Tuesday, 2 June 2015

വത്തിക്കാന്‍ സാമ്പത്തിക വിഭാഗം മേധാവിക്കെതിരേ ബാലാവകാശ കമ്മിഷന്‍

സിഡ്‌നി: വത്തിക്കാന്‍ സാമ്പത്തിക വിഭാഗം മേധാവിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭയുടെ ബാലാവകാശ കമ്മിഷന്‍ മേധാവി. പുരോഹിതരില്‍നിന്നു പീഡനമേറ്റു വാങ്ങിയ കുട്ടികളുടെ കാര്യത്തില്‍ വത്തിക്കാന്‍ സാമ്പത്തിക വിഭാഗം േമധാവി കര്‍ദിനാള്‍ ജോര്‍ജ്‌ പെല്‍ പുലര്‍ത്തുന്ന സമീപനത്തെ അതിരൂക്ഷമായി വിമര്‍ശിച്ചാണ്‌ സഭാ ബാലാവകാശ കമ്മിഷണര്‍ പീറ്റര്‍ സാന്റേഴ്‌സ്‌ രംഗത്തെത്തിയത്‌.
ഓസ്‌ട്രേലിയയില്‍ പീഡനക്കേസില്‍ ഉള്‍പ്പെടുന്ന കത്തോലിക്ക പുരോഹിതന്‍മാരെ ഇടവകകള്‍ മാറ്റി സംരക്ഷിക്കുന്ന സമീപനമാണു കര്‍ദിനാള്‍ പെല്‍, സിഡ്‌നി ആര്‍ച്ച്‌ ബിഷപ്പായിരുന്നപ്പോള്‍ സ്വീകരിച്ചതെന്നും മേനോരോഗമുള്ളവര്‍ കാണിക്കുന്നതിലും മോശം അവഗണനയോടെയാണ്‌ അദ്ദേഹം പീഡനത്തിനിരയായ കുട്ടികളുടെ പ്രശ്‌നത്തെ സമീപിക്കുന്നതെന്നും സാന്റേഴ്‌സ്‌ ഓസ്‌ട്രേലിയന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു.
ബാല്യത്തില്‍ പുരോഹിതനില്‍നിന്നു പീഡനം ഏറ്റുവാങ്ങിയ ചരിത്രമുള്ള പീറ്റര്‍ സാന്റേഴ്‌സിനെ, ഫ്രാന്‍സിസ്‌ മാര്‍പാപ്പ പ്രത്യേക താല്‍പര്യമെടുത്താണ്‌ ബാലാവകാശങ്ങള്‍ക്കായുള്ള സഭയുടെ കമ്മിഷണറായി നിയമിച്ചത്‌. സാന്റേഴ്‌സിന്റെ ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതമാണെന്നും വസ്‌തുതകള്‍ക്കു നിരക്കാത്തതാണെന്നുമായിരുന്നു കര്‍ദിനാള്‍ പെല്ലിന്റെ പ്രതികരണം.
 http://www.mangalam.com/print-edition/international/322192

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin