരയില്‍ അക്രമണത്തിനിരയായ വി.സി ജയിംസ് കൊട്ടിയൂര്‍, കേളകം മേഖലയിലേ അറിയപ്പെടുന്ന വ്യക്തിയാണ്. പൊതു കാര്യങ്ങളില്‍ സജീവം. ഇതേ പള്ളിയുടെ എല്ലാ വിധ അഭിവൃദ്ധിക്കും അഹോരാത്രം സേനവം ചെയ്തയാള്‍. ഇതേ പള്ളിയുടെ കപ്പേള പണിയാന്‍ ഏറ്റവും അധികം ധന സമാഹരിച്ചുകൊടുത്ത ആള്‍. പള്ളി പണിക്കായി വലിയ തുക നല്കുകയും, പുറമേ നിന്ന് പലരേകൊണ്ടും ധന സഹായം ചെയ്യിപ്പിക്കുകയും ചെയ്തയാള്‍. മുന്‍ വര്‍ഷങ്ങളിലേസ്റ്റി
വിഷയം ഒത്തു തീര്‍പ്പാക്കാന്‍ വന്‍ നീക്കവും ചര്‍ച്ചകളും സഭാ മേലധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ 2 ദിവസമായി നടന്നുവരികയാണ്. എന്തായാലും മാനന്തവാടി രൂപതയിലേ പുതിയ സംഭവ വികാസങ്ങള്‍ സഭയില്‍ വീണ്ടും വന്‍ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടും. പുരോഹിതരുടെ വര്‍ദ്ധിച്ചുവരുന്ന ഏകാധിപത്യ പ്രവണതകളും, സാമ്പത്തിക, പിരിവ് നടത്തല്‍, നിര്‍മ്മാണ പ്രവര്‍ത്തന പരിപാടികളും സഭയുടെ വിശുദ്ധിക്ക് വന്‍ തിരിച്ചടിയാണുണ്ടാകുന്നത്.
http://dailyindianherald.com/a-shocking-incident-from-palchuram-church-mananthavady/
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin