Thursday, 21 May 2015

വൈന്‍ ഉല്പാദനം കൂട്ടാന്‍ സിറോ മലബാര്‍ സഭ അനുമതി തേടി

 


Posted on: 20 May 2015
http://www.mathrubhumi.com/online/malayalam/news/story/3595851/2015-05-20/kerala

കൊച്ചി: വൈന്‍ ഉല്പാദനം കൂട്ടാന്‍ സിറോ മലബാര്‍ സഭ എക്‌സൈസ് വകുപ്പിന് അപേക്ഷ നല്‍കി. 1600 ലിറ്റര്‍ ഉല്പാദന ശേഷി 5000 ലിറ്ററായി ഉയര്‍ത്താനാണ് അപേക്ഷ.

എറണാകുളത്തേക്ക് കൂടുതല്‍ വിശ്വാസികള്‍ എത്തുന്നതും പള്ളികളുടെയും വൈദികരുടെയും എണ്ണം വര്‍ധിച്ചതുമാണ് വൈന്‍ ഉല്പാദനം കൂട്ടണമെന്ന് അപേക്ഷിക്കാന്‍ കാരണം. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രണ്ടാഴ്ച മുന്‍പാണ് അപേക്ഷ സമര്‍പ്പിച്ചത്. സഭയുടെ കീഴില്‍ 336 പള്ളികളും 192 ചാപ്പലും 443 വൈദികരും നാല് ലക്ഷത്തോളം വിശ്വാസികളും ഇപ്പോഴുണ്ട്.

തൃക്കാക്കര വൈന്‍ ഉല്പാദന കേന്ദ്രത്തിലാണ് സഭയ്ക്ക് ആവശ്യമായ വൈന്‍ നിര്‍മിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം 1986-ലാണ് ആരംഭിക്കുന്നത്. അന്ന് 800 ലിറ്റര്‍ വൈന്‍ ഉല്പാദിപ്പിച്ചിരുന്ന കേന്ദ്രത്തില്‍ 1992 മുതല്‍ 1600 ലിറ്ററായി ഉയര്‍ത്തി.

തൃക്കാക്കരയിലെ കേന്ദ്രത്തിന് വൈന്‍ ഉല്പാദനം കൂട്ടാനുള്ള ശേഷിയുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉല്പാദനം കൂട്ടാന്‍ അനുമതി നല്‍കാമെന്ന് എക്‌സൈസ് കമ്മീഷണര്‍ക്ക് ഉദ്യോഗസ്ഥര്‍ ശുപാര്‍ശ നല്‍കി.

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin