ക്രൈസ്‌തവര്‍ക്കു നേരേ അതിക്രമം: പാകിസ്‌താനില്‍ 40 പേര്‍ പിടിയില്‍
ലാഹോര്‍: ക്രിസ്‌ത്യന്‍ പള്ളി കത്തിക്കാന്‍ ശ്രമിക്കുകയും ക്രൈസ്‌തവരുടെ വീടുകള്‍ സംഘടിതമായി കൊള്ളയടിക്കുകയും ചെയ്‌ത സംഭവത്തില്‍ പാകിസ്‌താനില്‍ മുസ്ലിം മതപണ്ഡിതനും മതനേതാവുമുള്‍പ്പെടെ 40 പേരെ അറസ്‌റ്റ് ചെയ്‌തു.
തീവ്രവാദപ്രവര്‍ത്തനത്തിനു 500 പേര്‍ക്കെതിരേ കേസെടുത്തു. ക്രൈസ്‌തവരുടെയും സ്‌ഥാപനങ്ങളുടെയും സുരക്ഷയ്‌ക്ക് അര്‍ധെസെനികരെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു സംഭവം. ക്രിസ്‌ത്യന്‍ യുവാവ് െദെവദൂഷണം നടത്തിയെന്നും ക്രൈസ്‌തവരുടെ സാന്ദയിലെ പള്ളി കത്തിക്കണമെന്നും മതപണ്ഡിതന്‍ ആഹ്വാനം ചെയ്‌തതിനെത്തുടര്‍ന്നു ജമാഅത്തേ ഇസ്ലാമിയുടെ പോഷകസംഘടനയായ ഷബാബ് ഇ- മിലിയുടെ നേതാവ് താരിഖ് ആണു വിശ്വാസികളെ സംഘടിപ്പിച്ചത്.
മതം സംരക്ഷിക്കാന്‍ എല്ലാവരും വീടു വിട്ടു പുറത്തിറങ്ങണമെന്ന് മോസ്‌കില്‍നിന്ന് ഇയാള്‍ വിളിച്ചുപറഞ്ഞതോടെ ജനക്കൂട്ടം ക്രൈസ്‌തവരുടെ വീടുകള്‍ ആക്രമിക്കുകയായിരുന്നു. െദെവദൂഷണം നടത്തിയ ആളെയും പോലീസ് പിടികൂടി.
ഇതറിഞ്ഞ് ഒട്ടേറെപ്പേര്‍ സ്‌റ്റേഷനു മുന്നിലെത്തി പ്രതിയെ െകെമാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലീസ് വഴങ്ങിയില്ല. ഈ സംഘം പിന്നീട് പ്രതിയെന്നു കരുതുന്നയാളുടെ വീട്ടിലേക്കു നീങ്ങുകയും ഇയാളുടെയും സമീപവാസികളുടെയും വീടുകള്‍ കൊള്ളയടിക്കുകയുമായിരുന്നു.
http://www.mangalam.com/print-edition/international/320070
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin