കൈ വെട്ടാൻകൂട്ടുനിന്നവൻ നാളെ നമ്മുടെ തലവെട്ടാൻ മടിക്കുമോ ?.
visit https://groups.google.com/d/optout
ഫേസ്ബുക്കിൽ Laity Views നുവേണ്ടി Joby George കൊകുത്ത ലേഖനമാണ് താഴെ കൊടുക്കുന്നത്.
Simon Joseph
കൈ വെട്ടാൻ കൂട്ടുനിന്നവൻ നാളെ നമ്മുടെ തലവെട്ടാൻ മടിക്കുമോ?. അതും ഈ അമേരിക്കയിൽ വച്ച്!!.
തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസർ റ്റി. ജെ. ജോസഫ് സാറിന്റെ കൈവെട്ടാൻ കൂട്ടുനിന്ന ഒന്നാം പ്രതിയുടെ സ്ഥാനത്ത് കാണേണ്ട ആളാണ് ഫാ. മാനുവേൽ പിച്ചളക്കാട്ട്. നാട്ടിൽ നിന്നാൽ പിടിക്കപ്പെടും എന്ന അവസ്ഥയിലായപ്പോൾ സഭ ഈ പിച്ചളക്കാടനെ അമേരിക്കയിലേക്ക് കയറ്റിവിട്ട് സംരക്ഷണം നൽകി,
ചിക്കാഗോരൂപതയുടെ കീഴിൽ ഒളിച്ചുതാമസിക്കുകയായിരുന്നു.
ടെക്സാസിലെ ഡാളസ്സിലുള്ള സീറോമലബാർ സഭയുടെ കീഴിലുള്ള സെന്റ് തോമസ് ചർച്ചിൽ മാസങ്ങൽക്ക് മുൻപ് വികാരിയച്ചൻ വെക്കേഷന്
പോയപ്പോൾ ഈ കുറ്റവാളിയായ മാനുവേൽ പിച്ചളക്കാടനായിരുന്നു ഇൻ ചാർജ്. അന്ന് ജനം ഇദ്ദേഹത്തെ അറിഞ്ഞിരുന്നില്ല എന്നുമാത്രമല്ല ഇദ്ദേഹത്തെ പറ്റിയുള്ള യഥാർത്ഥ കഥകൽ പിന്നീടാണ് പത്രമാദ്ധ്യമങ്ങൽ പുറത്തുവിട്ടത്. സത്യത്തിൽ ഈ പിച്ചളക്കാടൻ മാത്രമാണ് ജോസഫ് സാറിന്റെ ഇന്നത്തെ ഈ അവസ്ഥക്ക് പ്രധാന കാരണം. വളരെ നീചവും നിന്ദ്യവുമായ ഹീനകൃത്യം ചെയ്യാൻ കൂട്ടുനിന്ന ഈ മാനുവേൽ അച്ചനെ
വീണ്ടും ഗാർലാണ്ട് പള്ളിയുടെ ചുമതല ഏൽപ്പിക്കുകയെന്നുവച്ചാൽ അത് കഴിഞ്ഞതിനേക്കാൽ വലിയ അപരാതമായിപ്പോകുകയില്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പൈശാചികവും നിന്ദ്യവും മായ പ്രവൃത്തി ചെയ്യുന്നവരെ മാത്രമെ ചിക്കാഗോ അരമനയുടെ കീഴിൽ വേലചെയ്യാൻ അനുവദിക്കൂ എന്നു വല്ല വഴിപാടും
ബിഷൊപ് ജെക്കബ് അങ്ങാടിയത്ത് കൈക്കൊണ്ടിട്ടുണ്ടോ.
കഴിഞ്ഞമാസം കൻസാസ് സിറ്റിയിൽ ബിഷൊപ് റോബർട്ട് ഫിന്നിനെ തന്റെ പദവിയിൽനിന്ന് പിരിച്ചുവിട്ടത്
എന്തുകൊണ്ടാണെന്ന് പത്രമാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും അറിഞ്ഞതാണല്ലോ. സത്യത്തിൽ അദ്ദേഹം ചെയ്ത തെറ്റ് എന്താണ്, തന്റെ കീഴിലുള്ള ഒരു വൈദികൻ ചെയ്ത തെറ്റിനു വേണ്ട നടപടി എടുക്കാത്തതിന്റെ പേരിൽ ആണ് ബിഷൊപ് ആയിരുന്ന റോബർട്ട് ഫിന്നിനെ സ്ഥാനഭൃഷ്ടനാക്കിയത്. അതുവച്ച് നോക്കുബോൽ
നമ്മുടെ ബിഷൊപ് ജെക്കബ് അങ്ങാടിയത്തിനെ പണ്ടെ മെത്രാൻ പദവിയിൽനിന്ന് ഒഴിവാക്കണമായിരുന്നു.
ഇതുവരെ എത്ര വൈദികരെയാണ് സ്ത്രീപീഡനക്കേസിൽ പിടിക്കപ്പെട്ടത്, അവർ കുറ്റക്കാരാണെന്ന് തെളിഞ്ഞിട്ടും
പൂച്ച തന്റെ കുഞ്ഞുങ്ങളെ ഇല്ലം മാറ്റുന്നതുപോലെ സ്ഥലമാറ്റം നൽകി പല തവണ അവരെ സംരക്ഷിച്ച് കൂടെ നിർത്തുകയാണുണ്ടായത്. തെറ്റ് ചെയ്യുന്നതുപോലെതന്നെ കുറ്റകരമല്ലെ അതിന് കൂട്ടുനിൽക്കുന്നതും, അതല്ലെ ബിഷൊപ് അങ്ങാടിയത്ത് ഇവിടെ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും. നീച പ്രവൃത്തി ചെയ്ത നീചനായ
അല്ലങ്കിൽ നികൃഷ്ടനായ ഒരു വ്യാച പുരോഗിതനെയല്ലെ ഇപ്പോൾ ഗാർലാണ്ട് പള്ളിയുടെ ചുമതല ഏൽപ്പിക്കുവാൻ
അങ്ങാടിയത്ത് തീരുമാനിച്ചിരിക്കുന്നത്. അത് ഏത് വിധേനെയും തടഞ്ഞെപറ്റൂ. ജെക്കബ് അങ്ങാടിയത്തിനെ സ്ഥാനഭൃഷ്ടനാക്കുകയും കുറ്റക്കാരായ മുഴുവൻ വൈദികരേയും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരികെയും വേണം. അല്ലാതെ സഭയുടെ മറവിൽ അവരെ സംരക്ഷിക്കുകയല്ല വേണ്ടത്. അമേരിക്കൻ കത്തോലിക്കാസഭയിൽ
ഈ പ്രശ്നം ഉന്നയിക്കുകയും കൻസാസിൽ നടപ്പാക്കിയതുപോലെ ഈ അങ്ങാടിയത്ത് ബിഷൊപിനെ സഭയിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള അനുമതി പരിശുദ്ധപിതാവു ഫ്രാൻസീസ് പാപ്പയോട് ആവശ്യപ്പെടുകയും വേണം.
അങ്ങേരുടെ സാത്താൻ കുരിശും, വടിയും തല്ലിയുടച്ച് ദൂരെകളയണം. മയ്യിൽ പീലികൊണ്ടുണ്ടാക്കിയ ശ്രീകൃഷ്ണതൊപ്പി അഗ്നിക്കിരയാക്കണം. കർത്താവായ ഏശുക്രിസ്തുവിനെ ആരാധിക്കത്തക്കവണ്ണം ദൈവാലയങ്ങൽ ക്രമീകരിക്കണം. കർത്താവിന്റെ തൂങ്ങപ്പെട്ട കുരിശുരൂപം അൽത്താരയിൽ പ്രതിഷ്ടിക്കണം. മാനിക്കേയൻ സാത്താൻകുരിശും, ശീലയും, ശിവലിംഗ നിലവിളക്കും പള്ളിയിലോ പള്ളിപരിസരത്തോ കാണരുത്, കൊണ്ടുവരരുത്.
എങ്കിൽ മാത്രമെ സീറോ മലബാർ സഭയും സഭയുടെ കീഴിലുള്ള ദൈവാലയങ്ങളും നിലനിൽക്കുകയും ആരാധനാ
യോഗ്യമാകുകയും ചെയ്യുകയുള്ളു
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin