അവശയായ സ്വര്‍ണമത്സ്യത്തിന് 'വീല്‍ചെയര്‍' സഹായം...!
അസുഖം ബാധിച്ചാല്‍ ടോയ്‌ലറ്റിന്റെ ഫ്‌ളഷ് വഴി വെള്ളക്കുഴിയിലേക്ക്. വില അല്‍പ്പം കൂടുതലാണെങ്കിലും ക്ഷീണിതയാണെങ്കില്‍ സ്വര്‍ണമത്സ്യത്തിന്റെയും വിധി ഇതു തന്നെയാണ്. എന്നാല്‍ ക്ഷീണിതയായ സ്വര്‍ണമത്സ്യത്തിന് യഥേഷ്‌ടം നീന്തിത്തുടിക്കാന്‍ ആരോ നിര്‍മ്മിച്ചു നല്‍കിയ നീന്തല്‍സഹായി സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. സാമൂഹ്യസൈറ്റായ റെഡ്‌ഡിംഗില്‍ പോസ്‌റ്റ് ചെയ്‌തിട്ടുള്ള ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായമേറുകയാണ്.
'സ്വര്‍ണ്ണമത്സ്യത്തിന് വീല്‍ചെയര്‍' എന്ന പേരില്‍ ആരോ പോസ്‌റ്റ് ചെയ്‌തിട്ടുള്ള ചിത്രത്തില്‍ ക്ഷീണിതയായ ഒരു സുവര്‍ണ്ണമത്സ്യത്തിന് നീന്താന്‍ സഹായിക്കുന്ന വിധത്തില്‍ കോര്‍ക്കില്‍ ബന്ധിപ്പിച്ചിട്ടുള്ള ടേപ്പാണ് സംഭവം. മത്സ്യത്തിന്റെ ഉടമ ആരെന്നോ വീല്‍ചെയര്‍ ആരാണ് നിര്‍മ്മിച്ചതെന്നോ പറഞ്ഞിട്ടില്ല. എന്തായാലും വീല്‍ചെയര്‍ ആള്‍ക്കാര്‍ ഏറ്റുപിടിച്ചു. ചിലരെല്ലാം മത്സ്യത്തോട് സഹാനുഭൂതി കാണിച്ചും വീല്‍ചെയര്‍ നല്‍കിയ ആളെ വിമര്‍ശിച്ചും അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ മറ്റുള്ളവര്‍ അയാളുടെ സത്യസന്ധത വാഴ്‌ത്തി. ചിലര്‍ മത്സ്യം കൂടുതല്‍ ക്ഷീണിച്ചിരിക്കാമെന്ന് കുറിച്ചപ്പോള്‍ മറ്റ് ചിലര്‍ അതിന്റെ ഡയറ്റില്‍ വ്യത്യാസം വന്നിരിക്കാമെന്നും അഭിപ്രായപ്പെട്ടു. വേറെ ചിലര്‍ 'ഉടമയുടെ 100 ശതമാനം സത്യസന്ധത' എന്ന് വിശേഷിപ്പിച്ചു.
എന്നാല്‍ എന്താണ് മത്സ്യത്തിന്റെ അസുഖമെന്നോ മാറിയോ തുടങ്ങിയ കാര്യങ്ങളെല്ലാം അവ്യക്‌തമാണ്. അതേസമയം മത്സ്യങ്ങള്‍ക്ക് നീന്തല്‍സഹായി നല്‍കുന്ന സംഭവം ഇതാദ്യമല്ല. 2013 ല്‍ അഡാ എന്ന് വിളിക്കപ്പെടുന്ന മത്സ്യത്തിന് ടാങ്കില്‍ നിന്താന്‍ ലൈഫ് ബെല്‍റ്റ് നല്‍കിയ സംഭവം വാര്‍ത്തയായിരുന്നു. ഫൂട്ടേജ് യൂട്യൂബില്‍ അമേരിക്കന്‍ ഉടമയാണ് പോസ്‌റ്റ് ചെയ്‌ത്. തന്റെ വികലാംഗയായ സുവര്‍ണ്ണ മത്സ്യറാണിയെ സഹായിക്കാനുള്ള കുടുക്കെന്ന് ഇതില്‍ കുറിച്ചിരുന്നു.
http://www.mangalam.com/odd-news/320980
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin